Kerala

ദീപക്കിന്റെ ആത്മഹത്യ: ഷിംജിതയുടെ ജാമ്യാപേക്ഷ തള്ളി; റിമാൻഡിൽ തുടരും

കോഴിക്കോട്: ബസിനുള്ളിൽ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനെത്തുടർന്ന് യുവാവ് ജീവനൊടുക്കിയ കേസിൽ പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി തള്ളി. കുന്ദമംഗലം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഇതോടെ പ്രതി റിമാൻഡിൽ തുടരും. പ്രോസിക്യൂഷന്റെ വാദങ്ങൾ ശരിവച്ചുകൊണ്ടാണ് കോടതി നടപടി. കേസിലെ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഈ സാഹചര്യത്തിൽ ജാമ്യം അനുവദിക്കുന്നത് സാക്ഷികളെ സ്വാധീനിക്കാൻ ഇടയാക്കുമെന്നും പ്രോസിക്യൂഷൻ വാദിച്ചു. ബസ് ജീവനക്കാരുടെയും മറ്റ് യാത്രക്കാരുടെയും മൊഴികൾ രേഖപ്പെടുത്താനുള്ളതിനാൽ പ്രതിയെ പുറത്തുവിടുന്നത് അന്വേഷണത്തെ […]

ദീപക്കിന്റെ ആത്മഹത്യ: ഷിംജിതയുടെ ജാമ്യാപേക്ഷ തള്ളി; റിമാൻഡിൽ തുടരും Read More »

ഒന്നിച്ച് മരിക്കാൻ വിളിച്ചുവരുത്തി, കുരുക്കിട്ടപ്പോൾ സ്റ്റൂൾ തട്ടിമാറ്റി;എലത്തൂരിലെ യുവതിയുടെ മരണം കൊലപാതകം

കോഴിക്കോട്: എലത്തൂരിലെ യുവതിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. ഒന്നിച്ച് മരിക്കാൻ വിളിച്ചുവരുത്തി യുവതിയെ ആൺ സുഹൃത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സുഹൃത്ത് വൈശാഖനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഈ മാസം 24-നാണ് യുവതിയെ എലത്തൂരിലെ വർക് ഷോപ്പിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വൈശാഖന്റെ ഉടമസ്ഥതയിലുള്ള വർക് ഷോപ്പാണിത്. വർഷങ്ങളായി വൈശാഖനും യുവതിയും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ചെറിയ പ്രായം മുതൽതന്നെ വൈശാഖൻ ഈ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നെന്നും ചോദ്യംചെയ്യലിൽ വ്യക്തമായി.അടുത്ത കാലത്ത് തന്നെ വിവാഹംകഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടിരുന്നു.

ഒന്നിച്ച് മരിക്കാൻ വിളിച്ചുവരുത്തി, കുരുക്കിട്ടപ്പോൾ സ്റ്റൂൾ തട്ടിമാറ്റി;എലത്തൂരിലെ യുവതിയുടെ മരണം കൊലപാതകം Read More »

നെടുമ്പാശ്ശേരിയിൽ വൻ ലഹരിവേട്ട; മാരക രാസലഹരിയുമായി വിദേശ വനിത അറസ്റ്റിൽ

നെടുമ്പാശ്ശേരി: രാജ്യാന്തര വിമാനത്താവളത്തിൽ വൻ ലഹരിവേട്ട. മാരക രാസലഹരിയായ മെത്താക്യുലോൺ ആണ് കസ്റ്റംസും സിയാൽ സുരക്ഷാ വിഭാഗവും കൂടി പിടികൂടിയത്. സംഭവത്തിൽ ടോംഗോ സ്വദേശിയും 44കാരിയുമായ ലത്തിഫാറ്റു ഔറോയെ അറസ്റ്റ് ചെയ്തു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ദോഹയിൽ നിന്നുള്ള വിമാനത്തിലാണ് വിദേശ വനിത നാലു കിലോ മെത്താക്യുലോൺ ഒളിച്ചു കടത്തിയത്. ദോഹയിൽ നിന്ന് കൊച്ചിയിൽ എത്തുകയും തുടർന്ന് ഡൽഹിയിലേക്ക് പോകാനുമായിരുന്നു യുവതി തീരുമാനിച്ചിരുന്നത്. ആഭ്യന്തര ടെർമിനലിൽ വിമാനം കാത്തിരുന്ന യുവതിയുടെ ബാഗ് സംശയം തോന്നി സിയാൽ

നെടുമ്പാശ്ശേരിയിൽ വൻ ലഹരിവേട്ട; മാരക രാസലഹരിയുമായി വിദേശ വനിത അറസ്റ്റിൽ Read More »

ദീപക്കിന്റെ ആത്മഹത്യ; ഷിംജിതയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

കോഴിക്കോട്: സാമൂഹികമാധ്യമങ്ങളിലൂടെ അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ചതിനെത്തുടർന്ന് യുവാവ് ആത്മഹത്യചെയ്ത സംഭവത്തിൽ ഷിംജിതാ മുസ്തഫയ്ക്ക് ഇന്ന് നിർണായക ദിനം. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട് റിമാൻഡിൽ കഴിയുന്ന ഷിംജിതയുടെ ജാമ്യാപേക്ഷ ചൊവ്വാഴ്ച കുന്ദമംഗലം കോടതി പരിഗണിക്കും. ജാമ്യഹർജിയിൽ വാദം പൂർത്തിയായതോടെ ചൊവ്വാഴ്ച വിധിപറയുമെന്ന് കുന്ദമംഗലം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വ്യക്തമാക്കിയിരുന്നു. ജാമ്യം നൽകിയാൽ പ്രതി സാക്ഷികളെ സ്വാധീനിക്കുമെന്നാണ് പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരിക്കുന്നത്. കേസന്വേഷണം പ്രാരംഭ ഘട്ടത്തിലാണെങ്കിലും ജാമ്യം ലഭിച്ചാൽ പ്രതി സാക്ഷികളെ സ്വാധീനിക്കുമെന്ന് മെഡിക്കൽ കോളേജ് പോലീസ്

ദീപക്കിന്റെ ആത്മഹത്യ; ഷിംജിതയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന് Read More »

അങ്കമാലിയിലെ 21കാരിയുടെ മരണത്തിൽ ആൺസുഹൃത്തിനെതിരെ പരാതി

കൊച്ചി: അങ്കമാലിയിൽ 21കാരിയുടെ ആത്മഹത്യയയ്ക്ക് പിന്നിൽ ആൺസുഹൃത്തിന്റെ മാനസിക പീഡനമെന്ന് ആരോപിച്ച് കുടുംബം. ജിനിയ ജോസാണ് മരിച്ചത്. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം പൊലീസിൽ പരാതി നൽയിട്ടുണ്ട്. എന്നാൽ പ്രാഥമിക അന്വേഷണത്തിൽ യുവാവിനെതിരെ തെളിവുകൾ ലഭിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെ ജിനിയ കൂട്ടുക്കാരിക്ക് ഇൻസ്റ്റഗ്രാമിൽ അയച്ച ശബ്ദ സന്ദേശം പുറത്തുവന്നിട്ടുണ്ട്. അടുത്ത കൂട്ടുകാരോട് ഫോണിൽ സംസാരിക്കുന്നതിന്റെ പേരിൽ പോലും ആൺസുഹൃത്തിൽ നിന്ന് ശകാരമേൽക്കേണ്ടി വന്നിരുന്നുവെന്ന് സൂചിപ്പിക്കുന്നതാണ് ജിനിയയുടെ സന്ദേശം. ‘ഒരു കോൾ പോലും ബിസിയാകാൻ പാടില്ല.

അങ്കമാലിയിലെ 21കാരിയുടെ മരണത്തിൽ ആൺസുഹൃത്തിനെതിരെ പരാതി Read More »

എസ്എൻഡിപിയുമായുള്ള ഐക്യത്തിൽനിന്ന് പിന്മാറി എൻഎസ്എസ്

പെരുന്ന (കോട്ടയം): എൻഎസ്എസ്-എസ്എൻഡിപി ഐക്യത്തിൽനിന്ന് പിന്മാറി എൻഎസ്എസ്. ഐക്യം പ്രായോഗികമല്ലെന്ന് ഇന്ന് ചേർന്ന എൻഎസ്എസ് ഡയറക്ടർ ബോർഡ് യോഗം വിലയിരുത്തുകയായിരുന്നു. എല്ലാ രാഷ്ട്രീയ പാർട്ടികളോടും സമദൂര നിലപാടാണ് എൻഎസ്എസിനുള്ളത്. എന്നാൽ പ്രത്യക്ഷ രാഷ്ട്രീയനിലപാടുള്ള എസ്എൻഡിപിയുമായി എങ്ങനെ ഒത്തുപോകാനാകുമെന്ന ചോദ്യം ഡയറക്ടർ ബോർഡ് യോഗത്തിലുയർന്നു എന്നാണ് വിവരം.

എസ്എൻഡിപിയുമായുള്ള ഐക്യത്തിൽനിന്ന് പിന്മാറി എൻഎസ്എസ് Read More »

റിപ്പബ്ലിക്ക് ദിനാഘോഷത്തിനിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു

കണ്ണൂർ: റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടിക്കിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു. പ്രസംഗത്തിനിടെ മന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. കണ്ണൂരിലെ റിപ്പബ്ലിക്ക് ദിനാഘോഷത്തിനിടെയാണ് സംഭവം. ഉടൻ തന്നെ അദ്ദേഹത്തെ ആംബുലൻസിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

റിപ്പബ്ലിക്ക് ദിനാഘോഷത്തിനിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു Read More »

എട്ടുമാസം പ്രായമുള്ള കുഞ്ഞ് മാതാവിന്റെ വീട്ടിൽ മരിച്ചനിലയിൽ

വണ്ടൂർ (മലപ്പുറം): നവജാതശിശുവിനെ മാതാവിന്റെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. മഞ്ചേരി പുല്ലാര പുലത്ത് മുഹമ്മദിന്റെ എട്ടുമാസം പ്രായമുള്ള കുഞ്ഞ് അഹമ്മദ് അൽയസഫിനെയാണ് മരിച്ചനിലയിൽ ശനിയാഴ്‌ച ഉച്ചയോടെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. മരണത്തിൽ സംശയംതോന്നിയ ആശുപത്രി അധികൃതർ പോലീസിൽ അറിയിക്കുകയായിരുന്നു. അസ്വാഭാവികമരണത്തിന് വണ്ടൂർ പോലീസ് കേസെടുത്തു. മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടംചെയ്ത കുട്ടിയുടെ മൃതദേഹം ഞായറാഴ്‌ച ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ശ്വാസംമുട്ടിയതാണ് മരണകാരണമെന്നാണ് പ്രാഥമികമായി മനസ്സിലാക്കാൻ കഴിഞ്ഞതെന്നും എന്നാൽ അതെങ്ങനെയാണെന്ന് വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷമേ പറയാനാകൂവെന്നും പോലീസ്

എട്ടുമാസം പ്രായമുള്ള കുഞ്ഞ് മാതാവിന്റെ വീട്ടിൽ മരിച്ചനിലയിൽ Read More »

ശശി തരൂർ സിപിഎമ്മിലേക്കെന്ന് സൂചന ;നിർണായക ചർച്ച നടത്തിയെന്ന് റിപ്പോർട്ടുകൾ

കൊച്ചി: ശശി തരൂർ എംപി സിപിഎമ്മിലേക്കെന്ന് സൂചന. ഇന്ന് ഇതുസംബന്ധിച്ച് ദുബായിൽ നിർണായക ചർച്ചകൾ നടക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. മുഖ്യമന്ത്രി പിണറായി വിജയനുമായി അടുപ്പമുള്ള വ്യവസായിയാണ് ചർച്ചയ്ക്ക് മുൻകെെയെടുക്കുന്നതെന്നാണ് വിവരം.ഈ വാർത്തകൾക്ക് ഇതുവരെ ശശിതരൂർ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇന്ന് ഉച്ചയ്ക്കാണ് ശശി തരൂർ ദുബായിൽ എത്തിയത്. ഇന്ന് വെെകിട്ട് വ്യവസായിയുമായി ശശി തരൂർ കൂടിക്കാഴ്ച നടത്തും. ഇതുസംബന്ധിച്ച് വാർത്തകൾ തരൂർ ക്യാമ്പ് തള്ളുന്നില്ല.27നാണ് കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് സമിതി യോഗം തിരുവനന്തപുരത്ത് ചേരുന്നത്. ആ യോഗത്തിൽ തരൂർ പങ്കെടുക്കുന്നില്ലെന്ന

ശശി തരൂർ സിപിഎമ്മിലേക്കെന്ന് സൂചന ;നിർണായക ചർച്ച നടത്തിയെന്ന് റിപ്പോർട്ടുകൾ Read More »

റിപ്പബ്ലിക്ക് ദിനത്തിൽ ട്രെയിൻ അട്ടിമറിക്ക് സാധ്യത, മുന്നറിയിപ്പുമായി ആർപിഎഫ്

കൊച്ചി : റിപ്പബ്ലിക്ക് ദിനത്തിൽ രാജ്യത്തെ ട്രെയിൻ ഗതാഗതത്തിന് നേരെ അട്ടിമറിക്ക് സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ. ഈ സാഹചര്യത്തിൽ സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കാൻ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി. റെയിൽവേ പാളങ്ങളിൽ അസ്വാഭാവികമായി എന്തെങ്കിലും കണ്ടാൽ ഉടൻ തന്നെ റിപ്പോർട്ട് ചെയ്യണമെന്ന് പൊതുജനങ്ങളോടും ഉദ്യോഗസ്ഥരോടും നിർദ്ദേശം നൽകിയിട്ടുണ്ട്. റെയിൽവേ ട്രാക്കുകൾക്ക് സമീപം നിർമ്മാണ സാമഗ്രികളോ മറ്റ് വസ്തുക്കളോ അശ്രദ്ധമായി ഇടുന്നത് ഒഴിവാക്കണമെന്നും അവ സുരക്ഷിതമായി സൂക്ഷിക്കണമെന്നും അധികൃതർ അറിയിച്ചു. പ്രധാനപ്പെട്ട

റിപ്പബ്ലിക്ക് ദിനത്തിൽ ട്രെയിൻ അട്ടിമറിക്ക് സാധ്യത, മുന്നറിയിപ്പുമായി ആർപിഎഫ് Read More »