Kerala

നാട്ടുകാർ പിടികൂടി തൃക്കാക്കര പോലീസിനെ ഏൽപ്പിച്ചയാൾ കസ്റ്റഡിയിൽ മരിച്ചു

കാക്കനാട്: നാട്ടുകാർ പിടികൂടി കൈമാറിയ ആൾ തൃക്കാക്കര പോലീസ് കസ്റ്റഡിയിലിരിക്കേ മരിച്ചു. ദിണ്ടിക്കൽ എവള്ളൂർ മാവട്ടത്ത് ബാബുരാജ് (50) ആണ് മരിച്ചത്. തൃക്കാക്കര സഹകരണാശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് തൃക്കാക്കര ഇൻസ്‌പെക്ടർ എ.കെ. സുധീർ പറഞ്ഞു. ഇയാളുടെ പേരിൽ മറ്റ് കേസുകൾ നിലവിലുള്ളതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത്: വെള്ളിയാഴ്ച രാത്രി പത്തോടെ കാക്കനാട് ചെമ്പുമുക്ക് സെയ്ന്റ് മൈക്കിൾസ് പള്ളിക്കുസമീപത്ത് തോർത്തുമാത്രമുടുത്ത് ഇരുട്ടിൽ സംശയസാഹചര്യത്തിൽകണ്ട ബാബുരാജിനെ നാട്ടുകാർ ചോദ്യംചെയ്തു. […]

നാട്ടുകാർ പിടികൂടി തൃക്കാക്കര പോലീസിനെ ഏൽപ്പിച്ചയാൾ കസ്റ്റഡിയിൽ മരിച്ചു Read More »

കേരാഫെഡ് കേര വെളിച്ചെണ്ണയുടെ വില കുറച്ചു

തിരുവനന്തപുരം: ഉപഭോക്താക്കൾക്ക് ആശ്വാസമായി കേരാഫെഡ് കേര വെളിച്ചെണ്ണയുടെ വില കുറച്ചു. 1 ലിറ്റർ കേര വെളിച്ചെണ്ണ പാക്കറ്റിന്റെ വില 424 രൂപയിൽ നിന്ന് 375 രൂപയായിട്ടാണ് കുറച്ചത്. ഇതോടൊപ്പം 900 ml കേര വെളിച്ചെണ്ണ പാക്കറ്റും വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ട്. പുതിയ പാക്കിന്റെ വില 338 രൂപയാണ്ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാതെയും ഉപഭോക്തൃ സൗഹൃദ വിലയിൽ ശുദ്ധമായ കേര വെളിച്ചെണ്ണ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വില കുറയ്ക്കുകയും പുതിയ പാക്കറ്റ് വിപണിയിൽ ഇറക്കുകയും ചെയ്തിരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ ചില്ലറ വിൽപ്പന

കേരാഫെഡ് കേര വെളിച്ചെണ്ണയുടെ വില കുറച്ചു Read More »

ക്രിസ്മസ്- പുതുവത്സര ബമ്പർ നറുക്കെടുത്തു; ഒന്നാം സമ്മാനം 20 കോടി XC-138455 നമ്പറിന്

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ്-പുതുവത്സര ബമ്പർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം XC-138455 എന്ന നമ്പർ ടിക്കറ്റിന്. കോട്ടയം ഏജൻസിയിലെ ഏജന്റ് സുധീക് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം.കോട്ടയം ഏജൻസിയിലെ ഏജന്റ് സുധീക് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. XA 226117XA 528505XB 182497XB 359237XB 413318Xc 103751XC 203258XC 239163XC 312872XC 362518XD 241658XD 286844XE 130140XJ 361121XJ 407914XJ 474940XK136517XK 464575XK 489087XL 230208

ക്രിസ്മസ്- പുതുവത്സര ബമ്പർ നറുക്കെടുത്തു; ഒന്നാം സമ്മാനം 20 കോടി XC-138455 നമ്പറിന് Read More »

പതിനാറുകാരിയെ നിരന്തര പീഡനത്തിന് ഇരയാക്കിയ ക്ഷേത്ര പൂജാരി അറസ്റ്റിൽ

കൊല്ലം: പതിനാറുകാരിയെ നിരന്തര പീഡനത്തിന് ഇരയാക്കിയെന്ന കേസിൽ ക്ഷേത്ര പൂജാരിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചിതറ കുറക്കോട് സ്വദേശിയായ 22-കാരൻ അഭിനാണ് പോക്‌ എട്ടാം ക്ലാസിൽ പഠിക്കുന്ന കാലം മുതൽ പ്രതിയുമായി പ്രണയത്തിലായിരുന്നുവെന്നാണ് പറയുന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ രാത്രി പെൺകുട്ടിയുടെ വീട്ടിലെത്തിയ പ്രതി പെൺകുട്ടിയെ പീഡനത്തിനിരയാക്കുകയും പിന്നീട് പലപ്പോഴായി ഇത് തുടരുകയും ചെയ്തു. പീഡനത്തെ പെൺകുട്ടി എതിർത്തപ്പോൾ, ഈ വിവരം വീട്ടുകാരെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി ഇയാൾ പീഡനം തുടരുകയായിരുന്നു എന്നാണ് വിവരം.നിരന്തരമായ പീഡനത്തെത്തുടർന്ന് കടുത്ത മാനസിക

പതിനാറുകാരിയെ നിരന്തര പീഡനത്തിന് ഇരയാക്കിയ ക്ഷേത്ര പൂജാരി അറസ്റ്റിൽ Read More »

കഴക്കൂട്ടത്ത് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു

തിരുവനന്തപുരം: കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കഴക്കൂട്ടം ചന്തവിളയിലാണ് അപകടമുണ്ടായത്. സ്‌കൂട്ടർ ഓടിച്ചിരുന്ന കൊല്ലം ചിതറ സ്വദേശി പ്രിൻസിലാൽ (46) ആണ് മരിച്ചത്.ഇന്ന് പുലർച്ചെ 12 മണിയോടെ ചന്തവിള ആമ്പല്ലൂർ ഭാഗത്ത് വച്ചായിരുന്നു അപകടം. വിമാനത്താവളത്തിൽ നിന്നും കൊട്ടാരക്കര ഭാഗത്തേക്ക് പോയ കാറും കഴക്കൂട്ടത്തേക്ക് വരികയായിരുന്ന സ്കൂട്ടറും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ പൂർണമായും തകർന്നു. പ്രിൻസിലാൽ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

കഴക്കൂട്ടത്ത് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു Read More »

പ്രതിവര്‍ഷം 35,000 കോടിയുടെ ഇടപാട്, പുത്തൻ പരിഷ്കാരത്തിനൊരുങ്ങി നെടുമ്പാശേരി വിമാനത്താവളം

നെടുമ്പാശേരി: കേരളത്തിന്റെ കാര്‍ഗോ ഹബ്ബാക്കി കൊച്ചി രാജ്യാന്തര വിമാനത്താവളത്തെ(സിയാല്‍) ഉയര്‍ത്താന്‍ വിപുലമായ പദ്ധതികള്‍ നടപ്പാക്കുന്നു. സംസ്ഥാനത്ത് പ്രതിവര്‍ഷം നടക്കുന്ന 35,000 കോടി രൂപയുടെ കാര്‍ഗോ ഇടപാടുകളില്‍ 57 ശതമാനം കൊച്ചി വിമാനത്താവളവും കൊച്ചി തുറമുഖവും വഴിയാണ്. സംസ്ഥാനത്തെ എയര്‍ കാര്‍ഗോയില്‍ 60 ശതമാനവും കോയമ്പത്തൂര്‍, തിരുപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കാര്‍ഗോയിലധികവും കൊച്ചി വിമാനത്താവളം വഴിയാണെന്ന് സിയാല്‍ കാര്‍ഗോ വിഭാഗം മേധാവി സതീഷ് കുമാര്‍ പൈ പറഞ്ഞു. കോയമ്പത്തൂര്‍ വിമാനത്താവളം ഉണ്ടെങ്കിലും സൗകര്യം പരിമിതമാണ്. നെടുമ്പാശേരി റെയില്‍വേ സ്റ്റേഷന്‍

പ്രതിവര്‍ഷം 35,000 കോടിയുടെ ഇടപാട്, പുത്തൻ പരിഷ്കാരത്തിനൊരുങ്ങി നെടുമ്പാശേരി വിമാനത്താവളം Read More »

പ്രശസ്ത നാടക കലാകാരൻ വിജേഷ് കെ വി അന്തരിച്ചു

കൊച്ചി: പ്രശസ്ത നാടക കലാകാരൻ വിജേഷ് കെ വി (49) അന്തരിച്ചു. എറണാകുളം തേവര സേക്രഡ് ഹാർട്ട് കോളേജിൽ നാടക പരിശീലനത്തിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാടക രചയിതാവ്, സംവിധായകൻ, അഭിനയ പരിശീലകൻ എന്നീ നിലകളിലെല്ലാം അറിയപ്പെടുന്ന കലാകാരനാണ് വിജേഷ്. കോഴിക്കോട് സ്വദേശിയാണ്. ചലച്ചിത്ര നടിയും നാടകപ്രവർത്തകയുമായ കബനിയാണ് ഭാര്യ. ഏകമകൾ സൈറ.സ്കൂൾ ഓഫ് ഡ്രാമയിലെ പഠനശേഷമാണ് നാടക മേഖലയിൽ വിജേഷ് സജീവമാകുന്നത്. വിവാഹ ശേഷം ഭാര്യ കബനിക്കൊപ്പം തീയേറ്റർ ബീറ്റ്സ് എന്ന

പ്രശസ്ത നാടക കലാകാരൻ വിജേഷ് കെ വി അന്തരിച്ചു Read More »

തലശ്ശേരിയിൽ ഓടുന്ന ബസിന്റെ പിന്നിലെ കമ്പിയിൽ തൂങ്ങി വിദ്യാർഥികൾ റീൽസ് ചിത്രീകരിച്ചതായി പരാതി

തലശ്ശേരിയിൽ ഓടുന്ന ബസിന്റെ പിന്നിലെ കമ്പിയിൽ തൂങ്ങി വിദ്യാർഥികൾ റീൽസ് ചിത്രീകരിച്ചതായി പരാതി കണ്ണൂർ : തലശ്ശേരിയിൽ ഓടുന്ന ബസിന്റെ പിന്നിലെ കമ്പിയിൽ തൂങ്ങി വിദ്യാർഥികളുടെ റീൽസ് ചിത്രീകരണം. തലശ്ശേരി–വടകര റൂട്ടിൽ ഓടുന്ന ബസുകളുടെ പിന്നിലെ കോണിയിൽ കയറിയാണ് റീൽസ് ചിത്രീകരിച്ച് സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിച്ചത്. ബസ് നിർത്തി കണ്ടക്ടർ വിദ്യാർഥികളെ ഓടിച്ചു വിടുന്നതും ദൃശ്യങ്ങളിൽ കാണാം. സൈക്കിളിൽ മൂന്നു പേർ കയറി റോഡിലൂടെ അപകടകരമായി ഓടിക്കുന്നതുൾപ്പെെടയുള്ള ദൃശ്യങ്ങൾ എഡിറ്റ് ചെയ്തു ചേർത്താണ് വിഡിയോ പ്രചരിപ്പിച്ചത്. സ്കൂൾ

തലശ്ശേരിയിൽ ഓടുന്ന ബസിന്റെ പിന്നിലെ കമ്പിയിൽ തൂങ്ങി വിദ്യാർഥികൾ റീൽസ് ചിത്രീകരിച്ചതായി പരാതി Read More »

ദിലീപിന് കരിക്കൻവെള്ളവും കിടക്കവിരിയും നൽകി; ആർ.ശ്രീലേഖക്കെതിരെ റിപ്പോർട്ട് തേടി ആഭ്യന്തര വകുപ്പ്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായി ജയിലിൽ കഴിഞ്ഞ നടൻ ദിലീപിന് ജയിലിൽ എത്തി സൗകര്യങ്ങൾ ഒരുക്കിയെന്ന ആരോപണത്തിന് വിധേയയായ അന്നത്തെ ജയിൽ ഡിജിപി ആർ ശ്രീലേഖയ്ക്ക് എതിരെ ഇതുവരെ അന്വേഷണം ഉണ്ടായില്ലെന്ന പരാതിയിൽ ആഭ്യന്തരവകുപ്പ് അടിയന്തിര റിപ്പോർട്ട് തേടി.ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് നല്കിയ പരാതിയിലാണ് ആഭ്യന്തരവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ജയിൽ മേധാവിയോട് റിപ്പോർട്ട് ഇപ്പോൾ തേടിരിക്കുന്നത്. 2017-ൽ നടന്ന സംഭവം ഗൗരവപരമാണ്. മറ്റു പ്രതികളുടെ ക്ഷീണം പരിഗണിക്കാത്തതും സിനിമനടന്റെ

ദിലീപിന് കരിക്കൻവെള്ളവും കിടക്കവിരിയും നൽകി; ആർ.ശ്രീലേഖക്കെതിരെ റിപ്പോർട്ട് തേടി ആഭ്യന്തര വകുപ്പ് Read More »

കുതിച്ചുയർന്ന് സ്വർണവില: പവന് 1,17,120 രൂപയായി

കുതിച്ചുയർന്ന് സ്വർണവില: പവന് 1,17,120 രൂപയായി ഭൗമരാഷ്ട്രീയ സംഘർഷവും സാമ്പത്തിക അനിശ്ചിതത്വവും മൂലം ദിനംപ്രതിയെന്നോണം കുതിച്ച് സ്വർണ വില. സംസ്ഥാനത്ത് വെള്ളിയാഴ്ച പവന്റെ വില 3,960 രൂപ കൂടി 1,17,120 രൂപയിലെത്തി. ഗ്രാമിനാകട്ടെ 495 രൂപ ഉയർന്ന് 14,640 രൂപയുമായി. ഇതോടെ മൂന്നാഴ്ചക്കിടെ സ്വർണ വിലയിലുണ്ടായത് 18,080 രൂപയുടെ വർധന. രാജ്യാന്തര വിപണിയിലാകട്ടെ ട്രോയ് ഔൺസിന് 4,961 ഡോളർ നിലവാരത്തിലാണ്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന് 1.60 ലക്ഷം രൂപ

കുതിച്ചുയർന്ന് സ്വർണവില: പവന് 1,17,120 രൂപയായി Read More »