ചിമ്മിനി ഉൾക്കാട്ടിൽ ഫോറസ്റ്റ് വാച്ചറെ കാട്ടാന ചവിട്ടിക്കൊന്നു
ചിമ്മിനി: ഉൾക്കാട്ടിൽ ഫയർ ലൈൻ ജോലിക്കിടെ ഫോറസ്റ്റ് വാച്ചറെ കാട്ടാന ചവിട്ടിക്കൊന്നു. എച്ചിപ്പാറ ഉന്നതിയിലെ മലയൻ വീട്ടിൽ കുമാർ (42) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ മംഗലം ഡാമിന്റയും ചിമ്മിനി ഡാമിന്റെയും അതിർത്തിപ്രദേശമായ ഒളകര കവയിലായിരുന്നു സംഭവം. ഉൾക്കാട്ടിൽ ഫയർലൈൻ അളവെടുക്കാൻ പോയ ആറംഗ സംഘത്തിന് നേരെയാണ് പിടിയാനയുടെ ആക്രമണമുണ്ടായത്. ആനയുടെ മുന്നിൽപ്പെട്ട സംഘം പലവഴിക്കായി ഓടിരക്ഷപ്പെടുകയായിരുന്നു. അരമണിക്കൂറിന് ശേഷം തിരിച്ചെത്തിയപ്പോഴാണ് കാട്ടാന ആക്രമിച്ച നിലയിൽ കുമാറിനെ കണ്ടത്.കൂടെയുണ്ടായിരുന്ന ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ബിന്നി, ശ്രീജിത്ത്, വാച്ചർമാരായ […]
ചിമ്മിനി ഉൾക്കാട്ടിൽ ഫോറസ്റ്റ് വാച്ചറെ കാട്ടാന ചവിട്ടിക്കൊന്നു Read More »










