Kerala

ഭാര്യയ്ക്ക് മെസേജ് അയച്ചു; അയൽവാസിയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് യുവാവ്

ആലപ്പുഴ: ഭാര്യയ്ക്ക് ഫോണിൽ സന്ദേശമയച്ച അയൽവാസിയെ യുവാവ് ചുറ്റികകൊണ്ട് തലയ്ക്കടിച്ചു. തലയോട്ടി പൊട്ടിയ 28കാരനായ ഷിബിൻ രാജിന്റെ നില ഗുരുതരമാണ്. ഇന്നലെ ഉച്ചയ്ക്ക് ആലപ്പുഴ കൊമ്മാടി മംഗലം റോഡിന് സമീപത്തായിരുന്നു സംഭവം.’നീയില്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല’- എന്നായിരുന്നു സന്ദേശം. ഞായറാഴ്‌ചയായിരുന്നു സന്ദേശമയച്ചത്. ഷിബിൻ രാജിന്റെ ഭാര്യയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. പ്രതി ചക്കുപറമ്പ് സ്വദേശി ജിബിൻ ജോൺസൺ ഒളിവിലാണെന്നാണ് പൊലീസ് അറിയിച്ചത്.

ഭാര്യയ്ക്ക് മെസേജ് അയച്ചു; അയൽവാസിയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് യുവാവ് Read More »

ഗണേശ് കുമാറിനെതിരെ ഭാര്യ പരാതി തന്നാൽമാത്രം കേസെടുക്കുമെന്ന് പൊലീസ് ;മുഖ്യമന്ത്രി ഇടപെട്ടേക്കും

തിരുവനന്തപുരം: മന്ത്രി കെ.ബി.ഗണേശ് കുമാറിനെതിരായുള്ള ഭാര്യ ബിന്ദുമേനോന്റെ വെളിപ്പെടുത്തലിൽ മുഖ്യമന്ത്രിക്കും ‌ഡിജിപിക്കും വിശദമായ റിപ്പോർട്ട് നൽകി ഇന്റലിജൻസ്. ഗണേശിന്റെ ജീവനക്കാർ കയ്യേറ്റം ചെയ്തതിൽ ബിന്ദു പരാതി നൽകിയാൽ കേസെടുക്കേണ്ടി വരും. ചിത്രങ്ങൾ ഉൾപ്പെടെ പുറത്തുവരാനുള്ള സാഹചര്യം തള്ളിക്കളയാനാകില്ലെന്നും സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിലുണ്ട്.അതേസമയം, ബിന്ദു മേനോൻ പരാതി നൽകിയാൽ മാത്രം കേസെ‌ടുക്കാമെന്ന നിലപാടിലാണ് പൊലീസ്. കേട്ടുകേൾവി പരാതിയിൽ കേസെടുത്താൽ നിലനിൽക്കില്ല. കയ്യേറ്റത്തെക്കുറിച്ചോ ഗാർഹിക പീഡനത്തിലോ ബിന്ദു മേനോൻ നേരിട്ട് പരാതി നൽകിയാൽ കേസെടുക്കാമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഭാ​ര്യ​ ​ഉ​യ​ർ​ത്തി​യ​

ഗണേശ് കുമാറിനെതിരെ ഭാര്യ പരാതി തന്നാൽമാത്രം കേസെടുക്കുമെന്ന് പൊലീസ് ;മുഖ്യമന്ത്രി ഇടപെട്ടേക്കും Read More »

‘ടോയ്‌ലറ്റിൽ പോയ്‌ വരാം’; കുഞ്ഞിനെ നോക്കാനേൽപ്പിച്ച് അമ്മ കടന്നു കളഞ്ഞു; റെയിൽവേ പോലീസിന് കൈമാറി യാത്രക്കാരൻ

കോഴിക്കോട്: തീവണ്ടിയിൽ യുവതി ഉപേക്ഷിച്ച കൈക്കുഞ്ഞിനെ യാത്രക്കാരൻ റെയിൽവേക്ക്‌ കൈമാറി. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽനിന്ന് തിങ്കളാഴ്ച രാവിലെ 10.10-ന് പുറപ്പെട്ട കോഴിക്കോട്-ഷൊർണൂർ പാസഞ്ചറിലാണ് സംഭവം. സ്റ്റേഷനിൽനിന്ന് ട്രെയിനിൽ കയറിയ യുവതി എട്ടുമാസമായ കുഞ്ഞിനെ സീറ്റിൽ കിടത്തി ‘ടോയ്‌ലറ്റിൽ പോയ്‌ വരാം നോക്കണം’ എന്നുപറഞ്ഞ് യാത്രക്കാരനെ ഏൽപ്പിച്ചു. ട്രെയിൻ പുറപ്പെട്ടിട്ടും യുവതി തിരിച്ചെത്തിയില്ല. ഇതോടെ എട്ടുമാസം പ്രായമുള്ള കൈക്കുഞ്ഞുമായി എന്തുചെയ്യണമെന്നറിയാതെ യാത്രക്കാരൻ ആശങ്കയിലായി. 10.23-ന് ഫറോക്ക് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ സ്റ്റേഷൻ മാസ്റ്ററെ വിവരമറിയിച്ച് അവിടെ കുഞ്ഞിനെ കൈമാറുകയായിരുന്നു.

‘ടോയ്‌ലറ്റിൽ പോയ്‌ വരാം’; കുഞ്ഞിനെ നോക്കാനേൽപ്പിച്ച് അമ്മ കടന്നു കളഞ്ഞു; റെയിൽവേ പോലീസിന് കൈമാറി യാത്രക്കാരൻ Read More »

പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമവിദ്യാർഥി ജിഷയുടെ അമ്മ രാജേശ്വരി അന്തരിച്ചു

എറണാകുളം: പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമവിദ്യാർഥിനി ജിഷയുടെ അമ്മ രാജേശ്വരി അന്തരിച്ചു. കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു അന്ത്യം. മൃതദേഹം പെരുമ്പാവൂർ സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. 2016 ഏപ്രിലിലാണ് പെരുമ്പാവൂർ സ്വദേശിനിയായ നിയമ വിദ്യാർഥിനി ജിഷ പീഡനത്തിന് ഇരയായി കൊല്ലപ്പെടുന്നത്. രണ്ട് മാസത്തിന് ശേഷമാണ് കൊലപാതകത്തിലെ മുഖ്യപ്രതിയായ അസം സ്വദേശി അമീറുൾ ഇസ്ലാമിനെ അറസ്റ്റ് ചെയ്യുന്നത്.

പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമവിദ്യാർഥി ജിഷയുടെ അമ്മ രാജേശ്വരി അന്തരിച്ചു Read More »

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത ; ഇന്ന് എട്ട് ജില്ലകൾക്ക് മുന്നറിയിപ്പ്

തിരുവനന്തപുരം: കനത്ത ചൂടിൽ വെന്തുരുകുകയാണ് കേരളം. ഇപ്പോഴിതാ ചൂടിനാശ്വാസമായി സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം മഴ ലഭിക്കുമെന്നറിയിച്ചിരിക്കുകയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.മഴ മുന്നറിയിപ്പ് 09-03-2026 : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട്10-03-2026 : തിരുവനന്തപുരം മുതൽ തൃശൂർവരെ11-03-2026 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്12-03-2026 : തിരുവനന്തപുരം, കൊല്ലം,

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത ; ഇന്ന് എട്ട് ജില്ലകൾക്ക് മുന്നറിയിപ്പ് Read More »

പ്രമുഖ ചരിത്രകാരൻ കെ എൻ പണിക്കർ അന്തരിച്ചു

തിരുവനന്തപുരം: പ്രമുഖ ചരിത്രകാരനും കേരള ചരിത്രഗവേഷണ കൗൺസിൽ സ്ഥാപക ചെയർമാനുമായ ഡോ. കെ എൻ പണിക്കർ (89) അന്തരിച്ചു. തിരുവനന്തപുരം പട്ടം എസ്‌യുടി ആശുപത്രിയിലായിരുന്നു അന്ത്യം. ചരിത്ര രചനയിൽ മാർക്‌സിസ്റ്റ് രചനാരീതി സ്വീകരിച്ചിട്ടുള്ള പണിക്കർ ഇന്ത്യയിലെ തന്നെ പ്രമുഖ ചരിത്രകാരന്മാരിൽ ഒരാളായിരുന്നു. ഗുരുവായൂർ തൈക്കാട്ട് കണ്ടിയൂർ വീട്ടിൽ കൃഷ്‌ണൻ നായരുടെയും ഇച്ചുക്കുട്ടി അമ്മയുടെയും മകനായി 1936ൽ ജനിച്ചു. ചാവക്കാട് ബോഡ് ഹൈസ്‌കൂൾ, പാലക്കാട് ഗവൺമെന്റ് വിക്‌ടോറിയ കോളേജ്, രാജസ്ഥാൻ സർവകലാശാല എന്നിവിടങ്ങളിൽ നിന്നാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ഡൽഹി

പ്രമുഖ ചരിത്രകാരൻ കെ എൻ പണിക്കർ അന്തരിച്ചു Read More »

നിലമ്പൂരിൽ അങ്കണവാടിയുടെ അടുക്കളയിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി

മലപ്പുറം: നിലമ്പൂരിൽ അങ്കണവാടിയുടെ അടുക്കളയിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി. റെയിൽവേ സ്റ്റേഷന് സമീപത്തെ തോട്ടപൊയിൽ അങ്കണവാടിയിലെ അടുക്കളക്ക് സമീപം പാത്രങ്ങൾക്ക് ഇടയിലായിരുന്നു പാമ്പ്. എമർജൻസി റെസ്ക്യൂഫോഴ്സ് ടീം പിടികൂടിയ പാമ്പിനെ പിന്നീട് വനം വകുപ്പിന് കൈമാറി. രാവിലെ അങ്കണവാടി തുറന്ന ശേഷം കുട്ടികൾക്ക് ഭക്ഷണം പാകം ചെയ്യുന്നതിനായി ടീച്ചറും ഹെൽപ്പറും അടുക്കളയിലെത്തിയപ്പോഴാണ് ചുവരിനോട് ചേർന്ന് പാത്രങ്ങൾക്കിടയിൽ മൂർഖൻ പാമ്പിനെ കണ്ടത്. ഉടൻ തന്നെ എമർജൻസി റെസ്ക്യൂഫോഴ്സ് ടീമിനെ വിവരം അറിയിച്ചു. ഇതിനകം കുട്ടികളെ സുരക്ഷിതമായി തൊട്ടടുത്ത വീട്ടിലേക്ക്

നിലമ്പൂരിൽ അങ്കണവാടിയുടെ അടുക്കളയിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി Read More »

കോട്ടയത്ത് ദമ്പതികൾ വാടകവീട്ടിൽ മരിച്ചനിലയിൽ; മൃതദേഹം കണ്ടെത്തിയത് രക്തത്തിൽ കുളിച്ച്

കോട്ടയം: പൊൻകുന്നത്ത് ദമ്പതിമാരെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. പൊൻകുന്നം തോണിപ്പാറയിൽ വാടകവീട്ടിൽ താമസിക്കുന്ന സാജൻ, ഭാര്യ അനീഷ എന്നിവരാണ് മരിച്ചത്. ഇവരുടെ മൂന്നുവയസ്സുള്ള കുട്ടിയും സംഭവസമയം വീട്ടിലുണ്ടായിരുന്നു. കുട്ടി സുരക്ഷിതനാണ്. തിങ്കളാഴ്ച രാവിലെയാണ് വീട്ടിലെ കിടപ്പുമുറിയിൽ ദമ്പതിമാരെ മരിച്ചനിലയിൽ കണ്ടെത്തിയത്. എന്താണ് മരണകാരണമെന്ന് വ്യക്തമല്ല. ഇവർക്കു സാമ്പത്തികബാധ്യത ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. തോണിപ്പാറയിലെ വീടിന്റെ രണ്ടാംനിലയിലാണ് കുടുംബം വാടകയ്ക്ക് താമസിച്ചിരുന്നത്. പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

കോട്ടയത്ത് ദമ്പതികൾ വാടകവീട്ടിൽ മരിച്ചനിലയിൽ; മൃതദേഹം കണ്ടെത്തിയത് രക്തത്തിൽ കുളിച്ച് Read More »

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര, ക്ഷേമ പെന്‍ഷന്‍ 3000 രൂപയാക്കും:അഞ്ച് സുപ്രധാന വാഗ്ദാനങ്ങൾ പ്രഖ്യാപിച്ച് യു.ഡി.എഫ്

തിരുവനന്തപുരം: നിയമസഭാതെരെഞ്ഞടുപ്പിന് മുന്നോടിയായി കേരളത്തിന് വമ്പന്‍ പ്രഖ‍്യാപനങ്ങളുമായി രാഹുൽ ഗാന്ധി. ജനങ്ങളുടെ സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനും സ്ത്രീകളെയും യുവാക്കളെയും ശാക്തീകരിക്കുന്നതിനും അഞ്ച് സുപ്രധാന വാഗ്ദാനങ്ങളാണ് രാഹുൽ ഗാന്ധി പ്രഖ‍്യാപിച്ചത്. ഓരോ കുടുംബങ്ങള്‍ക്കും മികച്ച ആരോഗ്യപരിരക്ഷയും സാമ്പത്തിക ഭദ്രതയും ഉറപ്പാക്കുകയാണ് ഈ പദ്ധതികളുടെ ലക്ഷ്യം. കുടുംബങ്ങള്‍ നേരിടുന്ന സാമ്പത്തിക പ്രയാസങ്ങള്‍ ലഘൂകരിക്കാനും സംരംഭകത്വം, വയോജന സംരക്ഷണം എന്നീ മേഖലകളില്‍ പുതിയ അവസരങ്ങള്‍ സൃഷ്ടിക്കാനും സഹായകമാകുന്ന രീതിയിലാണ് ഈ വാഗ്ദാനങ്ങൾ രൂപകല്‍പന ചെയ്തിരിക്കുന്നത്. പ്രധാന പ്രഖ്യാപനങ്ങള്‍ സ്ത്രീകള്‍ക്ക് സൗജന്യ ബസ്

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര, ക്ഷേമ പെന്‍ഷന്‍ 3000 രൂപയാക്കും:അഞ്ച് സുപ്രധാന വാഗ്ദാനങ്ങൾ പ്രഖ്യാപിച്ച് യു.ഡി.എഫ് Read More »

അമ്മയോടൊപ്പം‌ സ്കൂട്ടറിൽ പോകുമ്പോൾ അപകടം;ചികിത്സയിലായിരുന്ന 5 വയസ്സുകാരി മരിച്ചു

മട്ടന്നൂർ (കണ്ണൂർ) നടുവനാട് വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന 5 വയസ്സുകാരി മരിച്ചു. തലച്ചങ്ങാട് ശിവ സൂര്യയിൽ പി. രാജേഷിന്റെ മകൾ ഇലാന ആണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ യായിരുന്നു അപകടം. അമ്മ റിജിഷയും മൂത്ത സഹോദരി സൂര്യയും ഇലാനയും കൂടി സ്കൂട്ടറിൽ പോകുമ്പോൾ ഓട്ടോറിക്ഷയിൽ ഇടിച്ചു തെറിച്ചു വീഴുകയായിരുന്നു. മൂന്നു പേർക്കും പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ ഇലാന കണ്ണൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരിച്ചത്. നടുവനാട് എൽപി സ്കൂളിൽ പഠിക്കുന്ന മക്കളെ സ്കൂളിൽ കൊണ്ടു

അമ്മയോടൊപ്പം‌ സ്കൂട്ടറിൽ പോകുമ്പോൾ അപകടം;ചികിത്സയിലായിരുന്ന 5 വയസ്സുകാരി മരിച്ചു Read More »