Kerala

സർക്കാർ ജീവനക്കാർക്ക് അഷ്വേർഡ് പെൻഷൻ ഉറപ്പാക്കുന്ന ഉത്തരവ് പുറത്തിറങ്ങി

തിരുവനന്തപുരം:സർക്കാർ ജീവനക്കാർക്ക് അഷ്വേർഡ് പെൻഷൻ ഉറപ്പാക്കുന്ന ഉത്തരവ് പുറത്തിറങ്ങി. നാഷണൽ പെൻഷൻ സ്‌കീമിന് പകരമായി അഷ്വേർഡ് പെൻഷൻ സ്‌കീം കൊണ്ടുവരുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നേരത്തെ‌ ബഡ്‌ജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് മിനിമം പെൻഷൻ ഉറപ്പാക്കുന്ന അഷ്വേർഡ് പെൻഷൻ സ്‌കീം ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ വരുത്തികൊണ്ട് ഉത്തരവിറക്കിയത്. 2026 ഏപ്രിൽ ഒന്നുമുതൽ സർവീസിൽ പ്രവേശിക്കുന്നവർക്ക് അഷ്വേർഡ് പെൻഷൻ സ്‌കീമോ നാഷണൽ പെൻഷൻ സ്‌കീമോ തെരഞ്ഞെടുക്കാം. നിലവിൽ നാഷണൽ പെൻഷൻ സ്‌കീമിൽ ഉൾപ്പെട്ടിട്ടുള്ള ജീവനക്കാർക്ക് അഷ്വേർഡ് പെൻഷൻ സ്‌കീം […]

സർക്കാർ ജീവനക്കാർക്ക് അഷ്വേർഡ് പെൻഷൻ ഉറപ്പാക്കുന്ന ഉത്തരവ് പുറത്തിറങ്ങി Read More »

വീടിനുള്ളിൽ കയറിയ മുള്ളൻപന്നിയെ അടിച്ചുകൊന്നു; സിപിഎം നേതാവ് വെള്ളനാട് ശശിക്കെതിരെ കേസ്

തിരുവനന്തപുരം: വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ വെള്ളനാട് ശശി വീണ്ടും കുരുക്കിൽ. വീടിനുള്ളിൽ കയറിയ മുള്ളൻപന്നിയെ അടിച്ചുകൊന്നതോടെ ശശിക്കെതിരെ കേസെടുത്തിരിക്കുകയാണ്. അറസ്​റ്റ് ചെയ്യാൻ പരുത്തിപ്പള്ളി വനംവകുപ്പ് പഞ്ചായത്ത് ഓഫീസിൽ എത്തിയെങ്കിലും അദ്ദേഹം സ്ഥലത്തില്ലായിരുന്നു. ഇന്ന് രാവിലെയായിരുന്നു സംഭവം.വെള്ളനാട്ടിലെ ഒരു കുടുംബം വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലാണ് മുള്ളൻപന്നിയെ കണ്ടത്. അവിടെയുള്ളവർ വെള്ളനാട് പഞ്ചായത്ത് മെമ്പറിനെയാണ് അറിയിച്ചത്. അവരാണ് വെള്ളനാട് ശശിയെ വിവരമറിയിച്ചത്. എന്നാൽ വനംവകുപ്പിനെ അറിയിക്കാതെ വെള്ളനാട് ശശി വീട്ടിലെത്തുകയും തുടർന്ന് അവിടെയുണ്ടായിരുന്ന ഇരുമ്പ് പൈപ്പെടുത്ത് മുള്ളൻപന്നിയെ

വീടിനുള്ളിൽ കയറിയ മുള്ളൻപന്നിയെ അടിച്ചുകൊന്നു; സിപിഎം നേതാവ് വെള്ളനാട് ശശിക്കെതിരെ കേസ് Read More »

ആറ്റുകാൽ പൊങ്കാലക്കെത്തുന്നവർക്ക് ഭക്ഷണവും വെള്ളവും നൽകണം; മസ്ജിദുകൾ തുറന്നു കൊടുക്കണമെന്നും പാളയം ഇമാം

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലക്കെത്തുന്നവർക്ക് സൗകര്യങ്ങൾ ചെയ്ത് കൊടുക്കാൻ ആഹ്വാനം നൽകി പാളയം ഇമാം ഡോ.സുഹൈബ് മൗലവി. പൊങ്കാലക്കെത്തുന്നവരുടെ നല്ല ആതിഥേയരാകാൻ കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. പൊങ്കലക്കെത്തുന്നവർക്ക് വെള്ളവും ഭക്ഷണവും നൽകണം. അവർക്കായി മസ്ജിദുകളും വീടുകളും തുറന്നു കൊടുക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. പൊങ്കാലയോട് അനുബന്ധിച്ച് സഹോദരികളും കുട്ടികളും തിരുവനന്തപുരത്തേക്ക് അതിഥികളായി എത്തും. അവരുടെ ഏറ്റവും മികച്ച ആതിഥേയരാകാന്‍ നമുക്ക് സാധിക്കണം. റമദാനിലാണ് ഈ വര്‍ഷം പൊങ്കാല. കഴിഞ്ഞ വര്‍ഷവും അങ്ങനെ തന്നെയായിരുന്നു. റമദാനിന്‍റെതായ സന്തോഷത്തിന്‍റെ സാഹോദര്യത്തിന്‍റെ സ്നേഹത്തിന്‍റെ

ആറ്റുകാൽ പൊങ്കാലക്കെത്തുന്നവർക്ക് ഭക്ഷണവും വെള്ളവും നൽകണം; മസ്ജിദുകൾ തുറന്നു കൊടുക്കണമെന്നും പാളയം ഇമാം Read More »

24കാരിയുടെ ആത്മഹത്യ; ഭർത്താവിനെതിരെ ഗുരുതര ആരോപണവുമായി ആക്ഷൻ കമ്മിറ്റി

കാസർകോട്: മോഷണക്കുറ്റം ആരോപിച്ച് അപമാനിക്കാൻ ശ്രമിച്ചതിൽ മനംനൊന്ത് യുവതി ജീവനൊടുക്കിയതിൽ ഭർത്താവിനെതിരെ ഗുരുതര ആരോപണവുമായി ആക്ഷൻ കമ്മിറ്റി. വിദ്യാനഗർ ആലമ്പാടി നാലത്തടുക്ക സ്വദേശി കെ.വൈ ജലീലിന്റെയും മുംതാസിന്റെയും മകൾ ജസീല (24) ആണ് മരിച്ചത്. മക്കളുടെ കാര്യത്തിൽ സംശയമുണ്ടെന്നും ഡിഎൻഎ ടെസ്റ്റ് നടത്തണമെന്നും ജസീലയോട് ഭർത്താവ് ആവശ്യപ്പെട്ടതായി ആക്ഷൻ കമ്മിറ്റി പറഞ്ഞു. ജസീലയുടെ കയ്യിൽ നിന്ന് സുഹൃത്ത് അഫ്രീദ് പണം വാങ്ങിയതിൽ അന്വേഷണം വേണമെന്നും ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. ജസീലയുടെ മരണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ആക്ഷൻ കമ്മിറ്റി

24കാരിയുടെ ആത്മഹത്യ; ഭർത്താവിനെതിരെ ഗുരുതര ആരോപണവുമായി ആക്ഷൻ കമ്മിറ്റി Read More »

നടൻ ടിനി ടോമിന്റെ മകനുൾപ്പെടെ മൂന്നുപേർ കഞ്ചാവുമായി പിടിയിൽ

തൃപ്പൂണിത്തുറ: നടൻ ടിനി ടോമിന്റെ മകനെതിരെ കഞ്ചാവ് കേസ്. ആദം ഉൾപ്പെടെ മൂന്നുപേർക്കെതിരെയാണ് കഞ്ചാവ് കൈവശം വെച്ചതിന് കേസെടുത്തത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. ഹിൽപാലസ് പോലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. നാലുഗ്രാം കഞ്ചാവാണ് ഇവരുടെ പക്കൽനിന്നും പിടികൂടിയത്. വ്യാഴാഴ്ച രാത്രി തൃപ്പൂണിത്തുറയിലെ അമ്പലമുകളിനടുത്ത് ഇരുമ്പനത്തുനിന്നാണ് ആദം, അമിത്, കാർത്തിക് എന്നിവരെ ഹിൽപാലസ് പോലീസ് പിടികൂടിയത്. രാത്രികാല പട്രോളിങ് നടത്തുന്നതിനിടെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതോടെയാണ് പോലീസ് മൂന്നുപേരെയും ചോദ്യംചെയ്തത്.ഇവർ പരുങ്ങിയതോടെ പോലീസ് ഇവരുടെ ദേഹപരിശോധന നടത്തി. അതിൽ ഒരാളുടെ പോക്കറ്റിൽനിന്നും

നടൻ ടിനി ടോമിന്റെ മകനുൾപ്പെടെ മൂന്നുപേർ കഞ്ചാവുമായി പിടിയിൽ Read More »

യുട്യൂബ് ചാനലിലൂടെഅതിജീവിതമാരുടെ പേര് വെളിപ്പെടുത്തി; ശ്രീലേഖയ്ക്ക് എതിരെ പോക്സോ കേസ്

തിരുവനന്തപുരം : സ്വന്തം യുട്യൂബ് ചാനലിലൂടെ അതിജീവിതമാരുടെ പേരും മറ്റു വിവരങ്ങളും വെളിപ്പെടുത്തിയതിന് തിരുവനന്തപുരം കോർപറേഷൻ കൗൺസിലറും മുൻ ഡിജിപിയുമായ ആർ.ശ്രീലേഖയ്ക്കെതിരെ കേസ്. പ്രായപൂർത്തിയാകാത്ത അതിജീവിതമാരുടെ പേരു വിവരങ്ങളടക്കം മുൻപു വെളിപ്പെടുത്തിയതിന് പോക്സോ ഉൾപ്പെടെ ചുമത്തിയാണ് കേസ്. പൗരാവകാശ പ്രവർത്തകനായ ആർ. ജയചന്ദ്രൻ നൽകിയ പരാതിയിലാണ് മ്യൂസിയം പൊലീസ് കേസെടുത്തത്. നിയമത്തെക്കുറിച്ച് വ്യക്തമായി അറിവുള്ളയാൾ പോക്സോ കേസിലെ അതിജീവിതമാരുടെ പേരു വിവരങ്ങളടക്കം വെളിപ്പെടുത്തുന്നതും അവഹേളിക്കുന്നതും ഗുരുതര കുറ്റമാണെന്ന് പരാതിയിൽ പറയുന്നു. ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെരുമ്പാവൂരിലെ നിയമവിദ്യാർഥിനിയുടെ പേര്

യുട്യൂബ് ചാനലിലൂടെഅതിജീവിതമാരുടെ പേര് വെളിപ്പെടുത്തി; ശ്രീലേഖയ്ക്ക് എതിരെ പോക്സോ കേസ് Read More »

ഡി.വൈ.എഫ്​.ഐയുടെ പ്രകോപന മുദ്രാവാക്യം; ചിന്ത ജെറോം ഉൾപ്പെടെയുള്ളവർക്കെതിരെ കേസ്

കൊല്ലം: കെ.എസ്​.യു പ്രതിഷേധത്തിനിടെ മന്ത്രി വീണ ജോർജിന്​ പരിക്കേറ്റ സംഭവത്തിൽ പ്രതിഷേധിച്ച്​ കൊല്ലത്ത്​ ഡി.വൈ.എഫ്​.ഐ നടത്തിയ പ്രകടനത്തിൽ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചെന്ന പരാതിയിൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം ചിന്ത ജെറോം ഉൾപ്പെടെയുള്ളവർക്കെതിരെ കേസ്​. സമൂഹത്തിൽ സ്പർധയുണ്ടാക്കി കലഹം സൃഷ്​ടിക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ്​​ ഇരവിപുരം പൊലീസ്​ എഫ്​.ഐ.ആർ രജിസ്റ്റർ ചെയ്തത്​. ഡി.വൈ.എഫ്​.ഐ കൊല്ലം ഈസ്റ്റ്​ കമ്മിറ്റി ബുധനാഴ്ച ​വൈകീട്ട്​ ആറിന്​ പള്ളിമുക്ക്​ മുതൽ വെണ്ടർമുക്ക്​ വരെ നടത്തിയ ജാഥയിൽ പ​ങ്കെടുത്ത ചിന്ത ജെറോം, അഭിമന്യു, ഷബീർ, ആസിഫ്​,

ഡി.വൈ.എഫ്​.ഐയുടെ പ്രകോപന മുദ്രാവാക്യം; ചിന്ത ജെറോം ഉൾപ്പെടെയുള്ളവർക്കെതിരെ കേസ് Read More »

വീണാ ജോർജ് ആശുപത്രി വിട്ടു ;തുടർചികിത്സ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ

കണ്ണൂർ: കെ.എസ്.യു. പ്രതിഷേധത്തിനിടെ പരിക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു. തുടർചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കും. വെള്ളിയാഴ്ച പുലർച്ചെ നാല് മണിയോടെയാണ് പരിയാരം മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്. കണ്ണൂരിൽ നിന്ന് ഔദ്യോഗിക വാഹനത്തിൽ റോഡ് മാർഗമാണ് മന്ത്രി തലസ്ഥാനത്തേക്ക് തിരിച്ചത്. മന്ത്രിക്ക് അടിയന്തര ശസ്ത്രക്രിയ വേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് കഴിഞ്ഞ ദിവസം മെഡിക്കൽ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. മന്ത്രിക്ക് കഴുത്തിലേറ്റ ക്ഷതത്തിന്റെ ഭാഗമായി വലതുകൈയിലേക്കും തലയുടെ പിൻഭാഗത്തേക്കും പടരുന്ന വിധത്തിലുള്ള കടുത്ത വേദനയ്ക്ക്

വീണാ ജോർജ് ആശുപത്രി വിട്ടു ;തുടർചികിത്സ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ Read More »

മിൽമ പാൽവില ലിറ്ററിന് 4രൂപ വർധിപ്പിക്കാൻ ശുപാർശ

തിരുവനന്തപുരം: കേരളത്തിൽ പാൽവില ലിറ്ററിന് നാല് രൂപ വർദ്ധിപ്പിക്കണമെന്ന ശുപാർശയുമായി മിൽമ സർക്കാരിനെ സമീപിച്ചു. കഴിഞ്ഞ മാസം 20-ാം തീയതി തന്നെ ഇത് സംബന്ധിച്ച ശുപാർശ ക്ഷീരവികസന വകുപ്പ് മന്ത്രിക്ക് കൈമാറിയിരുന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലവിൽ വരുന്നത് മുൻപ് തന്നെ സർക്കാർ ഈ കാര്യത്തിൽ അനുകൂലമായ തീരുമാനം എടുക്കണമെന്നാണ് മിൽമ ഭരണസമിതിയുടെ ആവശ്യം. പാൽവില വർദ്ധിപ്പിക്കാൻ മിൽമയ്ക്ക് സ്വയം അധികാരമുണ്ടെങ്കിലും സർക്കാരുമായി ഒരു സംഘർഷത്തിന് താല്പര്യമില്ലാത്തതിനാലാണ് ഭരണസമിതി സർക്കാരിന്റെ അഭിപ്രായം തേടിയതെന്ന് മിൽമ ചെയർമാൻ

മിൽമ പാൽവില ലിറ്ററിന് 4രൂപ വർധിപ്പിക്കാൻ ശുപാർശ Read More »

വെള്ളാപ്പള്ളിയുടെ പത്മഭൂഷൺ പിൻവലിക്കണം; കേന്ദ്ര സർക്കാറിനോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ പത്മഭൂഷൺ പിൻവലിക്കണമെന്ന ആവശ്യത്തിൽ കേന്ദ്ര സർക്കാറിനോട് ഹൈക്കോടതി വിശദീകരണം തേടി. വിഷയത്തിൽ സർക്കാറിനും വെള്ളാപ്പള്ളിക്കും ഹൈക്കോടതി നോട്ടീസ് അയച്ചു. എസ്.എൻ.ഡി.പി സംരക്ഷ സമിതിയാണ് കോടതിയെ സമീപിച്ചത്. പത്മ പുരസ്കാരങ്ങളെ മുമ്പ് അധിക്ഷേപിച്ച വ്യക്തിക്ക് അതേ ബഹുമതി നൽകുന്നത് പുരസ്കാരത്തിന്‍റെ അന്തസിനെ ബാധിക്കുമെന്നായിരുന്നു പരാതി. വെള്ളാപ്പള്ളിയുടെ ക്രിമിനൽ പശ്ചാത്തലം കേന്ദ്ര സർക്കാർ പരിശോധിച്ചില്ലെന്നും ഹരജിയിൽ പറഞ്ഞു. നേരത്തെ പുരസ്കാരം നൽകാനുള്ള തീരുമാനത്തിനെതിരെ സേവ് യൂനിവേഴ്സിറ്റി ക്യാംപയിൻ കമ്മിറ്റി ചെയർമാൻ

വെള്ളാപ്പള്ളിയുടെ പത്മഭൂഷൺ പിൻവലിക്കണം; കേന്ദ്ര സർക്കാറിനോട് വിശദീകരണം തേടി ഹൈക്കോടതി Read More »