Must Read

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ; കോഴിക്കോട് ഉൾപ്പെടെ 10 ജില്ലകളിൽ ഗ്രീൻ അലർട്ട്

തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിച്ചു. 10 ജില്ലകളിൽ ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഇന്ന് (11-03-2026) ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വരും ദിവസങ്ങളിലും വിവിധ ജില്ലകളിൽ മഴയുണ്ടാകുമെന്നാണ് പ്രവചനം. വ്യാഴാഴ്ച (12-03-2026) തെക്കൻ കേരളത്തിലാണ് മഴയ്ക്ക് സാധ്യത പ്രവചിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ മൂന്ന് ജില്ലകളിൽ ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, […]

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ; കോഴിക്കോട് ഉൾപ്പെടെ 10 ജില്ലകളിൽ ഗ്രീൻ അലർട്ട് Read More »

മന്ത്രിസ്ഥാനം രാജിവെക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് കെ.ബി.ഗണേഷ് കുമാർ.

തിരുവനന്തപുരം: മന്ത്രിസ്ഥാനം രാജിവെക്കാൻ ഉദ്ദേശമില്ലെന്നും ചിലർ തന്റെ ചോര കുടിക്കാൻ കാത്തിരിക്കുകയാണെന്നും ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാർ. കെ.എസ്.ആർ.ടി.സിയുടെ ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനെ മന്ത്രിയെന്ന നിലയിലുള്ള തന്റെ വിടവാങ്ങൽ പ്രസംഗമായി കണക്കാക്കാമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചുകഴിഞ്ഞാൽ മന്ത്രിക്ക് വിലയില്ലെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു. കോൺഗ്രസ് കെഎസ്ആർടിസിയെ നശിപ്പിക്കാനുള്ള പ്രഖ്യാപനങ്ങളാണ് നടത്തിയിരിക്കുന്നതെന്ന് ഗണേഷ് ആരാേപിച്ചു. കോൺഗ്രസ് അധികാരത്തിലെത്തിയാൽ സംസ്ഥാനത്ത് സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യയാത്ര അനുവദിക്കുമെന്ന് പ്രഖ്യാപിച്ചത് കെഎസ്ആർടിസിയെ നശിപ്പിക്കാനാണെന്ന് ഗണേഷ് കുമാർ പറഞ്ഞു.കെഎസ്ആർടിസിയ്ക്ക് സ്ഥിരം സിഎംഡിയായി

മന്ത്രിസ്ഥാനം രാജിവെക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് കെ.ബി.ഗണേഷ് കുമാർ. Read More »

ന്യൂസിലാന്‍ഡിനെ തകർത്ത് ലോകകപ്പ് കിരീടത്തിൽ മുത്തമിട്ട് ടീം ഇന്ത്യ

അഹമ്മദാബാദ്: ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ ന്യൂസിലാന്‍ഡിനെ തോല്‍പ്പിച്ച് ഇന്ത്യക്ക് കിരീടം. ഇന്ത്യ ഉയര്‍ത്തിയ 256 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിവീസിന്റെ മറുപടി 159 റണ്‍സില്‍ അവസാനിച്ചു. ട്വന്റി 20 ലോകകപ്പിലെ ഇന്ത്യയുടെ മൂന്നാം കിരീടമാണ് ഇത്. 2007ല്‍ എംഎസ് ധോണിയുടെ നേതൃത്വത്തിലും 2024ല്‍ രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലും ഇന്ത്യ കിരീടം നേടിയിരുന്നു. ഇതോടെ ഏറ്റവും കൂടുതല്‍ തവണ ലോകകപ്പ് നേടുന്ന ടീം എന്ന റെക്കോഡും ഇന്ത്യ സ്വന്തം പേരിലാക്കി. 256 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന

ന്യൂസിലാന്‍ഡിനെ തകർത്ത് ലോകകപ്പ് കിരീടത്തിൽ മുത്തമിട്ട് ടീം ഇന്ത്യ Read More »

മമ്മൂട്ടി ടൗൺഷിപ്പിലെത്തിയത് പോസിറ്റീവായി മാത്രം ചർച്ച ചെയ്യപ്പെടണം ;വിവാദത്തിൽ വിശദീകരണവുമായി കെ. റഫീഖ്

മമ്മൂട്ടി തന്നോട് നീരസരം പ്രകടിപ്പിച്ച സംഭവം അപമാനിച്ചതായി വ്യാഖ്യാനിച്ചുള്ള വിവാദത്തിൽ വിശദീകരണവുമായി സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖ്. മമ്മൂട്ടി ടൗൺഷിപ്പിലെത്തിയത് പോസിറ്റീവായി മാത്രം ചർച്ച ചെയ്യപ്പെടട്ടെയെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച വിശദീകരണക്കുറിപ്പിൽ അഭിപ്രായപ്പെട്ടു. മമ്മൂട്ടി തന്നെ നേരിൽ വിളിച്ചുകാര്യങ്ങൾ വ്യക്തമാക്കി. വിവാദങ്ങൾ ഇവിടെ അവസാനിപ്പിക്കണമെന്നും റഫീഖ് കുറിപ്പിൽ ആവശ്യപ്പെട്ടു. കെ. റഫീഖിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം: മലയാളത്തിന്റെ മഹാനടൻ മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി ഒരുക്കിയ ടൗൺഷിപ്പിൽ എത്തിയത് എല്ലാവർക്കും സന്തോഷമുള്ള കാര്യമാണ്. അദ്ദേഹം അവിടെ എത്തുമ്പോൾ മറ്റൊരു

മമ്മൂട്ടി ടൗൺഷിപ്പിലെത്തിയത് പോസിറ്റീവായി മാത്രം ചർച്ച ചെയ്യപ്പെടണം ;വിവാദത്തിൽ വിശദീകരണവുമായി കെ. റഫീഖ് Read More »

രാജ്യത്ത് ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വില വർധിപ്പിച്ചു

ന്യൂഡൽഹി: ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വില വർധിപ്പിച്ചു. രാജ്യത്തുടനീളം 14.2 കിലോഗ്രാം പാചകവാതക സിലിണ്ടറിന് 60 രൂപയാണ് കൂടിയത്. വാണിജ്യ ആവശ്യത്തിനുള്ള പാചകവാതകത്തിനും വില കൂടിയിട്ടുണ്ട്. 115 രൂപയുടെ വർധനയാണ് വരുത്തിയത്‌. പുതുക്കിയ നിരക്കുകൾ ശനിയാഴ്ച പ്രാബല്യത്തിൽ വന്നു. വില വർധനയോടെ ഡൽഹിയിൽ 14.2 കിലോഗ്രാം ഗാർഹിക എൽപിജി സിലിണ്ടറിന്റെ വില 853 രൂപയിൽ നിന്ന് 913 രൂപയായി ഉയർന്നു. 19 കിലോഗ്രാം കൊമേഴ്‌സ്യൽ സിലിണ്ടറിന്റെ വില 1768.50 രൂപയിൽ നിന്ന് 1883 രൂപയായി ഉയർന്നു. കേരളത്തിൽ

രാജ്യത്ത് ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വില വർധിപ്പിച്ചു Read More »

അർജുൻ ടെൻഡുൽക്കർ വിവാഹിതനായി

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറിന്റെ മകനും ക്രിക്കറ്റ് താരവുമായ അർജുൻ ടെൻഡുൽക്കർ വിവാഹിതനായി. പ്രമുഖ വ്യവസായി രവി ഘായിയുടെ ചെറുമകൾ സാനിയ ചന്ദോക്കാണ് വധു. ദക്ഷിണ മുംബയിലെ ഒരു സ്വകാര്യ വേദിയിൽ വച്ചായിരുന്നു വിവാഹച്ചടങ്ങുകൾ നടന്നത്. വ്യാവസായിക – സിനിമ – ക്രിക്കറ്റ് മേഖലയിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.ഐസിസി ചെയർമാൻ ജയ് ഷാ, മുകേഷ് അംബാനി, നിതാ അംബാനി, മഹേന്ദ്ര സിംഗ് ധോണി, സാക്ഷി ധോണി, രാഹുൽ ദ്രാവിഡ്, അനിൽ കുംബ്ളെ, യുവ്‌രാജ് സിംഗ്, ഇർഫാൻ പത്താൻ,

അർജുൻ ടെൻഡുൽക്കർ വിവാഹിതനായി Read More »

സഞ്ജു സാം​സ​ണി​ന്റെ ബാറ്റിങ്ങിൽ വെ​സ്റ്റ് ​ഇ​ൻ​ഡീ​സി​നെ​ ​തകർത്ത് ​ഇ​ന്ത്യ​ ​സെ​മി​യിൽ

കൊ​ൽ​ക്ക​ത്ത​ ​:​ ​​ ​സ​ഞ്ജു​ ​സാം​സ​ണി​ന്റെ​ ​ബാ​റ്റി​ൽ​ ​നി​ന്ന് ​പെ​രു​മ​ഴ​പോ​ലെ​ ​റ​ൺ​സ് ​പി​റ​ന്ന​ ​മ​ത്സ​ര​ത്തി​ൽ​ ​വെ​സ്റ്റ് ​ഇ​ൻ​ഡീ​സി​നെ​ ​ അഞ്ച് വി​ക്ക​റ്റി​ന് ​തോ​ൽ​പ്പി​ച്ച് ​ഇ​ന്ത്യ​ ​ട്വ​ന്റി​-20​ ​ലോ​ക​ക​പ്പി​ന്റെ​ ​സെ​മി​ഫൈ​ന​ലി​ലേൽ പ്രവേശിച്ചു. ആ​ദ്യം​ ​ബാ​റ്റ് ​ചെ​യ്ത​ ​വി​ൻ​ഡീ​സ് 195​/4​ ​എ​ന്ന​ ​സ്കോ​ർ​ ​ഉ​യ​ർ​ത്തി.​ ​മ​റു​പ​ടി​ക്കി​റ​ങ്ങി​യ​ ​ഇ​ന്ത്യ​യ്ക്ക് ​വേ​ണ്ടി സ​ഞ്ജു​ ​ 50 പ​ന്തു​ക​ളി​ൽ​ 4​സി​ക്സും​ ​ 12 ഫോ​റു​മ​ട​ക്കം​ 97 റ​ൺ​സ് ​നേ​ടി​ ​വി​ജ​യം​ ​വെ​ട്ടി​പ്പി​ടി​ക്കു​ക​യാ​യി​രു​ന്നു.​ക്യാ​പ്‌​ട​‌​ൻ​ ​ഷാ​യ് ​ഹോ​പ്പും​ ​(32​),​ ​റോ​സ്റ്റ​ൺ​ ​ചേ​സും​ ​(40​)​ ​ചേ​ർ​ന്ന് ​മാ​ന്യ​മാ​യ​ ​തു​ട​ക്ക​മാ​ണ്

സഞ്ജു സാം​സ​ണി​ന്റെ ബാറ്റിങ്ങിൽ വെ​സ്റ്റ് ​ഇ​ൻ​ഡീ​സി​നെ​ ​തകർത്ത് ​ഇ​ന്ത്യ​ ​സെ​മി​യിൽ Read More »

ഫെബ്രുവരി 12-ന് നടത്താനിരുന്ന ഓൺലൈൻ പി.എസ്.സി പരീക്ഷ മാറ്റി

തിരുവനന്തപുരം: ഫെബ്രുവരി 12-ന് നടത്താനിരുന്ന ഓൺലൈൻ പരീക്ഷ പി.എസ്.സി. 21-ലേക്ക് മാറ്റി. വ്യവസായ പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (കംപ്യൂട്ടർ എയ്ഡഡ് എംബ്രോയ്ഡറി ആൻഡ് ഡിസൈനിങ്‌-കാറ്റഗറി നമ്പർ 580/2024) തസ്തികയിലേക്കുള്ളതാണ് പരീക്ഷ. സമയത്തിൽ മാറ്റമില്ല. 12-ന് പണിമുടക്കായതിനാലാണ് പരീക്ഷ മാറ്റിയത്.

ഫെബ്രുവരി 12-ന് നടത്താനിരുന്ന ഓൺലൈൻ പി.എസ്.സി പരീക്ഷ മാറ്റി Read More »

ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ സഹോദരി അഭിരാമി വിവാഹിതയായി.

കോഴിക്കോട്: സങ്കടങ്ങൾക്കിടയിലും ഊറിക്കൂടിയ സന്തോഷംപോലെ ആ വിവാഹം. ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ സഹോദരി അഭിരാമി വിവാഹിതയായി.ചാത്തമംഗലം കാരപ്പറമ്പത്ത് വീട്ടിൽ പ്രകാശന്റെയും രജിതയുടെയും മകൻ ആദർശ് അഭിരാമിക്ക് താലിചാർത്തി. കോഴിക്കോട് കണ്ണാടിക്കൽ സി. കുഞ്ഞിക്കുട്ടി സ്മാരക ഹാളിൽ ഞായറാഴ്ചയായിരുന്നു വിവാഹം. മകനില്ലാത്തതിന്റെ വേദനകൾക്കിടയിലും അർജുന്റെ അച്ഛൻ കണ്ണാടിക്കൽ മൂലാടിക്കുഴിയിൽ പ്രേമനും അമ്മ ഷീലയും എല്ലാത്തിനും മുന്നിൽനിന്നു. അഭിരാമിയുടെ കല്യാണനിശ്ചയത്തിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയായിരുന്നു അർജുനെ കാണാതാവുന്നത്. 2024 ജൂലായ് 16-ന് കർണാടകയിലെ ബെളഗാവിയിൽനിന്ന് മരവുമായിപ്പോയ അർജുന്റെ ലോറി പൻവേൽ-കന്യാകുമാരി

ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ സഹോദരി അഭിരാമി വിവാഹിതയായി. Read More »

പ്രണയദിനത്തിൽ നന്ദിഹിൽസിൽ സന്ദർശനത്തിന് നിരോധനം

ബെംഗളൂരു: വിനോദസഞ്ചാരകേന്ദ്രമായ നന്ദിഹിൽസിൽ പ്രണയദിനത്തിൽ സന്ദർശകർക്ക് പ്രവേശനം നിരോധിച്ചു. ഫെബ്രുവരി 14-ന് രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് സന്ദർശനവിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ക്രമസമാധാനപ്രശ്നത്തിന് സാധ്യതയുണ്ടെന്നുപറഞ്ഞാണ് നിരോധനം. ബെംഗളൂരുവിനുസമീപമുള്ള ഏറ്റവും പ്രധാന ഹിൽസ്റ്റേഷനാണ് നന്ദിഹിൽസ്.

പ്രണയദിനത്തിൽ നന്ദിഹിൽസിൽ സന്ദർശനത്തിന് നിരോധനം Read More »