Must Read

ഗുണ്ടാപ്പിരിവ് നൽകാത്തതിന് സ്‌പാ ജീവനക്കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി

പത്തംനതിട്ട: ഗുണ്ടാപ്പിരിവ് നൽകാത്തതിന് സ്‌പാ ജീവനക്കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. തിരുവല്ലയിൽ ഫ്രെബുവരി ഒന്നാം തീയതിയാണ് സംഭവം നടന്നത്. കാപ്പ കേസ് പ്രതിയായ സുബിൻ അലക്സാണ്ടറും സംഘവുമാണ് യുവതിയെ കൂട്ടബലാംത്സത്തിന് ഇരയാക്കിയത്. ഗുണ്ടാപ്പിരിവായി 50,000 രൂപയാണ് ഇവർ ആവശ്യപ്പെട്ടത്. ഇത് നൽകാൻ കഴിയില്ലെന്ന് സ്പാ ഉടമയും ജീവനക്കാരും അറിയിച്ചിരുന്നു. കുറച്ചുദിവസങ്ങളായി സുബിൻ സ്പാ കേന്ദ്രത്തിനെതിരെ ഭീഷണി മുഴക്കിയിരുന്നു. തുടർന്ന് ഒന്നാം തീയതി ഉച്ചയ്ക്ക് ശേഷം സുബിനും സംഘവും സ്ഥാപനത്തിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. പണം ആവശ്യപ്പെട്ടെങ്കിലും ജീവനക്കാരി നൽകിയില്ല. പിന്നാലെ […]

ഗുണ്ടാപ്പിരിവ് നൽകാത്തതിന് സ്‌പാ ജീവനക്കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി Read More »

കാറിടിച്ച് ബെെക്ക് യാത്രികർക്ക് പരിക്കേറ്റ സംഭവത്തിൽ മണിയൻപിള്ള രാജു അറസ്റ്റിൽ

തിരുവനന്തപുരം: കാറിടിച്ച് ബെെക്ക് യാത്രികർക്ക് പരിക്കേറ്റ സംഭവത്തിൽ നടൻ മണിയൻപിള്ള രാജു അറസ്റ്റിൽ. നടനെ ജനറൽ ആശുപത്രിയിൽ എത്തിച്ച് വെെദ്യപരിശോധന നടത്തി. മ്യൂസിയെ പൊലീസാണ് കേസെടുത്തിരിക്കുന്നത്. ഗുരുതരമായ മൂന്ന് വകുപ്പുകളാണ് പൊലീസ് ചുമത്തിയിരിട്ടുണ്ട്. മനുഷ്യജീവന് അപകടമുണ്ടാകുന്ന തരത്തിൽ വാഹനമോടിച്ചു, പരിക്കേറ്റവർക്ക് പ്രഥമശ്രുശ്രൂഷ നൽകാൻ തയ്യാറായില്ല, യഥാസമയം അപകടവിവരം പൊലീസിനെ അറിയിച്ചില്ല തുടങ്ങിയ കുറ്റങ്ങളാണ് എഫ്‌ഐആറിലുള്ളത്. അപകടശേഷം നടൻ കാർ നിർത്താതെ പോയിരുന്നു. ഇന്നലെ രാത്രി പത്ത് മണിയോടെ ട്രിവാൻഡ്രം ക്ളബിന് മുന്നിലാണ് അപകടമുണ്ടായത്. തുടർന്ന് രാത്രിതന്നെ മണിയൻ

കാറിടിച്ച് ബെെക്ക് യാത്രികർക്ക് പരിക്കേറ്റ സംഭവത്തിൽ മണിയൻപിള്ള രാജു അറസ്റ്റിൽ Read More »

പാചകവാതക വില കൂട്ടി; വാണിജ്യ ഗ്യാസ് സിലിണ്ടറിന് വർധിച്ചത് 49 രൂപ

കൊച്ചി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വിലകൂട്ടി. വാണിജ്യ ഗ്യാസ് സിലിണ്ടറിന്റെ വിലയിലാണ് വർധിപ്പിച്ചത്. വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിന് കൊച്ചിയിൽ 49 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു സിലിണ്ടറിന് 1,747 രൂപ നൽകേണ്ടിവരും. അതേസമയം, ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. വില വർധന ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ഭക്ഷണശാലകൾ മറ്റ് വാണിജ്യ സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്ക് തിരിച്ചടിയാണ്. ജനുവരി രണ്ടിന് വാണിജ്യ സിലിണ്ടറിന് 111 രൂപ വർധിപ്പിച്ചിരുന്നു. കഴിഞ്ഞ ജനുവരിയിൽ 1812 രൂപയായിരുന്ന വാണിജ്യ സിലിണ്ടറിന് പിന്നീട് 225

പാചകവാതക വില കൂട്ടി; വാണിജ്യ ഗ്യാസ് സിലിണ്ടറിന് വർധിച്ചത് 49 രൂപ Read More »

സ്വർണവിലയിൽ വൻ ഇടിവ് ;പവന് 5,240 രൂപ കുറഞ്ഞ് 1,25,120 രൂപയായി

കഴിഞ്ഞ ദിവസത്തെ വൻവർധനവിൽനിന്ന് കുത്തനെ ഇടിഞ്ഞ് സ്വർണം. വെള്ളിയാഴ്ച പവന്റെ വില 5,240 രൂപ കുറഞ്ഞ് 1,25,120 രൂപയായി. ഗ്രാമിന്റെ വിലയാകട്ടെ 655 രൂപ താഴ്ന്ന് 15,640 രൂപയിലുമെത്തി. 1,30,360 രൂപയായിരുന്നു വ്യാഴാഴ്ച പവന്റെ വില. രാജ്യാന്തര വിപണിയിൽ സ്‌പോട് ഗോൾഡ് വിലയിൽ 5.7 ശതമാനം ഇടിവ് നേരിട്ടു. ഇതോടെ ട്രോയ് ഔൺസിന് 5,400 ഡോളർ നിലവാരത്തിലെത്തുകയും ചെയ്തു. റെക്കോഡ് ഉയരമായ 5,594.82 ഡോളറിൽനിന്നായിരുന്നു തിരിച്ചിറക്കം. വെള്ളിയുടെ വിലയാകട്ടെ രണ്ട് ശതമാനമാണ് കുറഞ്ഞത്. 121 ഡോളറിൽനിന്ന് 115

സ്വർണവിലയിൽ വൻ ഇടിവ് ;പവന് 5,240 രൂപ കുറഞ്ഞ് 1,25,120 രൂപയായി Read More »

വിദേശത്ത് ജനിച്ചവരുടെ വോട്ടുചേർക്കൽ: തടസം മാറി; ഇനി ഓഫ് ലൈനായി അപേക്ഷിക്കാം

തിരുവനന്തപുരം: വിദേശത്ത് ജനിച്ച ഇന്ത്യക്കാർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള സാങ്കേതിക തടസം, ഏറെ നാളത്തെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ പരിഹരിച്ച് തെരഞ്ഞെടുപ്പ് കമീഷൻ. ഓൺലൈനായി അപേക്ഷിക്കുമ്പോൾ ഇന്ത്യക്ക് പുറത്തുള്ള ജൻമസ്ഥലം രേഖപ്പെടുത്താൻ സൗകര്യമില്ലെന്നതായിരുന്നു അപേക്ഷകരെ വലച്ചത്. ഇതിന് പരിഹാരമായി വിദേശത്ത് ജനിച്ച പ്രവാസികൾക്ക് ഓൺലൈനിന് പകരം ഓഫ്ലൈനായി ഫോം ആറ് എ വഴി അപേക്ഷിക്കാം. അപേക്ഷാഫോറത്തിൽ ‘ഇന്ത്യക്ക് പുറത്ത്’ എന്ന ഓപ്ഷനും ജനിച്ച രാജ്യവും രേഖപ്പെടുത്താം. ബി.എൽ.ഒ വഴിയോ ഇ.ആർ.ഒ വഴിയോ ആണ് വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അപേക്ഷ

വിദേശത്ത് ജനിച്ചവരുടെ വോട്ടുചേർക്കൽ: തടസം മാറി; ഇനി ഓഫ് ലൈനായി അപേക്ഷിക്കാം Read More »

ജനപ്രിയ പ്രഖ്യാപനങ്ങളുമായി പിണറായി സർക്കാരിന്റെ അവസാന ബജറ്റ് ;ക്ഷേമപെൻഷൻ വിതരണത്തിന് 14500 കോടി

തിരുവനന്തപുരം: ജനപ്രിയ പ്രഖ്യാപനങ്ങളുമായി പിണറായി സർക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. 2026-27 വർഷത്തേക്ക് ക്ഷേമപെൻഷൻ വിതരണത്തിന് 14,500 കോടിരൂപ വകയിരുത്തുമെന്ന് മന്ത്രി ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചു. മറ്റ് പ്രധാന പ്രഖ്യാപനങ്ങൾ അംഗൻവാടി വർക്കർമാരുടെ പ്രതിമാസ വേതനം 1000 രൂപ വർധിപ്പിക്കും.ഹെൽപർമാരുടെ പ്രതിമാസ വേതനത്തിൽ 500 രൂപയുടെ വർധന വരുത്തും.ആശാ വർക്കർമാരുടെ പ്രതിമാസ വേതനത്തിൽ 1000 രൂപ വർധിപ്പിക്കും.പ്രീപ്രൈമറി സ്‌കൂൾ അധ്യാപകരുടെ പ്രതിമാസ വേതനവും 1000 രൂപ വർധിപ്പിക്കും.സ്‌കൂൾ പാചകത്തൊഴിലാളികളുടെ ദിവസവേതനത്തിൽ 25 രൂപ

ജനപ്രിയ പ്രഖ്യാപനങ്ങളുമായി പിണറായി സർക്കാരിന്റെ അവസാന ബജറ്റ് ;ക്ഷേമപെൻഷൻ വിതരണത്തിന് 14500 കോടി Read More »

ഒടുവിൽ ജയിലിൽ നിന്ന് പുറത്തേയ്ക്ക്; മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം

പത്തനംതിട്ട: മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. ഈ കേസിൽ ഇക്കഴിഞ്ഞ 18-ാം തീയതിയാണ് രാഹുൽ അറസ്റ്റിലായത്. നേരത്തെ ഈ കേസിൽ രാഹുലിന്റെ ജാമ്യാപേക്ഷ പരിഗണിച്ച തിരുവല്ല മജിസ്‌ട്രേറ്റ് കോടതി, കടുത്ത വിമർശനങ്ങൾ ഉന്നയിച്ചുകൊണ്ട് ജാമ്യം നിഷേധിച്ചിരുന്നു. തുടർന്ന്, ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചപ്പോഴാണ് അനുകൂല വിധി ഉണ്ടായത്. പ്രതിയും പരാതിക്കാരിയും തമ്മിലുണ്ടായിരുന്നത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നു എന്ന പ്രതിഭാഗത്തിന്റെ വാദം കോടതിയിൽ ഉന്നയിക്കപ്പെട്ടു. ഈ വാദങ്ങൾ കൂടി പരിഗണിച്ചാണ്

ഒടുവിൽ ജയിലിൽ നിന്ന് പുറത്തേയ്ക്ക്; മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം Read More »

ഡ്യൂട്ടിക്കിടെ സ്റ്റേഷന് മുന്നിൽ പരസ്യമായി മദ്യപിച്ച പൊലീസുകാർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: ഡ്യൂട്ടിക്കിടെ സ്റ്റേഷന് മുന്നിൽ പരസ്യമായി മദ്യപിച്ച പൊലീസുകാർക്ക് സസ്പെൻഷൻ. കഴക്കൂട്ടം പൊലീസ് സ്റ്റേഷന് മുന്നിലെ മദ്യപാനത്തിൽ ഇതേ സ്റ്റേഷനിലെ ആറ് ഉദ്യോഗസ്ഥരെയാണ് സസ്പെൻഡ് ചെയ്തത്. ഗ്രേഡ് എസ്‌.ഐ ബിനു, സി.പി.ഒമാരായ അരുണ്‍, രതീഷ്, അഖില്‍രാജ്, അരുണ്‍ എം.എസ്, മനോജ് കുമാര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. നാലുപേരാണ് മദ്യപിച്ചത്. എങ്കിലും ആറുപേർക്കെതിരെയും നടപടിയെടുക്കുകയായിരുന്നു.കഴിഞ്ഞ ദിവസമാണ് പൊലീസുകാർ സ്റ്റേഷന് മുന്നിൽ നിർത്തിയിട്ട വാഹനത്തിലിരുന്ന് മദ്യപിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്. വിവാഹ സൽക്കാരത്തിനു പോകുന്നതിന് മുന്നോടിയായിരുന്നു മദ്യപാനം. മദ്യപാനത്തിനുശേഷം കഴക്കൂട്ടത്തെ ഹോട്ടലുടമയുടെ

ഡ്യൂട്ടിക്കിടെ സ്റ്റേഷന് മുന്നിൽ പരസ്യമായി മദ്യപിച്ച പൊലീസുകാർക്ക് സസ്പെൻഷൻ Read More »

കവറിലെ നീല സ്ട്രിപ്പ് നോക്കി ആന്റിബയോട്ടിക്കുകളെ തിരിച്ചറിയാം;അമിതമരുന്നുപയോഗത്തിന് തടയിടാൻ കൂടുതൽ നടപടികൾ

തൃശ്ശൂർ: അമിതമരുന്നുപയോഗത്തിന് തടയിടാൻ കൂടുതൽ നടപടികളുമായി കേന്ദ്രസർക്കാർ. ഇതിന്റെ ഭാഗമായി എല്ലാ ആന്റിബയോട്ടിക് മരുന്നുകളുടെ കവറുകളും ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ കഴിയുന്ന വിധത്തിലാക്കും. എല്ലാ കവറുകളിലും നീലനിറത്തിൽ സ്ട്രിപ്പ് ഉണ്ടാകണമെന്ന നിയമഭേദഗതിക്കുള്ള കരടാണ് പ്രസിദ്ധീകരിച്ചത്. നിലവിലെ നിയമപ്രകാരം ഡോക്ടർമാരുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകൾ വിൽക്കാൻ പാടില്ല. പുതിയ കരടിൽ ഇക്കാര്യം കൂടുതൽ വ്യക്തതയോടെ എടുത്തുപറയുന്നു. ഔഷധമന്ത്രാലയത്തിനുകീഴിലെ ഏറ്റവും ഉന്നത സാങ്കേതികസമിതിയായ ഡ്രഗ്‌സ് ടെക്‌നിക്കൽ അഡ്വൈസറി ബോർഡാണ് ഇതു സംബന്ധിച്ച ശുപാർശ നൽകിയത്. ശുപാർശ അംഗീകരിച്ച മന്ത്രാലയം കരട് നിർദേശങ്ങളിൽ അഭിപ്രായം

കവറിലെ നീല സ്ട്രിപ്പ് നോക്കി ആന്റിബയോട്ടിക്കുകളെ തിരിച്ചറിയാം;അമിതമരുന്നുപയോഗത്തിന് തടയിടാൻ കൂടുതൽ നടപടികൾ Read More »

77-ാം റിപ്പബ്ലിക് നിറവിൽ രാജ്യം;സംസ്ഥാനത്തും വിപുലമായ ആഘോഷം

ന്യൂഡൽഹി/ തിരുവനന്തപുരം: രാജ്യം 77-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ നിറവിൽ. രാഷ്ട്രപതി ദ്രൗപദി മുർമു ഡൽഹിയിലെ കർത്തവ്യ പഥിൽ നടക്കുന്ന പരേഡിന് അധ്യക്ഷത വഹിക്കും. യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയും യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലേയനും ആണ് മുഖ്യാതിഥികൾ. സംസ്ഥാനത്തും വിപുലമായ ആഘോഷങ്ങളാണ് നടക്കുന്നത്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ പതാക ഉയർത്തി. പരേഡിന് അഭിവാദ്യം സ്വീകരിച്ചു. വിവധ ജില്ലകളിൽ മന്ത്രിമാർ പതാക ഉയർത്തി.

77-ാം റിപ്പബ്ലിക് നിറവിൽ രാജ്യം;സംസ്ഥാനത്തും വിപുലമായ ആഘോഷം Read More »