National

സി.ജെ റോയിയുടെ സംസ്‌കാരം ഇന്ന്; ഉച്ചക്ക് ഒരുമണിവരെ ബെംഗളൂരുവിൽ പൊതുദർശനം

ബെംഗളൂരു: പ്രമുഖ വ്യവസായിയും റിയൽ എസ്റ്റേറ്റ് കമ്പനിയായ കോൺഫിഡന്റ് ഗ്രൂപ്പിന്റെ ഉടമയുമായ സി.ജി റോയിയുടെ സംസ്കാരം ഇന്ന്. സഹോദരന്റെ വീട് സ്ഥിതിചെയ്യുന്ന കോറമംഗലയിലെ ദേവാലയത്തിലാണ് സംസ്കാരം. പോസ്റ്റ്മോർട്ട നടപടികൾക്ക് ശേഷം ബെംഗളൂരു ബോറിങ് ആശുപത്രിയിൽ നിന്നും മൃതദേഹം കോറമംഗലയിലെത്തിക്കും. ഉച്ചക്ക് ഒരുമണി വരെ സഹോദരന്റെ വീട്ടിൽ പൊതുദർശനം ഉണ്ടാകും. ഇന്നലെയായിരുന്നു ഇ.ഡി റെയ്ഡിനിടെ സ്വന്തം പിസ്റ്റൾ ഉപയോഗിച്ച് സി.ജെ റോയ് തലയിൽ വെടിയുതിർത്തത്. ബംഗളൂരു അശോക് നഗറിലെ ഹൊസൂർ റോഡിലെ ഓഫിസിലാണ് സംഭവം. ഇൻകം ടാക്സ് ഉദ്യോഗസ്ഥരുടെ […]

സി.ജെ റോയിയുടെ സംസ്‌കാരം ഇന്ന്; ഉച്ചക്ക് ഒരുമണിവരെ ബെംഗളൂരുവിൽ പൊതുദർശനം Read More »

കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയ് സ്വയം വെടിവെച്ച് മരിച്ചു

ബെംഗളൂരു: പ്രമുഖ വ്യവസായിയും റിയൽ എസ്‌റ്റേറ്റ് രംഗത്തെ അതികായനുമായ സി.ജെ. റോയ് (56) അന്തരിച്ചു. തൃശ്ശൂർ സ്വദേശിയായ ചിരിയങ്കണ്ടത്ത് ജോസഫ് റോയ് എന്ന സി.ജെ റോയ് കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാനാണ്. സ്വന്തം തോക്ക് ഉപയോഗിച്ച് സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു എന്നാണ് വിവരം. ബെംഗളൂരുവിലെ കോൺഫിഡന്റ് ഗ്രൂപ്പിന്റെ കോർപറേറ്റ് ഓഫീസിൽ വെച്ചാണ് സംഭവം.കേന്ദ്ര ഏജൻസികളുടെ റെയ്ഡിനിടെയാണ് സംഭവം എന്നാണ് പ്രാഥമിക വിവരം. അദ്ദേഹത്തെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. അശോക് നഗർ പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചുവരികയാണ്.

കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയ് സ്വയം വെടിവെച്ച് മരിച്ചു Read More »

ഡൽഹി പോലീസ് കമാൻഡോയെ ഭർത്താവ് ഡംബൽ കൊണ്ട് അടിച്ചുകൊന്നു;യുവതി നാലുമാസം ഗർഭിണി

ന്യൂഡൽഹി: ഡൽഹി പോലീസിലെ SWAT (സ്‌പെഷൽ വെപ്പൺസ് ആൻഡ് ടാക്ടിക്‌സ്) കമാൻഡോ ആയ യുവതിയെ ഭർത്താവ് മർദിച്ചുകൊലപ്പെടുത്തി. കാജൽ ചൗധരിയെന്ന 27-കാരിയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് അങ്കുർ ആണ് കാജലിനെ തലയ്ക്ക് ഡംബലുകൊണ്ട് മർദിച്ച് കൊലപ്പെടുത്തിയത്. പ്രതിരോധ മന്ത്രാലയത്തിലെ ക്ലർക്ക് ആണ് അങ്കുർ. കൊല്ലപ്പെട്ട സമയത്ത് നാലുമാസം ഗർഭിണി ആയിരുന്നു കാജൽ. സാമ്പത്തിക വിഷയങ്ങളുമായി ബന്ധപ്പെട്ട തർക്കങ്ങൾക്ക് പിന്നാലെ ജനുവരി 22-ാം തീയതി രാത്രി പത്തുമണിയോടെയാണ് കാജലിനെ അങ്കുർ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ കാജലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ചൊവ്വാഴ്ച

ഡൽഹി പോലീസ് കമാൻഡോയെ ഭർത്താവ് ഡംബൽ കൊണ്ട് അടിച്ചുകൊന്നു;യുവതി നാലുമാസം ഗർഭിണി Read More »

അജിത് പവാറിന്റെ മരണത്തിനിടയാക്കിയ അപകടം; വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെടുത്തു

ന്യൂഡൽഹി: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി. നേതാവുമായ അജിത് പവാറിന്റെ മരണത്തിന് കാരണമായ അപകടത്തിൽപ്പെട്ട വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെടുത്തു. ഫ്‌ളൈറ്റ് ഡാറ്റ റെക്കോഡറും കോക്ക്പിറ്റ് വോയ്സ് റെക്കോഡറും ഉൾപ്പെടുന്ന ബ്ലാക്ക് ബോക്‌സ് വിശകലനം ചെയ്ത് അപകടത്തിലേക്കു നയിച്ച കാരണം കണ്ടെത്താനുള്ള ശ്രമങ്ങൾ ഉദ്യോഗസ്ഥർ ആരംഭിച്ചു. അപകടത്തെക്കുറിച്ച് ഫോറൻസിക് അന്വേഷണം ആരംഭിക്കാൻ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയിലെ (എഎഐബി) പ്രത്യേക സംഘം ബുധനാഴ്ച വൈകുന്നേരം അപകടം നടന്ന സ്ഥലം സന്ദർശിച്ചു.അജിത് പവാർ സഞ്ചരിച്ച ചാർട്ടേഡ് വിമാനം വി.എസ്.ആർ. വെഞ്ചേഴ്‌സിന്റെ

അജിത് പവാറിന്റെ മരണത്തിനിടയാക്കിയ അപകടം; വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെടുത്തു Read More »

അജിത് പവാറിന്റെ മരണം; അന്വേഷണം പ്രഖ്യാപിച്ച് മഹാരാഷ്‌ട്ര പൊലീസ്

മുംബയ്: മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ വിമാനാപകടത്തിൽ മരിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് മഹാരാഷ്‌ട്ര പൊലീസ്. വിമാനാപകടത്തിന്റെ കാരണം എന്താണെന്ന് കണ്ടെത്താൻ ഡിജിസിഎയും (ഡയറക്‌ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ) അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രണ്ടാം തവണയും ലാൻഡിംഗ് നടത്താനുള്ള ശ്രമത്തിലാണ് വിമാനം തകർന്ന് പൊട്ടിത്തെറിച്ചത്. സാങ്കേതിക പ്രശ്‌നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്നാണ് വിവരം. അജിത് പവാറിന്റെ അന്ത്യകർമങ്ങൾ ബാരാമതിയിൽ നടക്കുമെന്ന് സഹോദരൻ ശ്രീനിവാസ് പവാർ അറിയിച്ചു. നാളെയായിരിക്കും ചടങ്ങുകൾ. നിലവിൽ ബാരാമതി മെഡിക്കൽ കോളേജിലാണ് മൃതദേഹം

അജിത് പവാറിന്റെ മരണം; അന്വേഷണം പ്രഖ്യാപിച്ച് മഹാരാഷ്‌ട്ര പൊലീസ് Read More »

വിമാനം രണ്ടായി പിളർന്ന് തീഗോളമായി, അജിത് പവാറിന്റെ മരണത്തിനടയാക്കിയ അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

ബാരാമതി: അജിത് പവാർ സഞ്ചരിച്ച വിമാനം തകർന്ന് അഞ്ചുപേർ കൊല്ലപ്പെട്ടതായി ഡിജിസിഎ ഔദ്യോഗികമായി സ്ഥിരീകരിച്ചു. അതിദാരുണാപകടത്തിനാണ് ബരാമതി സാക്ഷ്യംവഹിച്ചത്. പൊതു പരിപാടിയിൽ പങ്കെടുക്കാനായാണ് അജിത് പവാർ തന്റെ തട്ടകമായ ബാരാമതിയിലേക്ക് പുറപ്പെട്ടത്. മുംബൈയിൽനിന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു ചെറുവിമാനം ടേക്ക് ഓഫ് ചെയ്തത്. ബരാമതി വിമാനത്താവളത്തിൽ ഇറക്കാൻ ശ്രമിക്കുന്നതിനിടെയാണ് തകർന്നുവീണത്. വിമാനത്തിന് തകരാർ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അടിയന്തര ലാൻഡിങ്ങിന് ശ്രമിക്കവെയാണ് അപകടമുണ്ടായതെന്നാണ് വിവരം. ലാൻഡ് ചെയ്യുന്ന സമയത്ത് നിയന്ത്രണം നഷ്ടപ്പെടുകയും തകർന്നുവീണതിന് പിന്നാലെ വിമാനം രണ്ടായി പിളരുകയുമായിരുന്നു.

വിമാനം രണ്ടായി പിളർന്ന് തീഗോളമായി, അജിത് പവാറിന്റെ മരണത്തിനടയാക്കിയ അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത് Read More »

ലാൻഡിങ്ങിനിടെ വിമാനം തകർന്നുവീണ് അപകടം;അജിത് പവാർ കൊല്ലപ്പെട്ടതായി സ്ഥിരീകരണംമുഖ്യമന്ത്രി അജിത് പവാർ ദാരുണാന്ത്യം

മുംബൈ: മഹാരാഷ്ട്രയിലെ ബാരാമതിയിൽ വിമാനം തകർന്നുവീണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി. നേതാവുമായ അജിത് പവാർ (66) കൊല്ലപ്പെട്ടു. ബാരാമതി വിമാനത്താവളത്തിൽ വിമാനം ലാൻഡ് ചെയ്യാൻ ശ്രമിക്കവെ വിമാനം തകർന്നുവീണ് കത്തിയമരുകയായിരുന്നു. ബുധനാഴ്ച രാവിലെ 8.45 ഓടെയായിരുന്നു സംഭവം. അപകടസമയത്ത് അജിത് പവാറിന്റെ അംഗരക്ഷകരടക്കം ആറ് പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. എല്ലാവരും മരിച്ചതായാണ് വിവരം. ബാരാമതിയിൽ ചില പൊതുയോഗത്തിൽ പങ്കെടുക്കാനാണ് അദ്ദേഹം സ്ഥലത്തെത്തിയത്.

ലാൻഡിങ്ങിനിടെ വിമാനം തകർന്നുവീണ് അപകടം;അജിത് പവാർ കൊല്ലപ്പെട്ടതായി സ്ഥിരീകരണംമുഖ്യമന്ത്രി അജിത് പവാർ ദാരുണാന്ത്യം Read More »

മഹാരാഷ്‌ട്രയിൽ വിമാനം തക‌ർന്നുവീണു, യാത്രക്കാരിൽ ഉപമുഖ്യമന്ത്രി അജിത് പവാറും

മുംബയ്: മഹാരാഷ്‌ട്രയിലെ ബാരാമതിയിൽ വിമാനം തകർന്നുവീണു. വിമാനത്തിലുണ്ടായിരുന്ന മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാറിനെ ആശുപത്രിയിലേയ്ക്ക് മാറ്റിയതായി ദൃക്‌സാക്ഷികൾ പറയുന്നു. ബാരാമതി വിമാനത്താവളത്തിൽ അടിയന്തരമായി വിമാനം നിലത്തിറക്കവേയായിരുന്നു അപകടം. അജിത് പവാറിന്റെ നില ഗുരുതരമാണെന്നാണ് വിവരം. വിമാനത്തിൽ ആറുപേർ ഉണ്ടായിരുന്നതായും റിപ്പോർട്ടുകളുണ്ട്. അപകടത്തിൽ വിമാനം പൂർണമായും കത്തിനശിച്ചു.

മഹാരാഷ്‌ട്രയിൽ വിമാനം തക‌ർന്നുവീണു, യാത്രക്കാരിൽ ഉപമുഖ്യമന്ത്രി അജിത് പവാറും Read More »

ഗുജറാത്തില്‍ വാഹനാപകടം: മലയാളി അധ്യാപിക മരിച്ചു

സൂറത്ത് ∙ ഗുജറാത്തിലെ സൂറത്ത് മാണ്ഡവിയിൽ ചൊവ്വാഴ്ച പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ ചെങ്ങന്നൂർ പാണ്ടനാട് സ്വദേശിനി ബിൻസി റോബിൻ വർഗീസ് (41) മരിച്ചു. നാസിക്കിൽ നിന്നും സൂറത്തിലേക്കുള്ള യാത്രയ്ക്കിടെ ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചാണ് അപകടം സംഭവിച്ചത്. അപകടസമയത്ത് കൂടെയുണ്ടായിരുന്ന ഭർത്താവ് റോബിൻ, മകൻ, കാർ ഡ്രൈവർ എന്നിവർക്ക് പരിക്കേറ്റു. ഇവരെ സൂറത്ത് ബാർഡോളിയിലുള്ള സർദാർ സ്‌മാരക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിലവിൽ മാണ്ഡവി ഗവൺമെന്റ് ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലെത്തിക്കും. നാസിക്കിലെ

ഗുജറാത്തില്‍ വാഹനാപകടം: മലയാളി അധ്യാപിക മരിച്ചു Read More »

ജമ്മുവിൽ സൈനികവാഹനം കൊക്കയിലേക്ക് മറിഞ്ഞു; 4 സൈനികർക്ക് വീരമൃത്യു

ജമ്മുവിൽ സൈനികവാഹനം കൊക്കയിലേക്ക് മറിഞ്ഞു; 4 സൈനികർക്ക് വീരമൃത്യു ജമ്മു-കശ്മീർ: ജമ്മുവിലെ ദോഡയിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് നാല് സൈനികർക്ക് വീരമൃത്യു. 13 സൈനികർക്ക് പരിക്കേറ്റു. ദോഡ ജില്ലയിലെ ഖനി എന്ന സ്ഥലത്താണ് അപകടമുണ്ടായത്. 200 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് സൈനികർ സഞ്ചരിച്ച വാഹനം വീണത്. 17 സൈനികരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഒമ്പത് പേർക്ക് സാരമായി പരിക്കേറ്റു. നാലു പേർക്ക് ചെറിയ പരിക്കുകളേ പറ്റിയിട്ടുള്ളൂ എന്നും സൈനികവൃത്തങ്ങൾ അറിയിച്ചു. പരിക്കേറ്റ സൈനികരെ ഉധംപുരിലെ ആശുപത്രിയിലേക്ക് മാറ്റി.ഉയർന്ന

ജമ്മുവിൽ സൈനികവാഹനം കൊക്കയിലേക്ക് മറിഞ്ഞു; 4 സൈനികർക്ക് വീരമൃത്യു Read More »