Politics

പൂഞ്ഞാറിൽ പി.സി. ജോർജ് എൻഡിഎ സ്ഥാനാർഥിയായേക്കും

കാഞ്ഞിരപ്പള്ളി: പൂഞ്ഞാറിൽ പി.സി. ജോർജ് എൻ.ഡി.എ. സ്ഥാനാർഥിയായി രംഗത്തെത്താനുള്ള സാധ്യതയേറുന്നു. പി.സി. ജോർജിന്റെ സ്ഥാനാർഥിത്വത്തെ ബി.ജെ.പി.നേതൃത്വവും തള്ളിക്കളയുന്നില്ല. വിജയസാധ്യതയുള്ള സ്ഥാനാർഥിയെന്നനിലയിലാണ് പി.സി. ജോർജിന് പരിഗണന നൽകുന്നത്. പാർട്ടി ആവശ്യപ്പെട്ടാൽ മത്സരരംഗത്തുണ്ടാകുമെന്ന് പി.സി. ജോർജും അറിയിച്ചിരുന്നു. പൂഞ്ഞാറിൽ പി.സി. ജോർജല്ലാതെ ശക്തനായ മറ്റൊരു സ്ഥാനാർഥിയില്ലെന്നാണ് പാർട്ടിനേതൃത്വത്തിന്റെ വിലയിരുത്തൽ. എൻ.ഡി.എ. മുന്നണിയിൽ ബി.ഡി.ജെ.എസിനായിരുന്നു പൂഞ്ഞാർ സീറ്റ്. എന്നാൽ, നിലവിൽ ബി.ഡി.ജെ.എസ്. സീറ്റിനായി അവകാശമുന്നയിച്ചിട്ടില്ലെന്ന് നേതൃത്വം പറയുന്നു. മകൻ ഷോൺ ജോർജ് പാലായിൽ മത്സരിക്കുന്നത് പി.സി. ജോർജിന്റെ സ്ഥാനാർഥിത്വത്തിന് തടസ്സമാകില്ലെന്നാണ് പാർട്ടിയുടെ […]

പൂഞ്ഞാറിൽ പി.സി. ജോർജ് എൻഡിഎ സ്ഥാനാർഥിയായേക്കും Read More »

ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശം; തൃശൂരിൽ പത്മജ വേണുഗോപാലിനെ മത്സരിപ്പിച്ചേക്കും

തിരുവനന്തപുരം: തൃശൂർ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി പത്മജ വേണുഗോപാലിനെ മത്സരിപ്പിക്കാൻ നീക്കം. പത്മജ മത്സരത്തിനിറങ്ങണമെന്ന് സംസ്ഥാന നേതൃത്വത്തോട് ദേശീയ നേതൃത്വം ആവശ്യപ്പെട്ടെന്നാണ് വിവരം. കേന്ദ്രമന്ത്രി സുരേഷ് ഗോപിയ്ക്കും പത്മജയെ തൃശൂരിൽ മത്സരിപ്പിക്കാനാണ് താൽപര്യം. സുരേഷ് ഗോപിയുടെ സ്ഥാനാർത്ഥി എന്ന ലേബലിൽ തന്നെയായിരിക്കും പത്മജയെ തൃശൂരിൽ എത്തിക്കുന്നത്. എ ക്ലാസ് മണ്ഡലമായി ബിജെപി എല്ലാ കാലത്തും പരിഗണിക്കുന്ന സീറ്റാണ് തൃശൂർ. നേരത്തെ പത്മജയെ ഗവർണർ സ്ഥാനത്തേക്ക് പരിഗണിക്കുമെന്നായിരുന്നു നേതൃത്വം അറിയിച്ചത്. എന്നാൽ ഇപ്പോൾ തൃശൂരിൽ ശക്തയായ ഒരു സ്ഥാനാർത്ഥി

ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശം; തൃശൂരിൽ പത്മജ വേണുഗോപാലിനെ മത്സരിപ്പിച്ചേക്കും Read More »

രാഹുൽ മാങ്കൂട്ടത്തിൽ ചോദ്യം ചെയ്യലിൽ കൃത്യമായി സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം

തിരുവനന്തപുരം: ആദ്യ ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ ഇന്ന് വീണ്ടും ക്രൈംബ്രാഞ്ചിനുമുന്നിൽ ഹാജരാകും. ഹൈക്കോടതിയുടെ കർശന നിർദേശത്തെത്തുടർന്ന് ഇന്നലെ ചോദ്യം ചെയ്യലിന് രാഹുൽ ഹാജരായിരുന്നു. നാളെയും ഹാജരാകാൻ അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. കേസിൽ നേരത്തെ രാഹുലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും നിർണായക തെളിവായ മൊബൈൽ ഫോൺ പരിശോധനയ്ക്കായി കൈമാറണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു.ഇന്നലെ ഒൻപത് മണിക്കൂറോളമാണ് ചോദ്യം ചെയ്യൽ നീണ്ടത്. രാവിലെ ആരംഭിച്ച ചോദ്യംചെയ്യൽ വൈകിട്ടു നാലുവരെ നീണ്ടു. വൈദ്യപരിശോധനയ്ക്ക് ശേഷമാണ് രാഹുലിനെ

രാഹുൽ മാങ്കൂട്ടത്തിൽ ചോദ്യം ചെയ്യലിൽ കൃത്യമായി സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം Read More »

എ.സുരേഷ് മലമ്പുഴയിൽ യുഡിഎഫ് സ്വതന്ത്രനായേക്കും; സതീശന്റെ ജാഥയിലേക്ക് ക്ഷണം

പാലക്കാട്: വി.എസ്. അച്യുതാനന്ദന്റെ മുൻ പേഴ്‌സണൽ അസിസ്റ്റന്റ് എ. സുരേഷ് മലമ്പുഴയിൽ യുഡിഎഫ് സ്ഥാനാർഥിയാകുമെന്ന് ഏതാണ്ട് ഉറപ്പായി. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന പുതുയുഗ യാത്രയിലേക്ക് സുരേഷിനെ ക്ഷണിച്ചു.ചൊവ്വാഴ്ച യാത്ര മലമ്പുഴയിലെത്തും.ഈ ഘട്ടത്തിൽ സുരേഷിനെ സ്ഥാനാർഥിയായി പ്രഖ്യാപിക്കാനുള്ള സാധ്യത ഏറെയാണ്. ജാഥയിലേക്ക് യുഡിഎഫ് നേതാക്കൾ ക്ഷണിച്ചിട്ടുള്ളതായി സുരേഷ് സ്ഥിരീകരിച്ചു.എന്നാൽ പങ്കെടുക്കണോ എന്നതിൽ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.മലമ്പുഴയിൽ സ്ഥാനാർഥിയാക്കുന്നതിനെ കുറിച്ച് സുരേഷുമായി യുഡിഎഫ് നേരത്തെ ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ തന്നെ എന്തുകൊണ്ട് സിപിഎം തിരിച്ചെടുക്കുന്നില്ലെന്ന് ചോദിച്ചുകൊണ്ട് സുരേഷ്

എ.സുരേഷ് മലമ്പുഴയിൽ യുഡിഎഫ് സ്വതന്ത്രനായേക്കും; സതീശന്റെ ജാഥയിലേക്ക് ക്ഷണം Read More »

പ്രേംകുമാറിനെ അനുനയിപ്പിക്കാൻ സിപിഎം;വീട്ടിലെത്തി കാണാൻ ശ്രമിച്ച് കടകംപള്ളി

തിരുവനന്തപുരം: സർക്കാരിനോട് ഇടഞ്ഞുനിൽക്കുന്ന ചലച്ചിത്ര അക്കാദമി മുൻ ചെയർമാനും നടനുമായ പ്രേംകുമാറിനെ അനുനയിപ്പിക്കാൻ സിപിഎം. പ്രേംകുമാറിനെ കാണാൻ കഴക്കൂട്ടം എംഎൽഎ കടകംപള്ളി സുരേന്ദ്രൻ ഞായറാഴ്ച വൈകുന്നേരം അദ്ദേഹത്തിന്റെ വീട്ടിലെത്തി. എന്നാൽ പ്രേംകുമാർ സ്ഥലത്തില്ലാതിരുന്നതിനാൽ കൂടിക്കാഴ്ച നടന്നില്ല. അതേസമയം, പ്രേംകുമാർ കോൺഗ്രസിലേക്കെന്ന സൂചനകൾ ശക്തമായിട്ടുണ്ട്. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, പ്രേംകുമാറുമായി സംസാരിച്ചു. കോൺഗ്രസിലെത്തിയാൽ അർഹമായ പരിഗണന ലഭിക്കുമെന്ന് അദ്ദേഹം പ്രേംകുമാറിന് ഉറപ്പുനൽകിയെന്നാണ് വിവരം. തിങ്കളാഴ്ച കോൺഗ്രസിന്റെ പ്രധാനപ്പെട്ട നേതാക്കളെല്ലാംതന്നെ തലസ്ഥാനത്തുണ്ട്.ചലച്ചിത്ര അക്കാദമിയുടെ അധ്യക്ഷസ്ഥാനത്തുനിന്ന് തന്നെ മാറ്റിയ

പ്രേംകുമാറിനെ അനുനയിപ്പിക്കാൻ സിപിഎം;വീട്ടിലെത്തി കാണാൻ ശ്രമിച്ച് കടകംപള്ളി Read More »

പ്രേംകുമാർ കോൺഗ്രസിലേക്കെന്ന് സൂചന;കെ.സി. വേണുഗോപാലുയി സംസാരിച്ചതായി വിവരം

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി മുൻ ചെയർമാൻ പ്രേംകുമാർ കോൺഗ്രസുമായി സഹകരിച്ചേക്കുമെന്ന് സൂചന. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, പ്രേംകുമാറുമായി സംസാരിച്ചു. കോൺഗ്രസിലേക്ക് എത്തിയാൽ അർഹമായ പരിഗണന നൽകുമെന്ന് വേണുഗോപാൽ പറഞ്ഞുവെന്നും ഇതിനോട് പ്രേംകുമാർ അനുകൂലമായി പ്രതികരിച്ചുവെന്നുമാണ് സൂചന. പ്രേംകുമാറുമായി സംസാരിച്ചുവെന്നത് കെ.സി വേണുഗോപാൽ സ്ഥിരീകരിച്ചിട്ടുണ്ട്. ചലച്ചിത്ര അക്കാദമി സ്ഥാനത്തുനിന്ന് തന്നെ മാറ്റിയതിനെതിരേ ഇക്കഴിഞ്ഞദിവസങ്ങളിൽ പ്രേംകുമാർ സർക്കാരിനെതിരേ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു.

പ്രേംകുമാർ കോൺഗ്രസിലേക്കെന്ന് സൂചന;കെ.സി. വേണുഗോപാലുയി സംസാരിച്ചതായി വിവരം Read More »

കോമാളിയായ പാർട്ടി സെക്രട്ടറി; എം.വി. ഗോവിന്ദനെതിരേ അധിക്ഷേപ പരാമർശവുമായി അബ്ദുറബ്ബ്

മലപ്പുറം: സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദനെതിരേ അധിക്ഷേപ പരാമർശവുമായി മുസ്‌ലിം ലീഗ് നേതാവും മുൻമന്ത്രിയുമായ പി.കെ. അബ്ദുറബ്ബ്. ഗോവിന്ദനെ ‘കോമാളി’ എന്ന് അദ്ദേഹം പരിഹസിച്ചു. കമ്യൂണിസ്റ്റ് പാർട്ടിക്ക് പല ഘട്ടങ്ങളിലായി നല്ല സെക്രട്ടറിമാർ ഉണ്ടായിരുന്നെന്ന് അബ്ദുറബ്ബ് പറഞ്ഞു. പക്ഷേ കോമാളി ആയൊരു സെക്രട്ടറി ആദ്യമായാണ് പാർട്ടിക്കുണ്ടാകുന്നത്. എം.വി. ഗോവിന്ദൻ എന്തെങ്കിലും മിണ്ടിയാൽ അത് ട്രോളാനുള്ള വകയുണ്ടാകുമെന്നും അബ്ദുറബ്ബ് പറഞ്ഞു. ‘മാർക്‌സിസ്റ്റ് പാർട്ടിക്ക് പല കാലഘട്ടങ്ങളിൽ നല്ല നല്ല സെക്രട്ടറിമാരുണ്ടായിട്ടുണ്ട്. പക്ഷേ, ഇതുപോലെ കോമാളി ആയൊരു സെക്രട്ടറി ആദ്യമായാണ്

കോമാളിയായ പാർട്ടി സെക്രട്ടറി; എം.വി. ഗോവിന്ദനെതിരേ അധിക്ഷേപ പരാമർശവുമായി അബ്ദുറബ്ബ് Read More »

സണ്ണി ജോസഫിനെ മാറ്റിയേക്കും;പകരം കെ.പി.സി.സി അധ്യക്ഷനായി ബെന്നി ബെഹനാൻ എത്തിയേക്കുമെന്നും സൂചന

കോട്ടയം: കെ.പി.സി.സിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് മുതിർന്ന നേതാവും മുൻ യു.ഡി.എഫ് കൺവീനറുമായ ബെന്നി ബഹനാൻ എത്തുമെന്ന സൂചന. സണ്ണി ജോസഫ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സാഹചര്യത്തിലാണ് കെ.പി.സി.സി അധ്യക്ഷ പദവിയിൽ നിന്ന് സണ്ണി ജോസഫിനെ മാറ്റാൻ നീക്കം നടക്കുന്നത്. മണ്ഡലത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിനാൽ സംസ്ഥാനത്തൊട്ടാകെയുള്ള കാര്യങ്ങൾ ശ്രദ്ധിക്കാൻ സണ്ണി ജോസഫിന് സമയം ലഭിക്കില്ല. അതിനാലാണ് അധ്യക്ഷനെ മാറ്റാൻ ശ്രമിക്കുന്നത്. ഈ സാഹചര്യത്തിൽ പുതിയ അധ്യക്ഷ സ്ഥാനത്തേക്ക് ബെന്നി ബെഹനാനെ പരിഗണിക്കുന്നത്. സംസ്ഥാനത്തെ ഭൂരിപക്ഷം നേതാക്കൾക്കും ബെന്നി ബെഹനാനോട്

സണ്ണി ജോസഫിനെ മാറ്റിയേക്കും;പകരം കെ.പി.സി.സി അധ്യക്ഷനായി ബെന്നി ബെഹനാൻ എത്തിയേക്കുമെന്നും സൂചന Read More »

വന്ദേമാതരം നിർബന്ധമാക്കിയുള്ള ഉത്തരവ് ഉടൻ പിൻവലിക്കണം; സിപിഎം

ന്യൂഡൽഹി: ദേശീയ ഗാനത്തെ മറികടന്ന് ദേശീയ ഗീതത്തിന് മുൻഗണന നൽകുന്ന ഉത്തരവ് കേന്ദ്രസർക്കാർ പിൻവലിക്കണമെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു. ഉത്തരവ് ഭരണഘടനയുടെ അന്തസത്തക്ക് നിരക്കാത്തതാണ്. ദേശീയ പതാകയെയും ദേശീയ ഗാനത്തെയും ബഹുമാനിക്കുകയെന്നത് ഓരോ പൗരന്റെയും കടമയാണെന്ന് ഭരണഘടനയുടെ അനുച്ഛേദം 51(എ) വ്യക്തമാക്കിയിട്ടുണ്ട്. ദേശീയ ഗീതവുമായി ബന്ധപ്പെട്ട് പ്രസിഡന്റ് രാജേന്ദ്ര പ്രസാദിന്റെ പ്രസ്താവന വിശദമായ ചർച്ചയ്ക്കുശേഷം ഭരണഘടനാ നിർമാണസഭ അംഗീകരിച്ചിരുന്നു. അതുപ്രകാരം ദേശീയ ഗീതത്തിന്റെ രണ്ട് ഖണ്ഡികകൾ മാത്രമാണ് ആലപിക്കേണ്ടത്. നാല് ഖണ്ഡികകൾ ഇന്ത്യയുടെ മതനിരപേക്ഷ ഘടനയെ പ്രതിഫലിപ്പിക്കുന്നതല്ലെന്നായിരുന്നു

വന്ദേമാതരം നിർബന്ധമാക്കിയുള്ള ഉത്തരവ് ഉടൻ പിൻവലിക്കണം; സിപിഎം Read More »

ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ ജോസ് കെ. മാണിയുടെ ജാഥയുടെ പോസ്റ്റർ; അപമാനിച്ചെന്ന് കാട്ടി പരാതി നൽകി കോൺഗ്രസ്

പുതുപ്പള്ളി: എൽഡിഎഫ് ഉമ്മൻചാണ്ടിയുടെ കല്ലറയെ അപമാനിച്ചെന്ന് കോൺഗ്രസ്. എൽഡിഎഫ് മധ്യമേഖലാ ജാഥയുടെ പോസ്റ്റർ ഉമ്മൻ ചാണ്ടിയുടെ കല്ലറയുടെ മുകളിൽ പ്രത്യക്ഷപ്പെട്ടതിനു പിന്നിൽ എൽഡിഎഫ് ആണെന്ന് കോട്ടയം ഡിസിസി ആരോപിച്ചു. പിന്നിൽ പ്രവർത്തിച്ച മാനസിക വൈകൃതമുള്ളവരുടെ ചേതോവികാരം എന്തെന്ന് മനസിലാകുന്നില്ലെന്ന് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ഫേസ്ബുക്ക് കുറിപ്പിൽ പ്രതികരിച്ചു. ജാഥാ ക്യാപ്റ്റൻ ജോസ് കെ. മാണി ഖേദം പ്രകടിപ്പിക്കണമെന്നും ഡിസിസി നേതൃത്വം ആവശ്യപ്പെട്ടു.സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സിപിഎം ലോക്കൽ കമ്മിറ്റി പൊലീസിൽ പരാതിനൽകി. അന്വേഷണം വേണമെന്ന ആവശ്യവുമായി

ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ ജോസ് കെ. മാണിയുടെ ജാഥയുടെ പോസ്റ്റർ; അപമാനിച്ചെന്ന് കാട്ടി പരാതി നൽകി കോൺഗ്രസ് Read More »