Politics

എം.​എ. ഷ​ഹ​നാ​സി​നെ​തി​രെ എ ഡി.​ജി.​പി​ക്ക്​ പ​രാ​തി ന​ൽ​കി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ

തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സ്​ വ​നി​ത നേ​താ​വ്​ എം.​എ. ഷ​ഹ​നാ​സി​നെ​തി​രെ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം.​എ​ൽ.​എ ഡി.​ജി.​പി​ക്ക്​ പ​രാ​തി ന​ൽ​കി. ത​നി​ക്കെ​തി​രെ ഷ​ഹ​നാ​സ്​ ഉ​യ​ർ​ത്തി​യ ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും അ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത്​ പി​ന്നി​ൽ ഗൂ​ഢാ​ലോ​ച​ന ന​ട​ന്നോ​യെ​ന്ന്​ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ്​ പ​രാ​തി. ഷ​ഹ​നാ​സി​ന്‍റെ ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മെ​ന്ന് രാ​ഹു​ലി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ ശേ​ഖ​ർ ജി. ​ത​മ്പി​യും വ്യ​ക്​​ത​മാ​ക്കി. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി വ​ക്കീ​ൽ നോ​ട്ടീ​സ് അ​യ​ക്കും.മാ​ന​ന​ഷ്ട​ത്തി​ന് കോ​ട​തി മു​ഖേ​ന നി​യ​മ​ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നും അ​ഭി​ഭാ​ഷ​ക​ൻ പ​റ​ഞ്ഞു. ക​ർ​ഷ​ക സ​മ​ര​ത്തി​ൽ പ​​ങ്കെ​ടു​ക്കാ​ൻ ഒ​പ്പം ക്ഷ​ണി​ച്ചെ​ന്ന​ത് വ​സ്തു​താ​വി​രു​ദ്ധ​മാ​ണ്. സാ​രി ഉ​ടു​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​റ​ഞ്ഞു​വെ​ന്ന […]

എം.​എ. ഷ​ഹ​നാ​സി​നെ​തി​രെ എ ഡി.​ജി.​പി​ക്ക്​ പ​രാ​തി ന​ൽ​കി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ Read More »

യു.ഡി.എഫ്​ പുതുയുഗ യാത്ര നാളെ തുടങ്ങും

തിരുവനന്തപുരം: പത്ത്​ വർഷത്തെ ഇടതുഭരണത്തിന്​ ബദലായി ‘പുതിയ കേരളം’ എന്ന മുദ്രാവാക്യമുയർത്തി പ്രതിപക്ഷ നേതാവ്​ വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രക്ക്​ വെള്ളിയാഴ്ച കാസർകോട്ട് തുടക്കമാകും. കേരളത്തിന്റെ ഭാവിയെക്കുറിച്ച കാഴ്ചപ്പാടും ഭരണപരമായ ബദലുകളും മുന്നോട്ടുവെക്കുന്ന യാത്രക്കാണ്​ യു.ഡി.എഫ്​ ലക്ഷ്യമിടുന്നത്​. എല്ലാ ജില്ലകളിലും പര്യടനം പൂർത്തിയാക്കി മാർച്ച്​ ഏഴിന്​ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത്​ സമാപിക്കും. രാഹുൽ ഗാന്ധി സമാപനച്ചടങ്ങിൽ സംബന്ധിക്കുമെന്നാണ്​ വിവരം. ജാഥയുടെ തുടക്കത്തിൽ തന്നെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കാനുള്ള തയാ​റെടുപ്പിലാണ്​ കോൺഗ്രസ്​. ജാഥ അവസാനിക്കും മുമ്പ്​

യു.ഡി.എഫ്​ പുതുയുഗ യാത്ര നാളെ തുടങ്ങും Read More »

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല, യുഡിഎഫിൽ നേതാവ് ആരാണെന്നതിൽ സംശയമുണ്ടെന്നും കെ.വി തോമസ്

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നറിയിച്ച് മുൻ കേന്ദ്ര മന്ത്രി കെ വി തോമസ്. തന്റെ നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്നും സജീവ രാഷ്ട്രീയത്തിലിറങ്ങിയാൽസമ്മർദ്ദം കൂടുമെന്നും അദ്ദേഹം മാധ്യ മങ്ങളോട് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ കെ വി തോമസിനെ മത്സരിപ്പിക്കാൻ സിപിഎം നീക്കം നടത്തുന്നുവെന്ന വിവരങ്ങൾ പുറത്തുവന്നിരുന്നു. ഇത്തരം അഭ്യൂഹങ്ങളിൽ അദ്ദേഹം ഇപ്പോൾ മറുപടി പറഞ്ഞിരിക്കുകയാണ്. ‘എന്റെ നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. 2021ൽ എറണാകുളത്തുനിന്ന് സ്വതന്ത്രനായി മത്സരിക്കാൻ താൽപര്യമുണ്ടായിരുന്നു. ഇനി മത്സരിക്കാനില്ല. എട്ടുതവണ മത്സരിച്ചു. ഇനി അങ്ങനെയൊരു കൊതിയൊന്നുമില്ല.

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല, യുഡിഎഫിൽ നേതാവ് ആരാണെന്നതിൽ സംശയമുണ്ടെന്നും കെ.വി തോമസ് Read More »

“വെറും കോഴിയല്ല,​ കുരുപ്പ് പിടിച്ച കോഴി” ;രാഹുൽ മാങ്കൂട്ടത്തിലിന്റെ ചാറ്റ് പുറത്തുവിട്ട് ജസ്ല മാടശേരി

തിരുവനന്തപുരം : രാഹുൽ വെറും കോഴിയല്ല ,​ കുരുപ്പ് പിടിച്ച കോഴിയാണെന്ന് സോഷ്യൽ മീഡിയ ആക്ടിവിസ്റ്റ് ജസ്ല മാടശേരി. രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ ചാറ്റ് പുറത്തുവിട്ടു കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് ജസ്ല മാടശേരിയുടെ പരാമർശം. വേണ്ടാ വേണ്ടാന്ന് വച്ചിരിക്കുമ്പോ അവന്റെ ഒരു പീഡന ന്യായീകരണ ഇന്റർവ്യു എന്ന് പറഞ്ഞാണ് ജസ്ല മാടശേരി രാഹുൽ ഫേസ്ബുക്കിൽ അയച്ച മെസേജ് അടക്കം പങ്കുവച്ച് കുറിപ്പിട്ടിരിക്കുന്നത്. സ്ത്രീ പീഡനവീരന്മാരാണ് കോൺഗ്രസിന്റെ യുവ മുഖമുദ‌്രയായി ഇലക്ഷനുകളിൽ മത്സരിക്കുന്നതെങ്കിൽ കേരളത്തിലെ സ്ത്രീകളുടെ ആത്മാഭിമാനത്തിന്മേൽ കയറി

“വെറും കോഴിയല്ല,​ കുരുപ്പ് പിടിച്ച കോഴി” ;രാഹുൽ മാങ്കൂട്ടത്തിലിന്റെ ചാറ്റ് പുറത്തുവിട്ട് ജസ്ല മാടശേരി Read More »

നിയമസഭ തെരഞ്ഞെടുപ്പ്; പാലക്കാട് ജില്ലയിൽ 7 സീറ്റുകൾ വേണമെന്ന് യൂത്ത് കോൺഗ്രസ്

പാലക്കാട്: നിയമസഭ തെരഞ്ഞെടുപ്പിൽ പാലക്കാട് ജില്ലയിൽ 7 സീറ്റുകൾ വേണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. കെപിസിസി പ്രസിഡന്‍റിനും പ്രതിപക്ഷ നേതാവിനും യൂത്ത് കോൺഗ്രസ് നേതാക്കൾ കത്ത് നൽകി. സ്ഥാനാർഥികളാകേണ്ടവരുടെ പേരുവിവരങ്ങൾ അടങ്ങിയ കത്താണ് നൽകിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പാലക്കാട് ജില്ലയിൽ യൂത്ത് കോൺഗ്രസിന് മികച്ച പ്രാതിനിധ്യം ലഭിച്ചിരുന്നു. ഈ തെരഞ്ഞെടുപ്പിൽ 7 സീറ്റിൽ യൂത്ത് കോൺഗ്രസ് നേതാക്കളെ മത്സരിപ്പിക്കണമെന്ന് ആവശ്യപെട്ട് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫിനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും യൂത്ത് കോൺഗ്രസ് നേതാക്കൾ കത്തയച്ചു

നിയമസഭ തെരഞ്ഞെടുപ്പ്; പാലക്കാട് ജില്ലയിൽ 7 സീറ്റുകൾ വേണമെന്ന് യൂത്ത് കോൺഗ്രസ് Read More »

രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കണമെന്ന തീരുമാനത്തോട് യോജിക്കാനാകില്ലെന്ന് കോൺഗ്രസ്.

തിരുവനന്തപുരം: ബലാത്സംഗക്കേസുകളിൽ പ്രതിയായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കണമെന്ന തീരുമാനത്തോട് യോജിക്കാനാകില്ലെന്ന് കോൺഗ്രസ്. തിരഞ്ഞെടുക്കപ്പെട്ട എംഎൽഎയെ എത്തിക്‌സ് കമ്മിറ്റി അയോഗ്യനാക്കുന്നത് തെറ്റായ കീഴ്‌വഴക്കമെന്നാണ് കോൺഗ്രസിന്റെ നിലപാട്. യുഡിഎഫ് പാർലമെന്ററി പാർട്ടിയിൽ ഘടക കക്ഷികൾക്കും സമാന നിലപാടാണ്. എന്നാൽ, രാഹുലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയ നടപടി തുടരും. അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കണമെന്ന് പരാതി നൽകിയ ഡി കെ മുരളിയെ ഹിയറിംഗ് നടത്താനാണ് നിയമസഭ പ്രവിലേജ് ആന്റ് എത്തിക്‌സ് കമ്മിറ്റിയുടെ തീരുമാനം. 23ന് കമ്മിറ്റി മുമ്പാകെ ഹാജരാകാൻ

രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കണമെന്ന തീരുമാനത്തോട് യോജിക്കാനാകില്ലെന്ന് കോൺഗ്രസ്. Read More »

എൽഡിഎഫ് ജാഥയിൽ എംവി ഗോവിന്ദനെ ഷാൾ അണിയിച്ച് രക്തസാക്ഷി ധനരാജിന്റെ ഭാര്യ

കണ്ണൂർ: പാർട്ടിയിൽ സാമ്പത്തിക വിവാദങ്ങൾ കത്തിനിൽക്കേ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ ചുവപ്പ് ഷാൾ അണിയിച്ച് സ്വീകരിച്ച് രക്തസാക്ഷി ധനരാജിന്റെ ഭാര്യ സജിനി. എം.വി. ഗോവിന്ദൻ നയിക്കുന്ന എൽഡിഎഫ് വടക്കൻ മേഖലാ ജാഥയ്ക്ക് പയ്യന്നൂർ മണ്ഡലത്തിൽ നൽകിയ സ്വീകരണത്തിലാണ് ഷാളണിയിച്ചത്. വി. കുഞ്ഞികൃഷ്ണൻ പാർട്ടിയെ വഞ്ചിച്ചെന്നും കുഞ്ഞികൃഷ്ണന് ചരിത്രത്തിൻ്റെ ചവറ്റുകൊട്ടയിലാണ് സ്ഥാനമെന്നും പിന്നാലെ നടന്ന പ്രസംഗത്തിൽ എം.വി. ഗോവിന്ദൻ പറഞ്ഞു. വി. കുഞ്ഞികൃഷ്ണനെപ്പോലൊരാൾ പാർട്ടിയുടെ ശത്രുപക്ഷത്ത് നിന്ന് തൊഴിലാളി വർഗ രാഷ്ട്രീയത്തിന്റെ നിലപാടുകൾ മറന്ന് ബൂർഷ്വാ

എൽഡിഎഫ് ജാഥയിൽ എംവി ഗോവിന്ദനെ ഷാൾ അണിയിച്ച് രക്തസാക്ഷി ധനരാജിന്റെ ഭാര്യ Read More »

കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് എസ്എഫ്ഐ

കൊച്ചി: ശാസ്ത്ര സാങ്കേതിക സർവകലാശാലാ യൂണിയൻ തിരിച്ചുപിടിച്ച് എസ്എഫ്ഐ. തുടർച്ചയായി എസ്എഫ്ഐ വിജയിച്ചു വരുന്ന കുസാറ്റിൽ കഴിഞ്ഞ വർഷം കെഎസ്‍യുവിന്റെ നേതൃത്വത്തിലുള്ള മുന്നണിയാണ് ജയിച്ചിരുന്നത്. ഇത്തവണ ക്ലാസ്സ് പ്രതിനിധി തിരഞ്ഞെടുപ്പ് മുതൽ എസ്എഫ്ഐ ആധിപത്യം പുലർത്തി. ആദ്യഘട്ട തെരഞ്ഞെടുപ്പിൽ 190 സീറ്റുകളിൽ 104 സീറ്റും നേടിയിരുന്നു. തുടർന്ന് നടന്ന ഭാരവാഹി തിരഞ്ഞെടുപ്പിൽ 13 സീറ്റ് എസ്എഫ്ഐ നേടി. മുൻഗണനാ വോട്ടിങ് നടന്ന വൈസ് ചെയർപേഴ്സൺ, ജോയിൻ്റ് സെക്രട്ടറി സീറ്റുകളിൽ ഒന്ന് വീതം കെഎസ്‍യു മുന്നണി നേടി.

കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് എസ്എഫ്ഐ Read More »

അദ്ദേഹം എന്നെക്കാൾ സംസ്‌കാരമുള്ളയാൾ ; നേമത്ത് ശിവൻകുട്ടിയുമായി മത്സരത്തിനില്ലെന്ന് വി.ഡി. സതീശൻ

തിരുവനന്തപുരം: നേമത്ത് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കാനുള്ള മണ്ഡലത്തിലെ എംഎൽഎയും വിദ്യാഭ്യാസമന്ത്രിയുമായ വി. ശിവൻകുട്ടിയുടെ വെല്ലുവിളിയോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അദ്ദേഹവുമായൊന്നും (ശിവൻകുട്ടി) മത്സരിക്കാൻ താൻ ഇല്ലെന്ന് സതീശൻ പറഞ്ഞു. അദ്ദേഹം വലിയൊരു ആളാണ്. എനിക്ക് സംസ്‌കാരവും നിലവാരവും കുറവാണെന്നാണ് അദ്ദേഹം പറഞ്ഞത്. വളരെയധികം സംസ്‌കാരവും നിലവാരവും ഉള്ള ആളാണ് അദ്ദേഹം. തനിക്ക് അതിൽ തർക്കമില്ല. നല്ല നിലവാരമുള്ള ആളാണ്. ഞാൻ അദ്ദേഹത്തെക്കാൾ നിലവാരം കുറഞ്ഞയാളാണ്. അപ്പോൾ തർക്കം ഇല്ലല്ലോ. നിലവാരം കുറഞ്ഞ ആളാണെന്ന് പറഞ്ഞിട്ട്

അദ്ദേഹം എന്നെക്കാൾ സംസ്‌കാരമുള്ളയാൾ ; നേമത്ത് ശിവൻകുട്ടിയുമായി മത്സരത്തിനില്ലെന്ന് വി.ഡി. സതീശൻ Read More »

മുന്നണി മാറുന്ന ചർച്ചകളൊന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് ജോസ് കെ. മാണി

ന്യൂഡൽഹി: നിലപാട് മാറ്റുന്നതും മുന്നണി മാറുന്നതുമായ ചർച്ചകളൊന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് കേരള കോൺഗ്രസ് എം അധ്യക്ഷൻ ജോസ് കെ. മാണി. പഞ്ചായത്ത് തെരഞ്ഞെടുപ്പിനുശേഷം അഭിപ്രായങ്ങളും ചർച്ചകളും നടന്നിട്ടുണ്ട്. മുന്നണി മാറുകയാണെങ്കിൽ അഞ്ച് എം.എൽ.എമാരും ഒപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസ് എം ഇടതുമുന്നണി വിടാൻ ഒരുങ്ങിയ നീക്കത്തിന് തടയിട്ടത് മന്ത്രി റോഷി അഗസ്റ്റിനാണെന്ന സി.പി.എം ഇടുക്കി ജില്ല സെക്രട്ടറിയുടെ ശബ്ദരേഖ പുറത്തുവന്നതിൽ പ്രതികരിക്കുകയായിരുന്നു. പുറത്തുവന്ന ശബ്ദരേഖ വർഗീസിന്റേതാണെങ്കിലും അല്ലെങ്കിലും കാലം മാറി സംസാരിച്ചതാണെന്ന് തോന്നുന്നു. 2020ൽ കേരള

മുന്നണി മാറുന്ന ചർച്ചകളൊന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് ജോസ് കെ. മാണി Read More »