ചിന്നു പാപ്പുവിന്റെ മരണത്തിൽ ദുരൂഹത; ആൺസുഹൃത്തിനെ ചോദ്യം ചെയ്യുന്നു

കാ​സ​ർ​കോ​ട്:​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​ ​ഇ​ൻ​ഫ്ളു​വ​ൻ​സ​റാ​യ​ ​യു​വ​തി​യെ​ ​വാ​ട​ക​ ​മു​റി​യി​ൽ​ ​തൂങ്ങി​ മ​രി​ച്ച​ ​നി​ല​യി​ൽ​കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. ​ആ​ദൂ​ർ​ ​സ്വ​ദേ​ശി​ ​ചി​ന്നു​ ​പാ​പ്പു​ ​എ​ന്ന​റി​യ​പ്പെ​ടു​ന്ന​ ​കെ.​രേ​ഷ്മ​യാണ് ​(24​)​ മ​രി​ച്ച​ത്. ഇ​ന്ന​ലെ​ ​ഉ​ച്ച​യോ​ടെ ​ ​വാ​ട​ക​ ​ക്വാർ​ട്ടേ​ഴ്സി​ലാണ് ​ ​മൃതദേഹം കണ്ടെത്തി​യത്.​​ ​ചിന്നുവിന്റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ലെന്നാണ് പൊലീസ് അറിയിക്കുന്നത്. ബന്ധുക്കൾ ഉൾപ്പെടെയുള്ളവരുടെ മൊഴിയെടുത്തതിനുശേഷമായിരിക്കും തുടരന്വേഷണമെന്നും പൊലീസ് വ്യക്തമാക്കി.ചി​ന്നു​ കാ​സ​ർ​കോ​ട് ​ഒ​റ്റ​യ്ക്കാ​ണ് ​താ​മ​സി​ച്ചി​രു​ന്ന​ത്.​ ​തുടർച്ചയായി ഫോൺ വിളിച്ചിട്ടും എടുക്കാതായതോടെ ആൺസുഹൃത്ത് വീട്ടിലെത്തി നോക്കിയപ്പോഴാണ് ചിന്നുവിനെ തൂങ്ങിയനിലയിൽ കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെയാണ് ഇയാൾ സുഹൃത്തിനൊപ്പം ചിന്നുവിന്റെ വീട്ടിലെത്തിയത്. യുവതി തൂങ്ങിനിൽക്കുന്നതുകണ്ട് ഇയാൾ ബഹളംവച്ചതുകേട്ട് നാട്ടുകാരെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭർത്താവുമായി ഏറെക്കാലമായി അകന്നുകഴിയുകയായിരുന്നു യുവതി. അടുത്തിടെയായി ആൺസുഹൃത്തും ഒപ്പം താമസിക്കുന്നുണ്ടായിരുന്നു.ഇയാളെയും പൊലീസ് ചോദ്യം ചെയ്തുവരികയാണ്.ആ​ദൂ​രി​ലെ​ ​ഗം​ഗാ​ധ​ര​ൻ​-​ ​ശൈ​ല​ജ​ ​ദ​മ്പ​തി​ക​ളു​ടെ​ ​മ​ക​ളാ​ണ് ചിന്നു.​ നാ​ലു​ ​വ​യ​സു​ള്ള ​മ​കനുണ്ട്.വി​വാ​ഹ​മോ​ച​ന​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​കേ​സ് ​ന​ട​ക്കു​ക​യാ​ണ്.​ ​

Leave a Comment