കോട്ടയത്ത് ദമ്പതികൾ വാടകവീട്ടിൽ മരിച്ചനിലയിൽ; മൃതദേഹം കണ്ടെത്തിയത് രക്തത്തിൽ കുളിച്ച്

കോട്ടയം: പൊൻകുന്നത്ത് ദമ്പതിമാരെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. പൊൻകുന്നം തോണിപ്പാറയിൽ വാടകവീട്ടിൽ താമസിക്കുന്ന സാജൻ, ഭാര്യ അനീഷ എന്നിവരാണ് മരിച്ചത്. ഇവരുടെ മൂന്നുവയസ്സുള്ള കുട്ടിയും സംഭവസമയം വീട്ടിലുണ്ടായിരുന്നു. കുട്ടി സുരക്ഷിതനാണ്.

തിങ്കളാഴ്ച രാവിലെയാണ് വീട്ടിലെ കിടപ്പുമുറിയിൽ ദമ്പതിമാരെ മരിച്ചനിലയിൽ കണ്ടെത്തിയത്. എന്താണ് മരണകാരണമെന്ന് വ്യക്തമല്ല. ഇവർക്കു സാമ്പത്തികബാധ്യത ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. തോണിപ്പാറയിലെ വീടിന്റെ രണ്ടാംനിലയിലാണ് കുടുംബം വാടകയ്ക്ക് താമസിച്ചിരുന്നത്. പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

Leave a Comment