ചക്ക പൊട്ടാതിരിക്കാന്‍ ബെഡ് വിരിച്ചതിന് വിനയായി; ചക്ക തെറിച്ച് വീണ് 44കാരന് ദാരുണാന്ത്യം;

തൃക്കരിയൂര്‍; ചക്ക ദേഹത്തേയ്ക്ക് വീണ് യുവാവ് മരിച്ചു. കോതമംഗലം തൃക്കരിയൂര്‍ തുളുശേരി പൂമറ്റത്തുകുടി സുകുമാരന്റെ മകന്‍ പി.എസ്. അനൂപ് ആണ് മരിച്ചത്. 44 വയസായിരുന്നു. ചക്കയിടുന്നതിനിടെയായിരുന്നു അപകടം. നിലത്തുവീഴുന്ന ചക്ക പൊട്ടാതിരിക്കാന്‍ താഴെ ബെഡ് വരിച്ചതാണ് അനൂപിന്റെ ജീവന്‍ പൊലിയാന്‍ ഇടയാക്കിയത്.

ബെഡിലേയ്ക്ക് വീണ ചക്ക തെറിച്ച് സമീപത്ത് നില്‍ക്കുകയായിരുന്ന അനൂപിന്റെ ദേഹത്തേയ്ക്ക് വന്ന് പതിക്കുകയായിരുന്നു. നെഞ്ചിന്റെയും കഴുത്തിന്റെയും ഇടയിലാണ് ചക്ക വന്ന് അടിച്ചു വീണത്. ഉടനടി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Leave a Comment