തിരുവനന്തപുരം: എക്‌സൈസ് കമ്മിഷണര്‍ സ്ഥാനത്തുനിന്ന് എം.ആര്‍.അജിത് കുമാറിനെ മാറ്റി. കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ വിധിയുടെ അടിസ്ഥാനത്തിലാണ് അഡീഷനല്‍ എക്‌സൈസ് കമ്മിഷണര്‍ക്കു ചുമതല കൈമാറി സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
കേഡര്‍ തസ്തികകളില്‍ ഐഎഎസ് ഉദ്യോഗസ്ഥരെ മാത്രമേ നിയമിക്കാവൂ എന്ന് ട്രൈബ്യൂണല്‍ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. ഇതോടെയാണ് ഐപിഎസുകാരനായ അജിത്കുമാറിനെ എക്‌സൈസ് കമ്മിഷണര്‍ സ്ഥാനത്തുനിന്ന് സര്‍ക്കാരിന് ഒഴിവാക്കേണ്ടിവന്നത്. ഐഎഎസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു സിഎടി ഉത്തരവ്. ശബരിമല ട്രാക്ടര്‍ വിവാദത്തിനു പിന്നാലെ കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ബറ്റാലിയന്‍ എഡിജിപി സ്ഥാനത്തുനിന്ന് മാറ്റി അജിത് കുമാറിനെ എക്‌സൈസ് കമ്മിഷണറായി നിയമിച്ചത്.



