വേടന്റെ പരിപാടി കഴിഞ്ഞ് മടങ്ങവേ ട്രെയിൻതട്ടി മരിച്ച യുവാവിന്റെ മാതാപിതാക്കൾ ജീവനൊടുക്കിയ നിലയിൽ

കാസർകോട്: പൊയിനാച്ചിയിൽ ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പറമ്പ സ്വദേശികളായ വേണുഗോപാൽ, സ്മിത എന്നിവരാണ് മരിച്ചത്. കഴിഞ്ഞവർഷം ഡിസംബറിൽ വേടന്റെ പരിപാടിക്കുശേഷം മടങ്ങവേ ട്രെയിൻതട്ടി മരിച്ച യുവാവിന്റെ മാതാപിതാക്കളാണ് ഇവർ. മകന്റെ മരണത്തിലുണ്ടായ മാനസിക വിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് നിഗമനം.

വേണുവിന്റെയും സ്മിതയുടെ മകൻ ശിവാനന്ദ് ഡിസംബർ 29-ന് ബേക്കൽ ബീച്ച് ഫെസ്റ്റിൽ വേടന്റെ സംഗീതപരിപാടിക്കിലെ ട്രെയിൻ തട്ടി മരിച്ചിരുന്നു. ഇതിനുശേഷം മാനസികമായി ഇരുവരും ഏറെ വിഷമത്തിലായിരുന്നുവെന്നാണ് വിവരം.മാനസികാരോഗ്യ വിദഗ്ദരുടെ സഹായത്താൽ ഇവർ തിരികെ ജീലിതത്തിലേക്ക് മടങ്ങിവരാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഇതിനിടെയാണ് ഇവരെ മരിച്ചനിലയിൽ കണ്ടെത്തിയത്.രാവിലെ പത്ത് മണിയോടെ വീടിന്റെ ഹാളിൽ ഇരുവരേയും തൂങ്ങിമരിച്ച നിലയിൽ ബന്ധുക്കൾ കാണുകയായിരുന്നു.

Leave a Comment