വിജയ്, തൃഷ എന്നിവരെ ചുറ്റിപ്പറ്റിയുള്ള ഗോസിപ്പുകളിൽ പ്രതികരണവുമായി നടി ഖുശ്ബു. ഇരുവരും ഒരു വിവാഹ ചടങ്ങിൽ ഒന്നിച്ചു പങ്കെടുത്തതിനെത്തുടർന്ന് ഉയർന്ന വിവാദങ്ങൾ അനാവശ്യമാണെന്ന് ഖുശ്ബു വ്യക്തമാക്കി. വ്യക്തിജീവിതം ഓരോരുത്തരുടെയും സ്വകാര്യമായ കാര്യമാണ്. അത് പൊതുജനങ്ങളെ ബാധിക്കാത്തടത്തോളം കാലം ചർച്ച ചെയ്യേണ്ടതില്ലെന്നും അവർ അഭിപ്രായപ്പെട്ടു. വാർത്താ ഏജൻസിയായ IANS -നോട് പ്രതികരിക്കുകയായിരുന്നു അവർ.
നടൻ വിജയ് അടുത്തിടെ തൃഷ കൃഷ്ണനൊപ്പം ഒരു ചടങ്ങിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ സംഭവത്തെക്കുറിച്ച് നിങ്ങൾക്കെന്താണ് പറയാനുള്ളത്?” എന്നായിരുന്നു ഖുശ്ബു നേരിട്ട ഒരു ചോദ്യം. താരങ്ങളുടെ സ്വകാര്യ ജീവിതം എന്തിനാണ് ഇത്ര വലിയ കാര്യമാക്കുന്നത് എന്നായിരുന്നു ഖുശ്ബു ഇതിനോട് തിരിച്ചുചോദിച്ചത്.
“ഈ സംഭവത്തിൽ ആളുകൾക്ക് എന്തു ചെയ്യാനുണ്ടെന്ന് എനിക്ക് മനസ്സിലാകുന്നില്ല. അതവരുടെ വ്യക്തിപരമായ ജീവിതമാണ്. അവരുടെ വ്യക്തിപരമായ ജീവിതം ജനങ്ങളെ ബാധിക്കുന്നുണ്ടെങ്കിൽ, നമുക്ക് അതിനെക്കുറിച്ച് സംസാരിക്കാം. അവരുടെ വ്യക്തിപരമായ ജീവിതത്തിന് ജനങ്ങളുമായി യാതൊരു ബന്ധവുമില്ല. എന്തിനാണ് ആളുകൾ ഇതിനെ ഒരു വലിയ വിഷയമാക്കുന്നത്? അവർ അവരുടെ സ്വന്തം ജീവിതം കാണും. ആളുകളെ ഒരു തരത്തിലും ബാധിക്കുന്നില്ല.” ഖുശ്ബുവിന്റെ വാക്കുകൾ.
ഇത്തരം വിവാദങ്ങൾ വിജയ്യുടെ ജനപ്രീതിയെ ബാധിക്കുമെന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് ഖുശ്ബു പറഞ്ഞു. ഇത് ആരുടെയും വ്യക്തിപരമായ ജീവിതത്തെ ബാധിക്കുമെന്ന് താൻ കരുതുന്നില്ല.ഖുശ്ബു കൂട്ടിച്ചേർത്തു.വിജയ്യും തൃഷയും ഒരു വിവാഹ റിസപ്ഷനിൽ ഒരുമിച്ച് പങ്കെടുത്തതിനെ തുടർന്നുണ്ടായ ഗോസിപ്പുകൾ ഇപ്പോൾ വലിയ ചർച്ചയായിരിക്കുകയാണ്.



