എൽ.പി.ജി പ്രതിസന്ധി; ഉന്നതതല യോഗം വിളിച്ച് സിവിൽ സപ്ലൈസ് മന്ത്രി

തിരുവനന്തപുരം: എൽ.പി.ജി സിലിണ്ടറിൽ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ഉന്നതതല യോഗം വിളിച്ചെന്നും പ്രതിസന്ധി മറികടക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി ജി.ആർ അനിൽ. മുൻഗണനാക്രമം അനുസരിച്ചാണ് സിലിണ്ടർ വിതരണം നടത്തും. ഇതുസംബന്ധിച്ച് കേന്ദ്ര സർക്കാറിന് കത്തയക്കാനും യോഗത്തിൽ തീരുമാനമായതായി മന്ത്രി പറഞ്ഞു.

കേരളം കൺസ്യൂമർ സ്റ്റേറ്റായതിനാൽ വ്യാവസായികാടിസ്ഥാനത്തിലെ സ്ഥാപനങ്ങളിലെ എൽ.പി.ജി പ്രതിസന്ധി പരിഹരിക്കണമെന്നും കത്തിലൂടെ ആവശ്യപ്പെടും. വീട്ടാവശ്യത്തിനുള്ള സിലണ്ടറുകൾ ലഭ്യമാക്കും. നിയന്ത്രണങ്ങളുടെ മറവിൽ പൂഴതിവെപ്പിനെതിരെ നടപടി സ്വീകരിക്കുമെന്നും റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരും സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം പരിശോധന നടത്തുമെന്നും കൃത്രിമം കണ്ടെത്തിയാൽ നടപടി സ്വീകരിക്കുമെന്നും മന്ത്രി മന്ത്രി ജി.ആർ അനിൽ കൂട്ടിചേർത്തു.

Leave a Comment