ചെന്നൈയിലെ ഹോട്ടൽമുറിയിൽ മലയാളി നടിയെ പീഡിപ്പിക്കാൻ ശ്രമം ;20-കാരൻ പിടിയിൽ

ചെന്നൈ: ചെന്നൈയിലെ ഹോട്ടൽമുറിയിൽ മലയാളി നടിയെ പീഡിപ്പിക്കാൻ ശ്രമം. ഇന്റേൺഷിപ്പിനായിവന്ന ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥിയാണ് പീഡിപ്പിക്കാൻ ശ്രമിച്ചതെന്ന് നടി പറഞ്ഞു.

മുറിയിലെ ഇന്റർകോം ശരിയാക്കാൻ നടി റിസപ്ഷനിൽ ആവശ്യപ്പെട്ടിരുന്നു. അതിനുവേണ്ടിയാണ് 20-കാരൻ മുറിയിൽ എത്തിയത്. ജോലി പൂർത്തീകരിച്ചശേഷം യുവാവ് തന്നെ കെട്ടിപ്പിടിക്കാൻ ശ്രമിച്ചുവെന്നാണ് നടിയുടെ പരാതി. ഇവർ അറിയിച്ച പ്രകാരം പോണ്ടി ബസാർ പോലീസ് ഹോട്ടലിലെത്തി യുവാവിനെ പിടികൂടി. എന്നാൽ, നടി രേഖാമൂലം പരാതിനൽകാത്തതിനാൽ യുവാവിനെ താക്കീതുനൽകി വിട്ടയക്കുകയായിരുന്നു.

Leave a Comment