കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിന്റെ സംവിധായകൻ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസ്. ഒരു നടിയാണ് കേസ് നൽകിയത്. എറണാകുളം സൗത്ത് പോലീസാണ് നടിയുടെ പരാതിയിൽ കേസെടുത്തത്. 2022-ലാണ് കേസിനാസ്പദമായ സംഭവം.
എളംകുളത്തെ ഫ്ളാറ്റിൽവെച്ചാണ് പരാതിക്ക് ഇടയാക്കിയ സംഭവം നടന്നത്. ഫ്ളാറ്റിൽ അതിക്രമിച്ചുകയറിയ ചിദംബരം ലൈംഗിക ഉദ്ദേശത്തോടെ പെരുമാറി എന്നാണ് പരാതിക്കാരി മൊഴി നൽകിയിരിക്കുന്നത്. ഭാരതീയ ന്യായസംഹിതയിലെ 74, 75 വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. കേസിൽ ചിദംബരത്തെ ചോദ്യം ചെയ്യുമെന്നും, ആവശ്യമെങ്കിൽ അറസ്റ്റ് അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് സൂചിപ്പിച്ചു.



