‘ചുമ്മാ’; മീശ പിരിച്ച് ആരാധകരെ ആവേശത്തിലാഴ്ത്തി മോഹൻലാലിന്റെ പുതിയ ലുക്ക്

ആരാധകരെ ആവേശത്തിലാഴ്ത്തി മോഹൻലാലിന്റെ പുതിയ ലുക്ക്. താടിയെടുത്ത് മീശ പിരിച്ച് നിൽക്കുന്ന ചിത്രം ഫെയ്സ്ബുക്കിലൂടെയാണ് പങ്കുവെച്ചത്. ചുമ്മാ എന്ന ക്യാപ്ഷനോടെ #L366 എന്ന ഹാഷ്ടാഗോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. നിമിഷനേരംകൊണ സിനിമയിലെ വമ്പൻ വിജയമായിരുന്ന തുടരും എന്ന ചിത്രത്തിനു ശേഷം മോഹൻലാലും സംവിധായകൻ തരുൺ മൂർത്തിയും ഒന്നിക്കുന്ന ചിത്രമാണ് L366. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആദ്യമായി എത്തുന്ന മോഹൻലാൽ ചിത്രവും ഇതായിരിക്കും. തിരക്കഥ ഒരുക്കുന്നത് രതീഷ് രവി ആണ്, തുടരും ഉൾപ്പെടെയുള്ള സൂപ്പർഹിറ്റ് സിനിമകൾക്ക് ക്യാമറ ചലിപ്പിച്ച ഷാജി കുമാറാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം -ജേക്‌സ് ബിജോയ്, സഹസംവിധാനം -ബിനു പപ്പു, എഡിറ്റിംഗ് -വിവേക് ഹർഷൻ, സൗണ്ട് ഡിസൈൻ -വിഷ്ണു ഗോവിന്ദ്, ആർട്ട്‌ ഡയറക്ടർ -ഗോകുൽദാസ്, കോസ്റ്റ്യൂം -മഷാർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ -സുധർമൻ, രചന -രതീഷ് രവി, മേക്കപ്പ് -റോണെക്‌സ് സേവിയർ.

Leave a Comment