ചങ്ങരംകുളം (മലപ്പുറം) : നവവധുവിനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ചിയാനൂർ അരുവായിൽ അസറിന്റെ ഭാര്യ അസ്ന (20) ആണു മരിച്ചത്. ചങ്ങരംകുളം ടിപ്പു നഗർ കുറ്റിപ്പുള്ളിയിൽ ഷംസുദ്ദീന്റെയും നദീറയുടെയും മകളാണ്. രണ്ടുദിവസം മുൻപു സ്വന്തം വീട്ടിലേക്കു വന്നതായിരുന്നു. മുകളിലെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽകണ്ട അസ്നയെ നാട്ടുകാരും ബന്ധുക്കളും ചങ്ങരംകുളം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
ഭർത്താവ് അസർ എടപ്പാളിലെ ഇലക്ട്രിക്കൽ കടയിലെ ജീവനക്കാരനാണ്. ആറുമാസം മുൻപായിരുന്നു വിവാഹം.അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു.



