കളമശേരി:കന്യാസ്ത്രീകൾക്കും പെൻഷൻ അനുവദിക്കാൻ തീരുമാനമെടുത്ത കേരള സർക്കാരിനും അതിന് തീരുമാനത്തിന് വഴിയൊരുക്കിയ മന്ത്രി പി.രാജീവിനും നന്ദി അറിയിച്ച് കളമശേരി പത്താം പീയൂസ് കോൺവെന്റിലെ കന്യാസ്ത്രീകൾ. പറഞ്ഞ വാക്ക് പാലിച്ചതിന് മന്ത്രിയോട് നന്ദിയും കടപ്പാടുമുണ്ടെന്നും കോൺവെന്റ് മേധാവി മദർ ആൻ പറഞ്ഞു.
കോൺവെന്റിലെത്തിയ മന്ത്രിയെ മദറും സഹ കന്യാസ്ത്രീകളും സ്വീകരിച്ചു.കോൺവെന്റിലെ ഏറ്റവും മുതിർന്ന സിസ്റ്റർ സാബത്തും സിസ്റ്റർ ആനിയുമുൾപ്പെടെ എല്ലാവരും പെൻഷൻ നൽകാനുള്ള തീരുമാനത്തെ പ്രശംസിച്ചു. 23 പേരാണ് കോൺവെന്റിലുള്ളത്.മതസ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള മന്ദിരങ്ങൾ, മഠങ്ങൾ, കോൺവെന്റുകൾ, ആശ്രമങ്ങൾ, മതവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്ന കന്യാസ്ത്രീകൾ ഉൾപ്പെടെയുള്ള സ്ത്രീകൾക്ക് സർക്കാരിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനാണ് മന്ത്രിസഭായോഗം നിർണായക തീരുമാനമെടുത്തത്



