കോമാളിയായ പാർട്ടി സെക്രട്ടറി; എം.വി. ഗോവിന്ദനെതിരേ അധിക്ഷേപ പരാമർശവുമായി അബ്ദുറബ്ബ്

മലപ്പുറം: സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദനെതിരേ അധിക്ഷേപ പരാമർശവുമായി മുസ്‌ലിം ലീഗ് നേതാവും മുൻമന്ത്രിയുമായ പി.കെ. അബ്ദുറബ്ബ്. ഗോവിന്ദനെ ‘കോമാളി’ എന്ന് അദ്ദേഹം പരിഹസിച്ചു.

കമ്യൂണിസ്റ്റ് പാർട്ടിക്ക് പല ഘട്ടങ്ങളിലായി നല്ല സെക്രട്ടറിമാർ ഉണ്ടായിരുന്നെന്ന് അബ്ദുറബ്ബ് പറഞ്ഞു. പക്ഷേ കോമാളി ആയൊരു സെക്രട്ടറി ആദ്യമായാണ് പാർട്ടിക്കുണ്ടാകുന്നത്. എം.വി. ഗോവിന്ദൻ എന്തെങ്കിലും മിണ്ടിയാൽ അത് ട്രോളാനുള്ള വകയുണ്ടാകുമെന്നും അബ്ദുറബ്ബ് പറഞ്ഞു.

‘മാർക്‌സിസ്റ്റ് പാർട്ടിക്ക് പല കാലഘട്ടങ്ങളിൽ നല്ല നല്ല സെക്രട്ടറിമാരുണ്ടായിട്ടുണ്ട്. പക്ഷേ, ഇതുപോലെ കോമാളി ആയൊരു സെക്രട്ടറി ആദ്യമായാണ് പാർട്ടിക്ക് ഉണ്ടാകുന്നത്. അദ്ദേഹത്തിന്റെ ചിറികോട്ടി പല്ലൊക്കെ കാണിച്ചിട്ടുള്ള ആ ശരീരഭാഷ കാണുമ്പോൾ തന്നെ നമുക്ക് മനസ്സിലാകും. അദ്ദേഹത്തിന് അറിയാം, അദ്ദേഹംതന്നെ പറയുന്നത് ശരിയല്ലെന്ന്. അങ്ങനെ പറഞ്ഞുകൊണ്ടാണ് അവരുടെ ജാഥ മുന്നോട്ടുപോകുന്നത്. ഒഴിഞ്ഞ കസേരകളൊക്കെ കണ്ടു, നമ്മൾ കുറേ സ്ഥലങ്ങളിൽ, അബ്ദുറബ്ബ് പറഞ്ഞു.

Leave a Comment