മുംബയ്: മഹാരാഷ്‌ട്രയിലെ ബാരാമതിയിൽ വിമാനം തകർന്നുവീണു. വിമാനത്തിലുണ്ടായിരുന്ന മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാറിനെ ആശുപത്രിയിലേയ്ക്ക് മാറ്റിയതായി ദൃക്‌സാക്ഷികൾ പറയുന്നു. ബാരാമതി വിമാനത്താവളത്തിൽ അടിയന്തരമായി വിമാനം നിലത്തിറക്കവേയായിരുന്നു അപകടം.
അജിത് പവാറിന്റെ നില ഗുരുതരമാണെന്നാണ് വിവരം. വിമാനത്തിൽ ആറുപേർ ഉണ്ടായിരുന്നതായും റിപ്പോർട്ടുകളുണ്ട്. അപകടത്തിൽ വിമാനം പൂർണമായും കത്തിനശിച്ചു.



