പ്രേംകുമാർ കോൺഗ്രസിലേക്കെന്ന് സൂചന;കെ.സി. വേണുഗോപാലുയി സംസാരിച്ചതായി വിവരം

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി മുൻ ചെയർമാൻ പ്രേംകുമാർ കോൺഗ്രസുമായി സഹകരിച്ചേക്കുമെന്ന് സൂചന. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, പ്രേംകുമാറുമായി സംസാരിച്ചു. കോൺഗ്രസിലേക്ക് എത്തിയാൽ അർഹമായ പരിഗണന നൽകുമെന്ന് വേണുഗോപാൽ പറഞ്ഞുവെന്നും ഇതിനോട് പ്രേംകുമാർ അനുകൂലമായി പ്രതികരിച്ചുവെന്നുമാണ് സൂചന.

പ്രേംകുമാറുമായി സംസാരിച്ചുവെന്നത് കെ.സി വേണുഗോപാൽ സ്ഥിരീകരിച്ചിട്ടുണ്ട്. ചലച്ചിത്ര അക്കാദമി സ്ഥാനത്തുനിന്ന് തന്നെ മാറ്റിയതിനെതിരേ ഇക്കഴിഞ്ഞദിവസങ്ങളിൽ പ്രേംകുമാർ സർക്കാരിനെതിരേ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു.

Leave a Comment