തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാമത്തെ ബലാത്സംഗക്കേസിൽ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയാണ് വീഡിയോ കോൺഫറൻസിങ് വഴി വിദേശത്തുള്ള അതിജീവിതയുടെ മൊഴി രേഖപ്പെടുത്തിയത്. ഇന്ത്യൻ എംബസിയിൽവെച്ചാണ് വീഡിയോ കോൺഫറൻസിങ് വഴി അതിജീവിത കോടതിക്ക് മുന്നിൽ മൊഴി നൽകിയത്. ഹൈക്കോടതി മാർഗനിർദേശങ്ങൾ അനുസരിച്ചാണ് മജിസ്‌ട്രേറ്റ് കോടതി വീഡിയോ കോൺഫറൻസിങ് വഴി മൊഴി രേഖപ്പെടുത്തുന്നതടക്കമുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചത്.
നേരത്തേ അന്വേഷണസംഘവും വീഡിയോ കോൺഫറൻസിങ് വഴി അതിജീവിതയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. കോടതിക്ക് മുന്നിലും അതിജീവിത ഇതേ മൊഴി തന്നെ ആവർത്തിച്ചതായാണ് വിവരം.



