മുംബൈ: ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടിയുടെ വീട്ടിൽ നടന്ന വെടിവെപ്പിന് പിന്നാലെ നടൻ രൺവീർ സിങ്ങിനും വധഭീക്ഷണി. അഞ്ജാത നമ്പറിൽ നിന്ന് വാട്സ്ആപ്പ് വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. കോടിക്കണക്കിന് രൂപ ആവശ്യപ്പെട്ട് വാട്സാപ്പ് വോയ്സ് നോട്ട് വഴിയാണ് സന്ദേശം അയച്ചത്. സംഭവത്തെതുടർന്ന് താരത്തിന്റെ മുംബൈയിലെ വസതിയിൽ കനത്ത പൊലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്.
രൺവീർ സിങ്ങിന് ഭീഷണി സന്ദേശം അയച്ചതിന് പിന്നിൽ കുപ്രസിദ്ധ ഗുണ്ടാതലവൻ ലോറൻസ് ബിഷ്‍ണോയി സംഘത്തിലെ അംഗങ്ങളാണെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ഭീഷണി സന്ദേശം അയച്ചയാളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആദിത്യ ധർ സംവിധാനം ചെയ്ത ‘ധുരന്ധറി’ലാണ് രൺവീർ സിങ് അവസാനമായി അഭിനയിച്ചത്.



