രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിർണായകം; ജാമ്യപേക്ഷയിൽ കോടതികൾ വിധി പറയും

പത്തനംതിട്ട: മൂന്നാം ബലാത്സംഗക്കേസിൽ ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യാപേക്ഷയിൽ പത്തനംതിട്ട സെഷൻസ് കോടതി ഇന്ന് വിധി പറയും. ഡിജിറ്റൽ തെളിവുകളുടെ ആധികാരികതയിൽ പ്രോസിക്യൂട്ടർ സംശയം ഉന്നയിച്ചതോടെയാണ് കഴിഞ്ഞ ദിവസം വിധി പറയുന്നത് മാറ്റി വച്ചത്. ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധമാണ് പരാതിക്കാരിയുമായി ഉണ്ടായിരുന്നതെന്നാണ് പ്രതിഭാഗം സ്ഥാപിക്കാൻ ശ്രമിക്കുന്നത്. രണ്ടാഴ്‌ചയിൽ അധികമായി രാഹുൽ മാങ്കൂട്ടത്തിൽ ജയിലിൽ കഴിയുകയാണ്. ഇന്ന് ജില്ലാ കോടതിയിലെ ജാമ്യാപേക്ഷയിൽ തിരിച്ചടി നേരിട്ടാൽ പിന്നീട് ഹൈക്കോടതിയെ സമീപിക്കേണ്ടി വരും.

അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗക്കേസിലെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്‌റ്റിസ് കൗസർ എടപ്പഗത്തിന്റെ ബഞ്ച് രാഹുലിന്റെ ഹർജിയിൽ ഇന്ന് വിശദമായ വാദം കേൾക്കും. മുനകൂർ ജാമ്യാപേക്ഷയെ എതിർത്ത് പ്രോസിക്യൂഷൻ റിപ്പോർട്ട് നൽകിയിരുന്നു. രാഹുലിനെതിരെയുള്ള അതിജീവിതയുടെ സത്യവാങ്‌മൂലം കോടതിയിൽ സമർപ്പിച്ചിരുന്നു. രാഹുൽ മനോവൈകൃതമുള്ള സ്ഥിരം കുറ്റവാളിയാണെന്നും ജാമ്യം നൽകിയാൽ സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കുമെന്നും അതിജീവിത ആരോപിച്ചിരുന്നു.ഇരകളെ പീഡിപ്പിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നയാളാണ് പ്രതി. രാഹുൽ പ്രതിയായ പത്തോളം പീഡന കേസുകളെപ്പറ്റി അന്വേഷണ സംഘത്തിന്റെ പക്കൽ വിവരമുണ്ട്. പ്രായപൂർത്തിയാകാത്തവരെയും രാഹുൽ ഉപദ്രവിച്ചിട്ടുണ്ട്. തന്നെ ഭീഷണിപ്പെടുത്തി ചിത്രീകരിച്ച നഗ്‌ന വീഡിയോ ഇപ്പോഴും രാഹുലിന്റെ ഫോണിലുണ്ട്. പ്രതിക്ക് ജാമ്യം നൽകിയാൽ ഈ ദൃശ്യങ്ങൾ പുറത്താക്കുമെന്ന് ഭയമുണ്ട് തുടങ്ങിയ ആരോപണങ്ങളാണ് സത്യവാങ്‌മൂലത്തിൽ ഉണ്ടായിരുന്നത്

Leave a Comment