മന്ത്രി വീണാജോർജ് ഐസിയുവിൽ തുടരുന്നു; കണ്ണൂരിൽ പരക്കെ അക്രമം

കണ്ണൂർ: കെ.എസ്.യു പ്രതിഷേധത്തിനിടെ ഉണ്ടായ സംഘർഷത്തിൽ പരിക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ കഴുത്തിന് ക്ഷതമേറ്റുവെന്ന് ഡോക്ടർമാർ. മന്ത്രി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസിയുവിൽ തുടരുകയാണ്.

മുഖ്യമന്ത്രി അടക്കമുള്ളവർ കഴിഞ്ഞ ദിവസം ആശുപത്രിയിൽ എത്തി മന്ത്രിയെ സന്ദർശിച്ചിരുന്നു. ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജൻ ആശുപത്രിയിലെത്തി മന്ത്രിയെ കണ്ടു. ‘മന്ത്രിയുടെ വലത്തെ കഴുത്തിനാണ് ക്ഷതമേറ്റത്. വലത്തോട്ടോ ഇടത്തോട്ടോ അനക്കാൻ കഴിയാത്ത സാഹചര്യമുണ്ട്. ഇതിന്റെ വേദന മുഴുവൻ ശരീരത്തിലേക്കും ബാധിച്ചിട്ടുണ്ട്. ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. മെഡിക്കൽ ബോർഡ് യോഗത്തിന് ശേഷം മന്ത്രിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കും’, എം.വി. ജയരാജൻ പറഞ്ഞു.സംഭവത്തിനുപിന്നാലെ കണ്ണൂരിൽ വ്യാപക അക്രമമാണ് അരങ്ങേറുന്നത്. തലശ്ശേരി കൊളശ്ശേരിയിലെ കോൺഗ്രസിന്റെ പ്രിയദർശിനി ഓഫീസിന് മുമ്പിൽ റീത്ത് വെച്ചിട്ടുണ്ട്. കൊടിമരത്തിനു താഴെയും ഓഫീസിന് മുമ്പിലുമാണ് റീത്തുകൾ വെച്ചിരിക്കുന്നത്.

Leave a Comment