രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസ്; ആദ്യ പരാതിക്കാരി സുപ്രീം കോടതിയിൽ

ന്യൂഡൽഹി: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസിൽ ആദ്യ പരാതിക്കാരി സുപ്രീം കോടതിയെ സമീപിച്ചു. രാഹുലിന്റെ ജാമ്യം നിയമവിരുദ്ധമാണെന്നും ജാമ്യം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് യുവതി സുപ്രീം കോടതിയിൽ ഹര്‍ജി നൽകിയിരിക്കുന്നത്.

ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ഹൈക്കോടതി കേസിന്റെ മിനി ട്രയൽ നടത്തിയെന്നും ഇത് നിയമവിരുദ്ധമാണെന്നും ഹര്‍ജിയിൽ ആരോപിക്കുന്നു.കേസ് അന്വേഷണ ഘട്ടത്തിലാണെന്നും പരാതിക്കാരിക്കെതിരായ പരാമര്‍ശങ്ങള്‍ അനുചിതവും നിയമവിരുദ്ധവുമാണെന്നും ഇത് റദ്ദാക്കണമെന്നും ഹര്‍ജിയിൽ ആവശ്യപ്പെടുന്നുണ്ട്. പ്രായപൂർത്തിയാകാത്ത ഇരയുൾപ്പടെ പത്തോളംപേരെ രാഹുൽ പീഡിപ്പിച്ചിട്ടുണ്ടെന്നും പരാതിക്കാരി ഹര്‍ജിയിൽ ആരോപിക്കുന്നു. ഭീഷണിപ്പെടുത്തിയാണ് ഗര്‍ഭഛിദ്രം നടത്തിയതെന്നും തന്റെ ജീവനടക്കം ഭീഷണിയുണ്ടെന്നും പരാതിക്കാരി ഹര്‍ജിയിൽ പറയുന്നു.

Leave a Comment