ചെല്ലാനത്ത് വിദ്യാർഥി ബസിടിച്ച് മരിച്ച സംഭവം: ഒളിവിലായിരുന്നു ഡ്രൈവര്‍ പിടിയിൽ

പള്ളുരുത്തി: ചെല്ലാനത്ത് ഒമ്പത് വയസ്സുകാരനായ മൂന്നാം ക്ലാസ് വിദ്യാർഥി ബസിടിച്ച് മരിച്ച സംഭവത്തില്‍ ഒളിവില്‍ കഴിയുകയായിരുന്ന ബസ് ഡ്രൈവര്‍ പിടിയിൽ. അണ്ടിക്കടവ് പുളിക്കല്‍ വീട്ടില്‍ പി.ഡി ജോണിനെ(39)യാണ് കണ്ണമാലി പൊലീസ് പിടികൂടിയത്.

കഴിഞ്ഞ മാസം 31ന് രാത്രി ചെല്ലാനം ബസാര്‍ ഭാഗത്ത് റോഡിരികിലൂടെ നടന്നുവരുകയായിരുന്ന എനോയ് ജൂഡിനെ അമിത വേഗതയിലും അശ്രദ്ധയിലും എത്തിയ സ്വകാര്യ ബസ് ഇടിച്ച് തെറിപ്പിക്കുകയും തൽക്ഷണം മരിക്കുകയുമായിരുന്നു. അപകടം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും ഡ്രൈവറെ അറസ്റ്റ് ചെയ്യാത്തതിനെതിരെ വ്യാപക പ്രതിഷേധമുയരുകയും നാട്ടുകാര്‍ ചെല്ലാനത്ത് സ്വകാര്യ ബസുകള്‍ തടയുകയും ചെയ്തിരുന്നു.

Leave a Comment