ഉമ തോമസ് എംഎൽഎക്കെതിരെ കോൺഗ്രസ് മണ്ഡലം കമ്മറ്റി ഓഫീസിന് മുന്നിൽ പോസ്റ്റർ

തൃക്കാക്കര(കൊച്ചി): കോൺ​ഗ്രസ് വെണ്ണല കോൺ​ഗ്രസ് മണ്ഡലം കമ്മറ്റി ഓഫീസിന് മുന്നിൽ എംഎൽഎ ഉമ തോമസിനെതിരെ പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. ഉമ തോമസ് മകന് വേണ്ടി സീറ്റ് ചോദിച്ചെന്നും അധികാരക്കൊതി അവസാനിപ്പിക്കണമെന്നുമാണ് പോസ്റ്റർ. മത്സരിക്കുന്നില്ലെങ്കിൽ മകന് വേണ്ടി സീറ്റ് നൽകുമോ എന്ന് ഉമ തോമസ് ചോദിച്ചു എന്ന നിലയിലുള്ള തർക്കം തൃക്കാക്കരയിൽ ഇപ്പോൾ ഉയർന്നുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ രാത്രി പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.

ആരാണ് എഴുതിയത് എന്നോ, അല്ലെങ്കിൽ അത്തരത്തിലുള്ള ഒരു വിവരവും പോസ്റ്ററിൽ ഉണ്ടായിരുന്നില്ല. കുടുംബ വാഴ്ച നടപ്പില്ല, അധികാരക്കൊതി വെച്ചുപൊറുപ്പിക്കില്ല. അതിനാൽ പിൻമാറണം എന്നാണ് പോസ്റ്ററിൽ ഉള്ളത്. മകന് സീറ്റ് ചോദിച്ച എംഎൽഎ ഉമയ്ക്ക് അധികാര ഭ്രമം എന്നും പോസ്റ്ററിലുണ്ട്.

Leave a Comment