ബേപ്പൂരിൽ പി.വി അൻവറിനെ സ്ഥാനാർഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം: ബേപ്പൂരിൽ പി.വി അൻവറിനെ സ്ഥാനാർഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഇതുമായി ബന്ധ​പ്പെട്ട് തന്റെ പ്രസ്താവനയിൽ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് തന്നെ വ്യക്തത വരുത്തിയിട്ടുണ്ടെന്നും വി.ഡി സതീശൻ വ്യക്തമാക്കി. യു.ഡി.എഫിലെ സീറ്റ് വിഭജനത്തിന് ശേഷം മാത്രമേ സ്ഥാനാർഥികളുടെ കാര്യത്തിൽ ഉൾപ്പടെ തീരുമാനമെടുക്കുവെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പിൽ ബേപ്പൂർ മണ്ഡലത്തിൽ പി വി അന്‍വര്‍ തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്ന് സ്ഥിരീകരിച്ച് കെ.പി.സി.സി പ്രസിഡന്‍റ് സണ്ണി ജോസഫ് രംഗത്തെത്തിയിരുന്നു. ബേപ്പൂരിൽ പി വി അൻവർ പ്രചാരണം തുടങ്ങിയതിനെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു സണ്ണി ജോസഫിന്‍റെ പ്രതികരണം.

Leave a Comment