വൈറ്റിലയിൽ റെയിൽവേട്രാക്കിന് സമീപം യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി

കൊച്ചി: വൈറ്റിലയിൽ റെയിൽവേട്രാക്കിന് സമീപം യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി.ഫ്‌ളൈഓവറിന് താഴെ റെയിൽവേട്രാക്കിന് സമീപത്തായാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.കൊലപാതകമാണെന്നാണ് സംശയം.ചൊവ്വാഴ്ച പുലർച്ചെ മൂന്നുമണിയോടെ ഇതുവഴി കടന്നുപോയ ട്രെയിനിന്റെ ലോക്കോപൈലറ്റാണ് ട്രാക്കിന് തൊട്ടരികിലായി മൃതദേഹം കണ്ടത്. തുടർന്ന് റെയിൽവേ അധികൃതരെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു.മരിച്ച യുവതിക്ക് 35-40 വയസ്സ് പ്രായമുണ്ടെന്നാണ് കരുതുന്നത്. മലയാളിയാണെന്നാണ് സംശയം. മൃതദേഹം റെയിൽവേ ട്രാക്കിന് സമീപത്തായി കിടത്തിയനിലയിലാണ്. ഇതാണ് കൊലപാതകമാണെന്ന സംശയത്തിന് കാരണം. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചുവരികയാണ്.

Leave a Comment