Reporter

അർജുൻ ടെൻഡുൽക്കർ വിവാഹിതനായി

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറിന്റെ മകനും ക്രിക്കറ്റ് താരവുമായ അർജുൻ ടെൻഡുൽക്കർ വിവാഹിതനായി. പ്രമുഖ വ്യവസായി രവി ഘായിയുടെ ചെറുമകൾ സാനിയ ചന്ദോക്കാണ് വധു. ദക്ഷിണ മുംബയിലെ ഒരു സ്വകാര്യ വേദിയിൽ വച്ചായിരുന്നു വിവാഹച്ചടങ്ങുകൾ നടന്നത്. വ്യാവസായിക – സിനിമ – ക്രിക്കറ്റ് മേഖലയിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.ഐസിസി ചെയർമാൻ ജയ് ഷാ, മുകേഷ് അംബാനി, നിതാ അംബാനി, മഹേന്ദ്ര സിംഗ് ധോണി, സാക്ഷി ധോണി, രാഹുൽ ദ്രാവിഡ്, അനിൽ കുംബ്ളെ, യുവ്‌രാജ് സിംഗ്, ഇർഫാൻ പത്താൻ, […]

അർജുൻ ടെൻഡുൽക്കർ വിവാഹിതനായി Read More »

ജി സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം;ഫോണിൽ വിളിച്ച് സംസാരിച്ച് എം വി ഗോവിന്ദൻ

ആലപ്പുഴ: മുതിർന്ന നേതാവ് ജി സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം സംസ്ഥാന നേതൃത്വം. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഇന്നലെ രാത്രി സുധാകരനെ ഫോണിൽ വിളിച്ച് സംസാരിച്ചു. മാദ്ധ്യമപ്രവർത്തകരുടെ ചോദ്യം കേട്ടാണ് ചിരിച്ചതെന്നും വ്യക്തിപരമായി ആക്ഷേപിച്ചതല്ലെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി. അംഗത്വം പുതുക്കണമെന്നും ഗോവിന്ദൻ ആവശ്യപ്പെട്ടു. എന്നാൽ അംഗത്വം പുതുക്കില്ലെന്ന നിലപാട് സുധാകരൻ ആവർത്തിച്ചു. പാർട്ടി ജനറൽ സെക്രട്ടറി എം എ ബേബിയും സുധാകരനുമായി സംസാരിക്കാൻ സാദ്ധ്യതയുണ്ട്. സിപിഎമ്മിന്റെ നിർണായക സംസ്ഥാന സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത്

ജി സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം;ഫോണിൽ വിളിച്ച് സംസാരിച്ച് എം വി ഗോവിന്ദൻ Read More »

പൊങ്കാലയ്ക്കിടെ ചിലർ എന്റെ വീഡിയോകളെടുത്ത് പ്രചരിപ്പിച്ചു, വിഷമമുണ്ട്, ക്ഷമ ചോദിക്കുന്നുവെന്ന് അന്ന രാജൻ

ആറ്റുകാൽ പൊങ്കാലയിടാനെത്തിയ തന്റെ മോശം വീഡിയോകളും ക്ലിപ്പുകളുമെടുത്ത് ചിലർ പ്രചരിപ്പിച്ചെന്ന് നടി അന്ന രേഷ്മ രാജൻ. ആ ദിവസത്തെ ഭക്തി നിർഭരമായ അന്തരീക്ഷത്തിൽനിന്ന് ശ്രദ്ധ മാറ്റുന്ന രീതിയിൽ ചില നിമിഷങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിപ്പിച്ചത് വല്ലാതെ വേദനിപ്പിച്ചു. ഇത് ഏതെങ്കിലും ഭക്തരെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു. ഇതൊരിക്കലും തന്റെ ഉദ്ദേശ്യമായിരുന്നില്ലെന്നും അവർ പറഞ്ഞു. സോഷ്യൽ മീഡിയ കുറിപ്പിലൂടെയായിരുന്നു അന്നയുടെ പ്രതികരണം. അന്നയുടെ കുറിപ്പിന്റെ പൂർണരൂപം: കൈകൂപ്പി, കണ്ണീരോടെ, ആറ്റുകാൽ അമ്മയുടെ പുണ്യപാദങ്ങളിൽ പൊങ്കാല അർപ്പിക്കുന്നത് എന്റെ ആദ്യത്തെ

പൊങ്കാലയ്ക്കിടെ ചിലർ എന്റെ വീഡിയോകളെടുത്ത് പ്രചരിപ്പിച്ചു, വിഷമമുണ്ട്, ക്ഷമ ചോദിക്കുന്നുവെന്ന് അന്ന രാജൻ Read More »

താമരശ്ശേരിയിൽ ഉത്സവത്തിനിടെ ബന്ധുക്കൾ തമ്മിൽ തർക്കം; രണ്ട്‌ പേർക്ക്‌ കോമരത്തിന്റെ വാൾ കൊണ്ട് വെട്ടേറ്റു

കോഴിക്കോട്: ഉത്സവത്തിനിടെ ബന്ധുക്കൾ തമ്മിലുണ്ടായ തർക്കത്തിൽ സ്‌ത്രീകൾക്കുൾപ്പടെ പരിക്ക്. മൂന്നൂപേർക്ക് കോമരത്തിന്റെ വാൾകൊണ്ട് വെട്ടേറ്റു.താമരശ്ശേരി ചാലക്കരയിലാണ് സംഭവം. കാവിലെ ഉത്സവം സംബന്ധിച്ചുള്ള തർക്കം ആക്രമണത്തിൽ കലാശിക്കുകയായിരുന്നു.ചാലക്കര ഇരട്ടക്കുളങ്ങരയിൽ കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെയാണ് സംഭവമുണ്ടായത്. ബന്ധുക്കൾ രണ്ട് വിഭാഗങ്ങളായി തിരിഞ്ഞ് തർക്കമുണ്ടാവുകയും ഇതിലൊരു കൂട്ടർ പുറമെ നിന്ന് ആളുകളെ വരുത്തി ആക്രമിക്കുകയുമായിരുന്നു. തുടർന്ന് കോമരത്തിന് വാളുപയോഗിച്ചും ആക്രമണം നടത്തി. താമരശേരി ഇരട്ടക്കുളങ്ങര കൃഷ്‌ണൻകുട്ടി(67), മകൻ ജിനീഷ് ലാൽ (46) എന്നിവരുടെ വയറ്റിൽ വെട്ടേറ്റു. ഇവരുടെ തന്നെ ബന്ധുവായ

താമരശ്ശേരിയിൽ ഉത്സവത്തിനിടെ ബന്ധുക്കൾ തമ്മിൽ തർക്കം; രണ്ട്‌ പേർക്ക്‌ കോമരത്തിന്റെ വാൾ കൊണ്ട് വെട്ടേറ്റു Read More »

‘ജില്ലാനേതൃത്വം അവഗണിച്ചു, എം.വി.ഗോവിന്ദൻ പരിഹസിച്ചു’;മുതിർന്ന സിപിഎം നേതാവ് ജി.സുധാകരൻ പാർട്ടി വിടുന്നു

ആലപ്പുഴ: മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി.സുധാകരൻ പാർട്ടി വിടുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ അടക്കമുള്ളവർക്ക് ബുദ്ധിമുട്ടായി പാർട്ടിയിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് സുധാകരൻ അറിയിച്ചു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് സുധാകരന്റെ പ്രതികരണം. പോസ്റ്റിന്റെ പൂർണ്ണരൂപം.. 2026 മെമ്പർഷിപ്പ് സ്‌ക്രൂട്ടണി അംഗത്വം പുതുക്കാൻ ഞാൻ അപേക്ഷ കൊടുത്തില്ല. അതുകൊണ്ട് ലെവിയും വരിസംഖ്യയും അടയ്‌ക്കേണ്ടി വന്നില്ല. 2022ൽ സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവായി. ആലപ്പുഴ ഡിസിയുടെ കീഴിലുള്ള ബ്രാഞ്ച് കമ്മിറ്റി അംഗമായി പ്രവർത്തിച്ചുവരികയാണ്. വീണു പരിക്കേറ്റ ശേഷം ഒരു

‘ജില്ലാനേതൃത്വം അവഗണിച്ചു, എം.വി.ഗോവിന്ദൻ പരിഹസിച്ചു’;മുതിർന്ന സിപിഎം നേതാവ് ജി.സുധാകരൻ പാർട്ടി വിടുന്നു Read More »

വിജയ്-സംഗീത വിവാഹമോചനക്കേസ് ഒത്തുതീർപ്പിലേക്ക്? നഷ്ടപരിഹാരത്തുക നൽകാൻ താരം തയ്യാറാണെന്ന് റിപ്പോർട്ട്

തമിഴ് സൂപ്പർ താരം വിജയ്‌യും ഭാര്യ സംഗീത സ്വർണലിംഗവും 27 വർഷത്തെ ദാമ്പത്യത്തിന് ശേഷം വിവാഹമോചനത്തിന് ഒരുങ്ങുന്നു എന്ന വാർത്ത തെന്നിന്ത്യയെ ഞെട്ടിച്ചിരിക്കുകയാണ്. ഒരു നടിയുമായി വിജയ്ക്കുള്ള ബന്ധം ഉൾപ്പെടെ ആരോപിച്ചുകൊണ്ട് സംഗീതയാണ് വിവാഹമോചന ഹർജി ഫയൽ ചെയ്തത്. എന്നാൽ ഈ വിഷയം കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കാൻ വിജയ് ഇപ്പോൾ ശ്രമിക്കുന്നതായാണ് പുതിയ റിപ്പോർട്ട്. 2021-ന്റെ ആദ്യ മാസങ്ങൾ മുതൽ തന്നെ ഇവരുടെ ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ തുടങ്ങിയിരുന്നുവെന്നാണ് വിവരം. സംഗീത പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് ആഗ്രഹിച്ചെങ്കിലും

വിജയ്-സംഗീത വിവാഹമോചനക്കേസ് ഒത്തുതീർപ്പിലേക്ക്? നഷ്ടപരിഹാരത്തുക നൽകാൻ താരം തയ്യാറാണെന്ന് റിപ്പോർട്ട് Read More »

ചെന്നൈയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; മലയാളി നിയമവിദ്യാർഥിനിക്ക് ദാരുണാന്ത്യം

ചെന്നൈ: ചെന്നൈയിൽ കോട്ടൂർപുരം ഗാന്ധിമണ്ഡപം റോഡിൽ അണ്ണാ സർവകലാശാലയുടെ ഔട്ടർ ഗേറ്റിനുസമീപം ചൊവ്വാഴ്ച പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ പാലക്കാട് സ്വദേശിനിയായ നിയമവിദ്യാർഥിനി മരിച്ചു. പാലക്കാട് വടക്കഞ്ചേരി മൂലങ്കോട് കാവുങ്കൽ വീട്ടിൽ എൻ. വിജയകുമാറിന്റെയും വിജയകുമാരിയുടെയും മകൾ ജിനു(21)വാണ് കാറുകൾ തമ്മിലിടിച്ചുണ്ടായ അപകടത്തിൽ മരിച്ചതെന്ന് മൈലാപ്പുർ ട്രാഫിക് പോലീസ് പറഞ്ഞു. ജിനു ചെന്നൈ അംബേദ്കർ ലോ കോളേജിലെ നാലാംവർഷ ബിരുദ വിദ്യാർഥിനിയാണ്.ജിനുവും സഹപാഠികളായ പ്രിയ(21), ജഗദീപ്(21), ആർത്തിപ്(21) എന്നിവരും കോളേജിലെ പരിപാടിയിൽ പങ്കെടുത്ത അതിഥിയെ നുങ്കമ്പാക്കത്തെ വീട്ടിൽ കൊണ്ടുവിട്ട് ലോ

ചെന്നൈയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; മലയാളി നിയമവിദ്യാർഥിനിക്ക് ദാരുണാന്ത്യം Read More »

കൃഷിയിടത്തിലിറങ്ങിയ ആനയെ തുരത്താൻ പോയ ആൾ മരിച്ച നിലയിൽ

സുൽത്താൻ ബത്തേരി: കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനയെ തുരത്താൻ പോയ ആളെ മരിച്ച നിലയിൽ കണ്ടെത്തി. വടക്കനാട് സ്വദേശി രാജീവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കാട്ടാനയുടെ ആക്രമണമെന്നാണ് സംശയിക്കുന്നത്. രാത്രി കൃഷിയിടത്തിൽ ആനയിറങ്ങിയതറിഞ്ഞ് തുരത്താൻ പോയതായിരുന്നു രാജീവ്. ഏറെ നേരെ കഴിഞ്ഞിട്ടും തിരികെയെത്താതിനെ തുടർന്ന് നാട്ടുകാരും ബന്ധുക്കളും നടത്തിയ തെരച്ചിലിൽ അബോധാവസ്ഥയിൽ നിലത്ത് കിടക്കുന്ന രാജീവിനെ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.രാജീവിന്റെ ശരീരത്തിൽ മാരകമായ പരിക്കുകളില്ലെന്നാണ് പ്രാഥമിക വിവരം. എന്നാൽ, വീണുകിടന്ന സ്ഥലത്തിന് തൊട്ടടുത്തായി ആനയുടെ

കൃഷിയിടത്തിലിറങ്ങിയ ആനയെ തുരത്താൻ പോയ ആൾ മരിച്ച നിലയിൽ Read More »

സംസ്ഥാനത്ത് വീണ്ടും അവയവദാനം;നാല് പേർക്ക് പുതുജീവനേകി പത്തൊമ്പതുകാരി വിടവാങ്ങി

കൊച്ചി: നാല് പേർക്ക് ജീവിതത്തിന്റെ വെളിച്ചം പകർന്നു നൽകി പത്തൊമ്പതുകാരിയായ ജാസ്‌ലിയ ജോൺസൺ വിടവാങ്ങി. വൈപ്പിൻ എടവനക്കാട് സ്വദേശിയായ ജാസ്‌ലിയ അങ്കമാലി മോണിങ് സ്റ്റാർ കോളേജിലെ രണ്ടാം വർഷ ബി.കോം വിദ്യാർഥിനിയായിരുന്നു. പഠനത്തോടൊപ്പം പാർട്ട് ടൈം ജോലി ചെയ്തിരുന്ന ജാസ്‌ലിയ, ഫെബ്രുവരി 28ന് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അങ്കമാലി ടെൽക് ജംഗ്ഷനിൽ വെച്ച് അപകടത്തിൽപ്പെട്ടത്.അപകടത്തിൽ ജാസ്‌ലിയയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന അങ്കമാലി പൊലീസാണ് ജാസ്‌ലിയയെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. പരുക്ക് അതീവ ഗുരുതരമായതിനാൽ വിദഗ്ധ

സംസ്ഥാനത്ത് വീണ്ടും അവയവദാനം;നാല് പേർക്ക് പുതുജീവനേകി പത്തൊമ്പതുകാരി വിടവാങ്ങി Read More »

പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു

തിരുവനന്തപുരം: കിളിമാനൂർ ചെങ്കിക്കുന്നിൽ പന്നിക്കുവച്ച കെണിയിൽ നിന്ന് ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു. കൊച്ചുണ്ണി (58) മകൻ അഖിൽ കണ്ണൻ (32) എന്നിവരാണ് മരിച്ചത്. മരച്ചീനി കൃഷി നടത്തിയിരുന്ന ഭാഗത്ത് സഥാപിച്ചിരുന്ന വൈദ്യുതിവേലിയിൽ നിന്നാണ് ഷോക്കേറ്റത്. നാരായണൻ പോറ്റിയെന്നയാളുടെ ഉടമസ്ഥതയിലുള്ള പുരയിടത്തിൽ സ്ഥാപിച്ചരുന്ന വൈദ്യുതി കെണിയിൽ നിന്ന് ഷോക്കേറ്റാണ് അപകടം ഉണ്ടായത്. ഇന്നലെ രാത്രിയോടെ സംഭവം നടന്നതെന്നാണ് പ്രാഥമിക നിഗമനം. സ്ഥലം ഉടമ‌‌യ്‌‌‌‌‌ക്കെതിരെ പൊലീസ് കേസെടുത്തു.രാവിലെ പത്തുമണിയോടെ ഈ പുരയിടത്തിൽ തന്നെ ജോലി ചെയ്യുന്ന ഗോപാലൻ എന്നയാളാണ്

പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു Read More »