Reporter

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിനെ അന്വേഷണസംഘം ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം: ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുന്നു. രാഹുലിനെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കും. യുവതിയെ പീഡിപ്പിച്ച ഫ്ലാറ്റിൽ ഉൾപ്പെടെ രാഹുലിനെ എത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രജിസ്റ്റർ ചെയ്ത ആദ്യ ബലാത്സംഗ കേസിലാണ് ചോദ്യം ചെയ്യൽ. അന്വേഷണ സംഘത്തിൻറെ നിർദേശപ്രകാരം 10 മണിയോടെ രാഹുൽ തിരുവനന്തപുരത്തെത്തി. പേരൂർക്കടയിലെ പോലീസ് ക്ലബ്ബിൽ അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന എഐജി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിൽ ആയിരുന്നു ചോദ്യംചെയ്യൽ. ഒന്നരമണിക്കൂർ ചോദ്യം ചെയ്തതിന് ശേഷം രാഹുലിനെ പേരൂർക്കട […]

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിനെ അന്വേഷണസംഘം ചോദ്യം ചെയ്യുന്നു Read More »

മോഷ്ടിച്ച സ്വർണമാല വിഴുങ്ങിയ കേസിൽ വീണ്ടും വഴിത്തിരിവ് ;പുറത്തുവന്ന മാല കാണാനില്ല

നിലമ്പൂർ: കുട്ടിയുടെ മാല മോഷ്ടിച്ച് വിഴുങ്ങിയ സംഭവത്തിൽ വീണ്ടും വഴിത്തിരിവ്. വയറിളക്കി മാല വീണ്ടെടുക്കാൻ കോഴിക്കോട് മെഡിക്കൽ കോളേജിലായിരുന്ന യുവതി മെഡിക്കൽ കോളേജിലെ ശൗചാലയത്തിൽവെച്ച് പുറത്തുവന്ന മാല ക്ലോസറ്റിലിട്ട് ഒഴുക്കിക്കളഞ്ഞതായി പോലീസ്. ഇതോടെ തൊണ്ടിമുതൽ വീണ്ടെടുക്കാനാവാതെ നിലമ്പൂർ പോലീസ് പ്രതിയെ സ്റ്റേഷനിലേക്ക് തിരിച്ചുകൊണ്ടുവന്നതിനുശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡുചെയ്തു.പോലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും തൊണ്ടിമുതൽ നശിപ്പിക്കുകയും ചെയ്ത കേസിൽ പാലേമാട് കല്ലൻ കുന്നൻ സമീനയെ നിലമ്പൂർ കോടതി മഞ്ചേരി സബ് ജയിലിലേക്ക് അയച്ചു. നിലമ്പൂർ ജില്ലാ ആശുപത്രിക്ക് സമീപമുള്ള

മോഷ്ടിച്ച സ്വർണമാല വിഴുങ്ങിയ കേസിൽ വീണ്ടും വഴിത്തിരിവ് ;പുറത്തുവന്ന മാല കാണാനില്ല Read More »

ആലുവ റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട

ആലുവ: ആലുവ എക്സൈസ് സർക്കിൾ ഓഫീസിലെ ഉദ്യോഗസ്ഥരും ആർ.പി.എഫ് ക്രൈം ഇൻറലിജൻസ് സംഘവും ആലുവ ആർ.പി.എഫും സംയുക്തമായി ആലുവ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 10 കിലോ കഞ്ചാവ് പിടികൂടി. ഒരു ബാഗിൽ സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെടുത്തത്. വിപണിയിൽ ഇതിന് അഞ്ചുലക്ഷത്തോളം രൂപ വില വരും. ആർ.പി.എഫ് തിരുവനന്തപുരം ഡിവിഷണൽ സെക്യൂരിറ്റി കമീഷണർ മുഹമ്മദ് ഹനീഫയുടെയും എറണാകുളം ഡെപ്യൂട്ടി എക്സൈസ് കമീഷണർ ടി.എൻ. സുധീറിന്‍റെയും നിർദേശത്താൽ ആർ.പി.എഫ് ആലുവ ഇൻസ്പെക്ടർ എ.പി. വേണു, ക്രൈം ഇന്‍റലിജൻസ്

ആലുവ റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട Read More »

ചിന്നു പാപ്പുവിന്‍റെ സുഹൃത്തിന്‍റെ ആത്മഹത്യക്ക് കാരണം മാനസിക സമ്മര്‍ദമെന്ന് പോലീസ്

കാസര്‍കോട്: വ്ലോഗർ ചിന്നു പാപ്പുവിന്‍റെ സുഹൃത്തിന്‍റെ ആത്മഹത്യക്ക് കാരണം മാനസിക സമ്മര്‍ദമെന്ന് പൊലീസ്. സന്ദേശിന്‍റേത് തൂങ്ങി മരണമാണെന്ന പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. ഒരാഴ്ച മുമ്പാണ് ചിന്നു പാപ്പു ആത്മഹത്യ ചെയ്തത്. പൊലീസ് സന്ദേശിനെ ചോദ്യം ചെയ്തിരുന്നു. ചിന്നു പാപ്പുവിന്റെ മരണത്തിന് പിന്നാലെ സന്ദേശിന് വലിയ വിമര്‍ശനം നേരിട്ടിരുന്നു. സൈബര്‍ ആക്രമണത്തെത്തുടർന്നുള്ള മാനസിക സമ്മര്‍ദമാണ് സന്ദേശിന്റെ ആത്മഹത്യക്ക് പിന്നില്‍ എന്നാണ് പൊലീസിന്റെ നിഗമനം. ഞായറാഴ്ച ഉച്ചക്ക് രണ്ടോടെയാണ് സന്ദേശിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി‍യത്. നാരായണ നായിക്ക്-സരോജ

ചിന്നു പാപ്പുവിന്‍റെ സുഹൃത്തിന്‍റെ ആത്മഹത്യക്ക് കാരണം മാനസിക സമ്മര്‍ദമെന്ന് പോലീസ് Read More »

എ.സുരേഷ് മലമ്പുഴയിൽ യുഡിഎഫ് സ്വതന്ത്രനായേക്കും; സതീശന്റെ ജാഥയിലേക്ക് ക്ഷണം

പാലക്കാട്: വി.എസ്. അച്യുതാനന്ദന്റെ മുൻ പേഴ്‌സണൽ അസിസ്റ്റന്റ് എ. സുരേഷ് മലമ്പുഴയിൽ യുഡിഎഫ് സ്ഥാനാർഥിയാകുമെന്ന് ഏതാണ്ട് ഉറപ്പായി. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന പുതുയുഗ യാത്രയിലേക്ക് സുരേഷിനെ ക്ഷണിച്ചു.ചൊവ്വാഴ്ച യാത്ര മലമ്പുഴയിലെത്തും.ഈ ഘട്ടത്തിൽ സുരേഷിനെ സ്ഥാനാർഥിയായി പ്രഖ്യാപിക്കാനുള്ള സാധ്യത ഏറെയാണ്. ജാഥയിലേക്ക് യുഡിഎഫ് നേതാക്കൾ ക്ഷണിച്ചിട്ടുള്ളതായി സുരേഷ് സ്ഥിരീകരിച്ചു.എന്നാൽ പങ്കെടുക്കണോ എന്നതിൽ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.മലമ്പുഴയിൽ സ്ഥാനാർഥിയാക്കുന്നതിനെ കുറിച്ച് സുരേഷുമായി യുഡിഎഫ് നേരത്തെ ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ തന്നെ എന്തുകൊണ്ട് സിപിഎം തിരിച്ചെടുക്കുന്നില്ലെന്ന് ചോദിച്ചുകൊണ്ട് സുരേഷ്

എ.സുരേഷ് മലമ്പുഴയിൽ യുഡിഎഫ് സ്വതന്ത്രനായേക്കും; സതീശന്റെ ജാഥയിലേക്ക് ക്ഷണം Read More »

പിണറായി അടുത്ത തവണയും മുഖ്യമന്ത്രിയാകുമെന്ന് കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ

തിരുവനന്തപുരം: പിണറായി വിജയൻ അടുത്ത തവണയും മുഖ്യമന്ത്രിയാകുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻകേന്ദ്രമന്ത്രിയുമായ മണിശങ്കർ അയ്യർ. ശങ്കരനാരായണൻ തമ്പി ഹാളിൽ വിഷൻ 2031 അന്താരാഷ്ട്ര സമ്മേളന ഉദ്ഘാടനവേളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിലിരിക്കവേ ആയിരുന്നു മണിശങ്കർ അയ്യരുടെ പരാമർശം. പിണറായി ഉദ്ഘാടനം നിർവഹിച്ചതിന് പിന്നാലെ സംസാരിച്ചപ്പോഴായിരുന്നു മണിശങ്കർ അയ്യരുടെ വാക്കുകൾ. സർക്കാരുമായി ബന്ധപ്പെട്ട് നടക്കുന്ന പരിപാടികൾ യുഡിഎഫ് വിട്ടുനിൽക്കുന്നതിലെ വിഷമവും മണിശങ്കർ അയ്യർ പങ്കുവെച്ചു. മുൻപ് യുഡിഎഫ് ബഹിഷ്‌കരിച്ച നവകേരള സദസ്സിന്റെ സമാപനസമ്മേളനത്തിലും മണിശങ്കർ അയ്യർ പങ്കെടുത്തിരുന്നു.

പിണറായി അടുത്ത തവണയും മുഖ്യമന്ത്രിയാകുമെന്ന് കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ Read More »

പ്രേംകുമാറിനെ അനുനയിപ്പിക്കാൻ സിപിഎം;വീട്ടിലെത്തി കാണാൻ ശ്രമിച്ച് കടകംപള്ളി

തിരുവനന്തപുരം: സർക്കാരിനോട് ഇടഞ്ഞുനിൽക്കുന്ന ചലച്ചിത്ര അക്കാദമി മുൻ ചെയർമാനും നടനുമായ പ്രേംകുമാറിനെ അനുനയിപ്പിക്കാൻ സിപിഎം. പ്രേംകുമാറിനെ കാണാൻ കഴക്കൂട്ടം എംഎൽഎ കടകംപള്ളി സുരേന്ദ്രൻ ഞായറാഴ്ച വൈകുന്നേരം അദ്ദേഹത്തിന്റെ വീട്ടിലെത്തി. എന്നാൽ പ്രേംകുമാർ സ്ഥലത്തില്ലാതിരുന്നതിനാൽ കൂടിക്കാഴ്ച നടന്നില്ല. അതേസമയം, പ്രേംകുമാർ കോൺഗ്രസിലേക്കെന്ന സൂചനകൾ ശക്തമായിട്ടുണ്ട്. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, പ്രേംകുമാറുമായി സംസാരിച്ചു. കോൺഗ്രസിലെത്തിയാൽ അർഹമായ പരിഗണന ലഭിക്കുമെന്ന് അദ്ദേഹം പ്രേംകുമാറിന് ഉറപ്പുനൽകിയെന്നാണ് വിവരം. തിങ്കളാഴ്ച കോൺഗ്രസിന്റെ പ്രധാനപ്പെട്ട നേതാക്കളെല്ലാംതന്നെ തലസ്ഥാനത്തുണ്ട്.ചലച്ചിത്ര അക്കാദമിയുടെ അധ്യക്ഷസ്ഥാനത്തുനിന്ന് തന്നെ മാറ്റിയ

പ്രേംകുമാറിനെ അനുനയിപ്പിക്കാൻ സിപിഎം;വീട്ടിലെത്തി കാണാൻ ശ്രമിച്ച് കടകംപള്ളി Read More »

പ്രേംകുമാർ കോൺഗ്രസിലേക്കെന്ന് സൂചന;കെ.സി. വേണുഗോപാലുയി സംസാരിച്ചതായി വിവരം

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി മുൻ ചെയർമാൻ പ്രേംകുമാർ കോൺഗ്രസുമായി സഹകരിച്ചേക്കുമെന്ന് സൂചന. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, പ്രേംകുമാറുമായി സംസാരിച്ചു. കോൺഗ്രസിലേക്ക് എത്തിയാൽ അർഹമായ പരിഗണന നൽകുമെന്ന് വേണുഗോപാൽ പറഞ്ഞുവെന്നും ഇതിനോട് പ്രേംകുമാർ അനുകൂലമായി പ്രതികരിച്ചുവെന്നുമാണ് സൂചന. പ്രേംകുമാറുമായി സംസാരിച്ചുവെന്നത് കെ.സി വേണുഗോപാൽ സ്ഥിരീകരിച്ചിട്ടുണ്ട്. ചലച്ചിത്ര അക്കാദമി സ്ഥാനത്തുനിന്ന് തന്നെ മാറ്റിയതിനെതിരേ ഇക്കഴിഞ്ഞദിവസങ്ങളിൽ പ്രേംകുമാർ സർക്കാരിനെതിരേ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു.

പ്രേംകുമാർ കോൺഗ്രസിലേക്കെന്ന് സൂചന;കെ.സി. വേണുഗോപാലുയി സംസാരിച്ചതായി വിവരം Read More »

ജീവനൊടുക്കിയ ഇഫ്‌ളുവൻസർ ചിന്നുപാപ്പുവിന്റെ ആൺസുഹൃത്ത് മരിച്ചനിലയിൽ

കാസർകോട്: സോഷ്യൽ മീഡിയ ഇൻഫ്‌ലുവൻസർ ചിന്നു പാപ്പു (25) എന്ന രേഷ്മയുടെ മരണത്തിൽ പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ച ആൺ സുഹൃത്ത് കുഡ്ലു മന്നിപ്പാടി സ്വദേശി സന്ദേശി(29)നെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. വാടക വീട്ടിലെ കിടപ്പുമുറിയിൽ ഞായറാഴ്ച ഉച്ചയ്ക്ക് 2.30-ഓടെയാണ് മൃതദേഹം കണ്ടത്. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. ഫെബ്രുവരി ഒൻപതാം തീയതി ഉച്ചയ്ക്കാണ് ആദൂർ, ആലന്തടുക്ക സ്വദേശിനിയായ രേഷ്മയെ കുഡ്‌ലു, ആസാദ് നഗറിലെ വാടക ക്വാർട്ടേഴ്‌സിൽ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടത്.അന്വേഷണത്തിന്റെ ഭാഗമായി

ജീവനൊടുക്കിയ ഇഫ്‌ളുവൻസർ ചിന്നുപാപ്പുവിന്റെ ആൺസുഹൃത്ത് മരിച്ചനിലയിൽ Read More »

ആലിന് കേരളം വിടനൽകുന്നു ;അന്ത്യാഞ്ജലി അർപ്പിക്കുന്നത് ആയിരങ്ങൾ

മല്ലപ്പള്ളി: നാട് നെഞ്ചോടുചേർത്ത കുരുന്നിന് യാത്രാമൊഴി. അവയവദാനത്തിലൂടെ നാലുപേർക്ക് പുതുജീവിതം നൽകി വിടപഞ്ഞ ആലിൻ ഷെറിൻ എബ്രഹാമിന് മന്ത്രി വി.എൻ.വാസവനുൾപ്പടെയുള്ളവർ അന്ത്യാഞ്ജലി അർപ്പിച്ചു. നാടിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ളവർ ആലിനെ അവസാനമായി ഒരു നോക്ക് കാണാൻ എത്തുന്നുണ്ട്. ഔദ്യോഗിക ബഹുമതികളോടെ പത്തനംതിട്ട ജില്ലയിലെ നെടുങ്ങാടപ്പള്ളി സെയ്ന്റ് തോമസ് സി.എസ്.ഐ. പള്ളിയിൽ വൈകീട്ട് നാലുമണിയോടെയാണ് സംസ്‌കാരം. ജില്ലാ ഭരണകൂടത്തിന്റെ ചുമതലയിൽ, പ്രത്യേക പോലീസ്സേന ആദരവ് നൽകും.സംസ്ഥാനസർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും പേരിൽ ജില്ലാ കളക്ടറുടെ ചുമതലയിൽ ആലിന്റെ മൃതദേഹത്തിൽ പുഷ്പചക്രം സമർപ്പിച്ചു. ബ്യൂഗിൾ

ആലിന് കേരളം വിടനൽകുന്നു ;അന്ത്യാഞ്ജലി അർപ്പിക്കുന്നത് ആയിരങ്ങൾ Read More »