പെരുമ്പാവൂരിൽ 15 പേർക്ക് എച്ച്ഐവി സ്ഥിരീകരിച്ചു;പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കടക്കം രോഗം
കൊച്ചി: പെരുമ്പാവൂരിൽ എച്ച്ഐവി രോഗബാധിതർ വർദ്ധിക്കുന്നതായി ആരോഗ്യവകുപ്പ് നടത്തിയ പഠനത്തിൽ കണ്ടെത്തി. 15 പേർക്കാണ് എച്ച്ഐവി രോഗബാധ സ്ഥിരീകരിച്ചത്. ഇതിൽ മലയാളികളും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളും രോഗബാധിതരാണ്. റിപ്പോർട്ട് ആരോഗ്യവകുപ്പിന് കൈമാറിയിട്ടുണ്ടെന്നാണ് താലൂക്ക് ആശുപത്രിയിൽ നിന്ന് നൽകിയ വിവരം.നവംബർ, ഡിസംബർ മാസങ്ങളിൽ ജില്ലാ മെഡിക്കൽ ഓഫീസിന്റെ ക്രമരഹിതമായി നടത്തിയ പരിശോധനയിൽ ആണ് 15 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചത്. പെരുമ്പാവൂർ താലൂക്ക് ആശുപത്രി കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്. ക്രമരഹിതമായി നടത്തിയ പരിശോധനയായതിനാൽ രോഗബാധിതർ എവിടെയെന്ന് കണ്ടെത്തുന്നതടക്കം വെല്ലുവിളിയാണ്.എച്ച്ഐവി സ്ഥിരീകരിച്ച […]










