Reporter

9 വയസ്സുകാരിയെ പീഡിപ്പിച്ച ആർഎസ്എസ് പ്രവർത്തകൻ‌ അറസ്റ്റിൽ

മുക്കം : ഒൻപതു വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ. മുക്കം തേച്ച്യാട് മുറിയൻ കണ്ടത്തിൽ ബാബുരാജ് (50) ആണ് അറസ്റ്റിലായത്. സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിലാണ് വിദ്യാർഥി പീഡന വിവരം തുറന്നുപറഞ്ഞത്. മുൻപും പല തവണ കുട്ടി ഇയാളിൽ നിന്ന് പീഡനത്തിന് ഇരയായിട്ടുണ്ട് എന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

9 വയസ്സുകാരിയെ പീഡിപ്പിച്ച ആർഎസ്എസ് പ്രവർത്തകൻ‌ അറസ്റ്റിൽ Read More »

‘വ്യക്തിഹത്യ, ഭീഷണി; നേതൃത്വം നൽകുന്നത് ഫെന്നി നൈനാൻ’; പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകി അതിജീവിത

തിരുവനന്തപുരം : ബലാത്സംഗക്കേസുകളിൽ പ്രതിയായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തൻ ഫെന്നി നൈനാനും രാഹുൽ അനുകൂലികളായ സൈബർ സംഘങ്ങൾക്കും എതിരെ പരാതികളുമായി മൂന്നാമത്തെ കേസിലെ അതിജീവിത. പ്രിയങ്ക ഗാന്ധി, ദീപാ ദാസ് മുൻഷി, അൽക്ക ലാംബ, ജെബി മേത്തര്‍ എന്നിവർക്ക് ഇമെയിൽ വഴി പരാതി അയച്ചു. കേസുകൾ കോടതിയുടെ പരിഗണനയിലിരിക്കെ, ഫെന്നി നൈനാൻ ഉൾപ്പെടെയുള്ളവർ വ്യക്തിഹത്യ ചെയ്യാനും ഭീഷണിപ്പെടുത്താനും ശ്രമിക്കുകയാണെന്നു പരാതിയിൽ അതിജീവിത ആരോപിച്ചു. സൈബർ സെല്ലിനും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും അതിജീവിത പരാതി കൈമാറിയിട്ടുണ്ട്.

‘വ്യക്തിഹത്യ, ഭീഷണി; നേതൃത്വം നൽകുന്നത് ഫെന്നി നൈനാൻ’; പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകി അതിജീവിത Read More »

കാറിന് തീകൊളുത്തി യുവാവ് ആത്മഹത്യ ചെയ്തു; ഭാര്യയ്ക്കും മൂന്ന് മക്കൾക്കും പൊള്ളൽ

കൽപറ്റ: കാറിന് തീ കൊളുത്തി യുവാവ് ആത്മഹത്യ ചെയ്തു. വയനാട് മാന്തവാടി എരുമത്തെരുവിൽ ആണ് അപകടമുണ്ടായത്. കണ്ണൂർ സ്വദേശി സജീർ (42) ആണ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന സജീറിന്റെ ഭാര്യയ്ക്കും മൂന്ന് മക്കൾക്കും പൊള്ളലേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സജീർ കാറിന് തീകൊളുത്തിയതെന്നാണ് പൊലീസ് പറയുന്നത്. ആത്മഹത്യയ്ക്ക് പിന്നിൽ സാമ്പത്തിക പ്രശ്‌നമാണെന്ന് സൂചിപ്പിച്ചുകൊണ്ടുള്ള സജീറിന്റെ വീഡിയോ സന്ദേശം ലഭിച്ചു. പോണ്ടിച്ചേരി രജിസ്‌ട്രേഷനിലുള്ള കാറിനാണ് തീപിടിച്ചത്.

കാറിന് തീകൊളുത്തി യുവാവ് ആത്മഹത്യ ചെയ്തു; ഭാര്യയ്ക്കും മൂന്ന് മക്കൾക്കും പൊള്ളൽ Read More »

പദ്മവിഭൂഷൺ സ്വീകരിക്കണോ വേണ്ടയോ എന്നത് പാര്‍ട്ടി തീരുമാനം അനുസരിച്ച്, നിലപാട് വ്യക്തമാക്കി വി എ അരുണ്‍കുമാര്‍

തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി കേന്ദ്ര സര്‍ക്കാര്‍ പത്മവിഭൂഷണ്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ പുരസ്‌കാരം സ്വീകരിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ പാര്‍ട്ടി നിലപാടിന് ഒപ്പമാണ് കുടുംബമെന്ന് വിഎസിന്റെ മകന്‍ വിഎ അരുണ്‍കുമാര്‍. ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് അദ്ദേഹം കുടുംബത്തിന്റെ നിലപാട് വ്യക്തമാക്കിയത്. അരുണ്‍ കുമാര്‍ പങ്കുവച്ച കുറിപ്പ് ഭാരതത്തിന്റെ പരമോന്നത സിവിലിയന്‍ ബഹുമതികളിലൊന്നായ ‘പത്മവിഭൂഷണ്‍’ അന്തരിച്ച എന്റെ പിതാവ് വി.എസ്. അച്യുതാനന്ദന് നല്‍കാന്‍ തീരുമാനിച്ച വിവരം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും

പദ്മവിഭൂഷൺ സ്വീകരിക്കണോ വേണ്ടയോ എന്നത് പാര്‍ട്ടി തീരുമാനം അനുസരിച്ച്, നിലപാട് വ്യക്തമാക്കി വി എ അരുണ്‍കുമാര്‍ Read More »

മണിയൻപിള്ള രാജു ഓടിച്ച കാർ ഇടിച്ച് രണ്ട് യുവാക്കൾക്ക് ഗുരുതര പരിക്ക് ;നടൻ നിർത്താതെ പോയി

തിരുവനന്തപുരം: നടൻ മണിയൻപിള്ള രാജു ഓടിച്ച കാർ ഇടിച്ച് രണ്ട് യുവാക്കൾക്ക് ഗുരുതര പരിക്ക്. അപകടമുണ്ടായ ശേഷം മണിയൻ പിള്ള രാജു വാഹനം നിർത്താതെ പോയി. ട്രാവൻഡ്രം ക്ലബ്ബിന് മുന്നിൽ വ്യാഴാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു അപകടം. നിവേദ് കൃഷ്ണ, സൂരജ് എന്നിവർക്കാണ് പരിക്കേറ്റത്. ഒരാളുടെ കാലൊടിഞ്ഞു. മറ്റൊരാൾക്ക് നട്ടെല്ലിനും പരിക്കുണ്ട്. സംഭവത്തിന് ശേഷം രാത്രി പോലീസ് മണിയൻ പിള്ള രാജുവിന്റെ വീട്ടിൽ എത്തിയെങ്കിലും അദ്ദേഹത്തെ ബന്ധപ്പെടാൻ സാധിച്ചിരുന്നില്ല. യുവാക്കൾ നൽകിയ മൊഴിയെ തുടർന്നാണ് പോലീസ് അന്വേഷണം

മണിയൻപിള്ള രാജു ഓടിച്ച കാർ ഇടിച്ച് രണ്ട് യുവാക്കൾക്ക് ഗുരുതര പരിക്ക് ;നടൻ നിർത്താതെ പോയി Read More »

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ സമരത്തിലേക്ക്

തൃശ്ശൂർ: അടിസ്ഥാന ശമ്പളം 40,000 രൂപയായി ഉയർത്തണം എന്നതടക്കമുള്ള ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ സമരത്തിലേക്ക്. ഫെബ്രുവരി 21ന് 476 സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ പണിമുടക്കും. തൃശ്ശൂരിൽ ചേർന്ന യോഗത്തിന് ശേഷം യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ (യു.എൻ.എ) ഭാരവാഹികളാണ് ഇക്കാര്യം അറിയിച്ചത്. ഫെബ്രുവരി 21ന് നഴ്സുമാർ തൃശ്ശൂരിൽ ഒത്തുകടി സമര പ്രഖ്യാപന കൺവെൻഷൻ നടത്തും. അന്നേ ദിവസം മൂന്നിലൊന്ന് നഴ്സുമാർ മാത്രമാണ് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ ജോലിയിൽ പ്രവേശിക്കുക.കഴിഞ്ഞ ഏഴു വർഷമായി ആരോഗ്യ മേഖലയിൽ

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ സമരത്തിലേക്ക് Read More »

ജയറാം-കാളിദാസ് ചിത്രം ‘ആശകൾ ആയിരം’ നാളെ തിയേറ്ററുകളിലേക്ക്

മലയാളികൾ എന്നെന്നും നെഞ്ചിലേറ്റിയ ജയറാം – കാളിദാസ് കോമ്പോ നീണ്ട 23 വർഷങ്ങൾക്ക് ശേഷം വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്നു. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫാമിലി എന്റർടെയ്‌നർ ‘ആശകൾ ആയിരം’ വെള്ളിയാഴ്ച തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ‘കാന്താര’യിലെ വില്ലൻ വേഷത്തിലൂടെ പാൻ-ഇന്ത്യൻ തലത്തിൽ കയ്യടി നേടിയ ജയറാം, തന്റെ തട്ടകമായ ഫാമിലി എന്റർടെയ്‌നറിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന ഹരിഹരൻ എന്ന സാധാരണക്കാരനായ അച്ഛനായാണ് ജയറാം ഈ ചിത്രത്തിൽ വേഷമിടുന്നത്. തമിഴ് സിനിമകളിൽ വ്യത്യസ്തമായ

ജയറാം-കാളിദാസ് ചിത്രം ‘ആശകൾ ആയിരം’ നാളെ തിയേറ്ററുകളിലേക്ക് Read More »

പറശിനിക്കടവിലെ ലോഡ്ജില്‍ സ്ത്രീയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം; ഒപ്പമുണ്ടായിരുന്നയാൾ തൂങ്ങിമരിച്ചു

കണ്ണൂർ: പറശിനിക്കടവിലെ ലോഡ്ജില്‍ സ്ത്രീയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. ചെറുകുന്ന് അയ്യോത്ത് സ്വദേശിയായ സീമയാണ് (50) മരിച്ചത്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം. ഇവർക്കൊപ്പം ലോഡ്‌‌ജിലുണ്ടായിരുന്ന ചെറുകുന്ന് സ്വദേശി കെ പി വിജയനെ മാട്ടൂലിലെ ജസിന്ത കടവിൽ പുഴയോരത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സീമയുടെ അയൽവാസിയായിരുന്നു വിജയൻ.ലോഡ്‌‌ജിലെ 602ാം മുറിയിൽ ഇന്നലെ രാത്രിയാണ് സീമയെ മരിച്ചനിലയിൽ കണ്ടെത്തിയത്. പിന്നാലെ വിജയനെ സംഭവസ്ഥലത്തുനിന്ന് കാണാതാവുകയായിരുന്നു. തുട‌ർന്ന് നടത്തിയ അന്വേഷണത്തിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ

പറശിനിക്കടവിലെ ലോഡ്ജില്‍ സ്ത്രീയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം; ഒപ്പമുണ്ടായിരുന്നയാൾ തൂങ്ങിമരിച്ചു Read More »

കോട്ടൂർ ആനപുനരധിവാസ കേന്ദ്രത്തിൽ പാപ്പാനെ ആന ചവിട്ടിക്കൊന്നു

തിരുവനന്തപുരം: കോട്ടൂർ കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തിൽ പാപ്പാനെ ആന ചവിട്ടിക്കൊന്നു. ബാലരാമപുരം വെങ്ങാനൂർ ചാവടിനട തൈവിളാകം വിഷ്ണു ഭവനിൽ വിഷ്ണു (28) ആണ് മരിച്ചത്. ഇന്ന് രാവിലെ ആനയെ കുളിപ്പിക്കുന്നതിനിടെയായിരുന്നു സംഭവം. ഒമ്പത് വയസുള്ള ആന വിഷ്ണുവിനെ പെട്ടെന്ന് ആക്രമിക്കുകയും വെള്ളത്തിൽ ചവിട്ടത്താഴ്ത്തുകയുമായിരുന്നു.വിഷ്ണുവിനെ രക്ഷിക്കാൻ സമീപത്തുണ്ടായിരുന്നവർ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. 2016 മുതൽ കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തിൽ പാപ്പാനായി ജോലി ചെയ്തു വരികയായിരുന്നു വിഷ്ണു. മൃതദേഹം മേൽനടപടികൾക്കായി ആര്യനാട് സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. അച്ഛൻ: ബിജു

കോട്ടൂർ ആനപുനരധിവാസ കേന്ദ്രത്തിൽ പാപ്പാനെ ആന ചവിട്ടിക്കൊന്നു Read More »

എലിവിഷം ഗ്ലാസിൽ തെറിച്ചുവീണു; അറിയാതെ വെള്ളംകുടിച്ച വീട്ടമ്മ‌‌ മരിച്ചു

കാസ‌ർകോട്: അബദ്ധത്തിൽ എലിവിഷം ഉള്ളിൽചെന്ന് മധ്യവയസ്‌‌കയ്ക്ക് ദാരുണാന്ത്യം. കോളിച്ചാൽ മൊട്ടയംകൊച്ചിയിലെ ബി പി ശോഭനയാണ് (56) ചികിത്സയിലിരിക്കെ മരിച്ചത്. എലിക്ക് വിഷം വയ്ക്കുന്നതിനിടെ മറ്റൊരു ഗ്ലാസിലേക്ക് വിഷം തെറിക്കുകയായിരുന്നു. പിന്നീട് ഇത് അറിയാതെ ശോഭന വെള്ളം കുടിക്കുകയും വിഷം ഉള്ളിലെത്തുകയുമായിരുന്നു. ശരീരം തളർന്നതിന് പിന്നാലെ ശോഭനയെ ആദ്യം മംഗളൂരുവിലും തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പിന്നീട് നിലഗുരുതരമായതിനെ തുടർന്ന് കോഴിക്കാേട് മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ശോഭനയുടെ വീട്ടിൽ എലിശല്യം കൂടുതലായിരുന്നു. ഇതിനെ ഒഴിവാക്കാനാണ് വിഷം വച്ചതെന്ന്

എലിവിഷം ഗ്ലാസിൽ തെറിച്ചുവീണു; അറിയാതെ വെള്ളംകുടിച്ച വീട്ടമ്മ‌‌ മരിച്ചു Read More »