Reporter

പറശിനിക്കടവിലെ ലോഡ്‌ജിൽ സ്ത്രീ മരിച്ചനിലയിൽ

കണ്ണൂർ: പറശിനിക്കടവിലെ ലോഡ്ജില്‍ സ്ത്രീയെ മരിച്ചനിലയില്‍ കണ്ടെത്തി. ചെറുകുന്ന് സ്വദേശിയായ സ്ത്രീയാണ് മരിച്ചത്. ചെറുകുന്ന് സ്വദേശി കെ പി വിജയനൊപ്പമാണ് ഇവർ ലോഡ്ജിൽ എത്തിയത്. ഇയാളെ കാണാനില്ല. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി തളിപ്പറമ്പ് പൊലീസ് അറിയിച്ചു.

പറശിനിക്കടവിലെ ലോഡ്‌ജിൽ സ്ത്രീ മരിച്ചനിലയിൽ Read More »

മാവേലിക്കര മുൻ എംഎൽഎ എം.മുരളി അന്തരിച്ചു

മാവേലിക്കര: മാവേലിക്കര മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ എം.മുരളി (73) അന്തരിച്ചു. . തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രാജീവ് ഗാന്ധി പഞ്ചായത്തീരാജ് സമിതി സംസ്ഥാന ചെയർമാനായിരുന്നു. മാവേലിക്കര ചെറുകോൽ വൈപ്പു വിളയിൽ പരേതനായ കെ.പി. മാധവൻ പിള്ളയുടെയും വി.കെ. രാജമ്മയുടെയും മകനാണ്. 1969-ൽ കെ.എസ്.യു. അംഗമായി പൊതുപ്രവർത്തനത്തിലേക്കെത്തി. കെ.പി.സി.സി. മുൻ ജനറൽ സെക്രട്ടറി, കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡന്റ്, യൂത്ത്കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, ദേശീയകൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.1987-ൽ ഡൽഹിയിലെ ചേരിചേരാ രാഷ്ട്രങ്ങളിലെ

മാവേലിക്കര മുൻ എംഎൽഎ എം.മുരളി അന്തരിച്ചു Read More »

എം.​എ. ഷ​ഹ​നാ​സി​നെ​തി​രെ എ ഡി.​ജി.​പി​ക്ക്​ പ​രാ​തി ന​ൽ​കി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ

തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സ്​ വ​നി​ത നേ​താ​വ്​ എം.​എ. ഷ​ഹ​നാ​സി​നെ​തി​രെ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം.​എ​ൽ.​എ ഡി.​ജി.​പി​ക്ക്​ പ​രാ​തി ന​ൽ​കി. ത​നി​ക്കെ​തി​രെ ഷ​ഹ​നാ​സ്​ ഉ​യ​ർ​ത്തി​യ ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും അ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത്​ പി​ന്നി​ൽ ഗൂ​ഢാ​ലോ​ച​ന ന​ട​ന്നോ​യെ​ന്ന്​ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ്​ പ​രാ​തി. ഷ​ഹ​നാ​സി​ന്‍റെ ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മെ​ന്ന് രാ​ഹു​ലി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ ശേ​ഖ​ർ ജി. ​ത​മ്പി​യും വ്യ​ക്​​ത​മാ​ക്കി. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി വ​ക്കീ​ൽ നോ​ട്ടീ​സ് അ​യ​ക്കും.മാ​ന​ന​ഷ്ട​ത്തി​ന് കോ​ട​തി മു​ഖേ​ന നി​യ​മ​ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നും അ​ഭി​ഭാ​ഷ​ക​ൻ പ​റ​ഞ്ഞു. ക​ർ​ഷ​ക സ​മ​ര​ത്തി​ൽ പ​​ങ്കെ​ടു​ക്കാ​ൻ ഒ​പ്പം ക്ഷ​ണി​ച്ചെ​ന്ന​ത് വ​സ്തു​താ​വി​രു​ദ്ധ​മാ​ണ്. സാ​രി ഉ​ടു​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​റ​ഞ്ഞു​വെ​ന്ന

എം.​എ. ഷ​ഹ​നാ​സി​നെ​തി​രെ എ ഡി.​ജി.​പി​ക്ക്​ പ​രാ​തി ന​ൽ​കി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ Read More »

യു.ഡി.എഫ്​ പുതുയുഗ യാത്ര നാളെ തുടങ്ങും

തിരുവനന്തപുരം: പത്ത്​ വർഷത്തെ ഇടതുഭരണത്തിന്​ ബദലായി ‘പുതിയ കേരളം’ എന്ന മുദ്രാവാക്യമുയർത്തി പ്രതിപക്ഷ നേതാവ്​ വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രക്ക്​ വെള്ളിയാഴ്ച കാസർകോട്ട് തുടക്കമാകും. കേരളത്തിന്റെ ഭാവിയെക്കുറിച്ച കാഴ്ചപ്പാടും ഭരണപരമായ ബദലുകളും മുന്നോട്ടുവെക്കുന്ന യാത്രക്കാണ്​ യു.ഡി.എഫ്​ ലക്ഷ്യമിടുന്നത്​. എല്ലാ ജില്ലകളിലും പര്യടനം പൂർത്തിയാക്കി മാർച്ച്​ ഏഴിന്​ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത്​ സമാപിക്കും. രാഹുൽ ഗാന്ധി സമാപനച്ചടങ്ങിൽ സംബന്ധിക്കുമെന്നാണ്​ വിവരം. ജാഥയുടെ തുടക്കത്തിൽ തന്നെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കാനുള്ള തയാ​റെടുപ്പിലാണ്​ കോൺഗ്രസ്​. ജാഥ അവസാനിക്കും മുമ്പ്​

യു.ഡി.എഫ്​ പുതുയുഗ യാത്ര നാളെ തുടങ്ങും Read More »

ആലുവയിൽ വയോധികനെ വെർച്വൽ അറസ്റ്റിലാക്കി കോടികൾ തട്ടിയ കേസിൽ പ്രതി പിടിയിൽ

കൊച്ചി: ആലുവ സ്വദേശിയായ വയോധികനെ വെർച്വൽ അറസ്റ്റ് ചെയ്യുകയാണെന്ന് ധരിപ്പിച്ച് ഒരു കോടിയിലേറെ രൂപ തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ.പെരിന്തൽമണ്ണ ആലിപ്പറമ്പ് പാറക്കല്ലിൽ വീട്ടിൽ സലിമിനെ (43) ആണ് റൂറൽ ജില്ലാ സൈബർ പോലീസ് സ്റ്റേഷൻ ടീം അറസ്റ്റ് ചെയ്തത്. കേന്ദ്ര അന്വേഷണ ഏജൻസിയിലെ ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിയാണ് വയോധികന് വിളിവന്നത്. വയോധികന്റെ പേരിൽ ബോംബെയിലെ ഒരു ദേശസാത്കൃത ബാങ്കിൽ അക്കൗണ്ട് ഉണ്ടെന്നും ആ അക്കൗണ്ടിലേക്ക് ഉത്തരേന്ത്യയിലെ മനുഷ്യക്കടത്തു കേസിലെ പ്രതി 75 ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്തിട്ടുണ്ടെന്നും

ആലുവയിൽ വയോധികനെ വെർച്വൽ അറസ്റ്റിലാക്കി കോടികൾ തട്ടിയ കേസിൽ പ്രതി പിടിയിൽ Read More »

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല, യുഡിഎഫിൽ നേതാവ് ആരാണെന്നതിൽ സംശയമുണ്ടെന്നും കെ.വി തോമസ്

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നറിയിച്ച് മുൻ കേന്ദ്ര മന്ത്രി കെ വി തോമസ്. തന്റെ നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്നും സജീവ രാഷ്ട്രീയത്തിലിറങ്ങിയാൽസമ്മർദ്ദം കൂടുമെന്നും അദ്ദേഹം മാധ്യ മങ്ങളോട് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ കെ വി തോമസിനെ മത്സരിപ്പിക്കാൻ സിപിഎം നീക്കം നടത്തുന്നുവെന്ന വിവരങ്ങൾ പുറത്തുവന്നിരുന്നു. ഇത്തരം അഭ്യൂഹങ്ങളിൽ അദ്ദേഹം ഇപ്പോൾ മറുപടി പറഞ്ഞിരിക്കുകയാണ്. ‘എന്റെ നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. 2021ൽ എറണാകുളത്തുനിന്ന് സ്വതന്ത്രനായി മത്സരിക്കാൻ താൽപര്യമുണ്ടായിരുന്നു. ഇനി മത്സരിക്കാനില്ല. എട്ടുതവണ മത്സരിച്ചു. ഇനി അങ്ങനെയൊരു കൊതിയൊന്നുമില്ല.

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല, യുഡിഎഫിൽ നേതാവ് ആരാണെന്നതിൽ സംശയമുണ്ടെന്നും കെ.വി തോമസ് Read More »

പാർലമെന്റിന് പുറത്തെ പടിക്കെട്ടിൽ തെന്നിവീണ് ശശി തരൂർ

ന്യൂഡൽഹി: പാർലമെന്റിന് പുറത്തെ പടിക്കെട്ടിൽ തെന്നിവീണ് ശശി തരൂർ എം പി. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ഫോണിൽ സംസാരിച്ചുകൊണ്ട് നടക്കുന്നതിനിടെ അബദ്ധത്തിൽ തെന്നിവീഴുകയായിരുന്നു. ഈ സമയം ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവ് എം പി സമീപത്തുണ്ടായിരുന്നു.തരൂർ വീഴുന്നതുകണ്ട് സുരക്ഷാ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരും അഖിലേഷ് യാദവും ചേർന്നാണ് അദ്ദേഹത്തെ പിടിച്ചെഴുന്നേൽപ്പിച്ചത്. ശേഷം അദ്ദേഹം തനിയെ നടന്നുപോയി. വീഴ്‌ചയിൽ അദ്ദേഹത്തിന് കാര്യമായ പരിക്കില്ലെന്നാണ് വിവരം. ബഡ്‌ജറ്റ് സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായാണ് തരൂർ പാർലമെന്റിൽ എത്തിയത്.

പാർലമെന്റിന് പുറത്തെ പടിക്കെട്ടിൽ തെന്നിവീണ് ശശി തരൂർ Read More »

‘അമരൻ’ സംവിധായകന്റെ പുതിയ ചിത്രത്തിൽ ധനുഷിനൊപ്പം മമ്മൂട്ടിയും

ധനുഷിനെ നായകനാക്കി രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടിയും. ചിത്രത്തിൽ വളരെ നിർണായകമായ കഥാപാത്രത്തിനാകും അദ്ദേഹം ജീവൻ നൽകുക. ധനുഷിന്റെ വണ്ടർ ബാർ ഫിലിംസ്, ആർ ടേക്ക് സ്റ്റുഡിയോസുമായി സഹകരിച്ചാണ് ഈ പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നത്. മെഗാ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ അമരന് ശേഷം രാജ്കുമാർ പെരിയസാമി ഒരുക്കുന്ന ചിത്രമാണിത്. ധനുഷ്, മമ്മൂട്ടി എന്നിവർക്കൊപ്പം വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. സായ് പല്ലവി നായികാ വേഷം ചെയ്യുന്ന ചിത്രത്തിൽ ശ്രീലീലയും പ്രധാന സ്ത്രീ

‘അമരൻ’ സംവിധായകന്റെ പുതിയ ചിത്രത്തിൽ ധനുഷിനൊപ്പം മമ്മൂട്ടിയും Read More »

മുറ്റമടിക്കുന്നതിനിടെ പാമ്പുകടിയേറ്റ് സ്ത്രീ മരിച്ചു

കൊല്ലം: പാമ്പുകടിയേറ്റ് 53 കാരി മരിച്ചു. നീരാവിൽ കുളങ്ങര വീട് രാധാമണിയാണ് മരിച്ചത്. രാവിലെ ആറുമണിയോടെ മുറ്റമടിച്ചുകൊണ്ടിരിക്കെയാണ് കടിയേറ്റത്. ലോട്ടറി കച്ചവടം ആണ് തൊഴിൽ.ഭർത്താവ്: പരേതനായ രവീന്ദ്രൻ. മകൾ: രമ്യ

മുറ്റമടിക്കുന്നതിനിടെ പാമ്പുകടിയേറ്റ് സ്ത്രീ മരിച്ചു Read More »

ഓൺലൈൻ ഗെയിം കളിക്കുന്നത് മാതാപിതാക്കൾ എതിർത്തു; പ്രായപൂർത്തിയാവാത്ത മൂന്ന്‌ സഹോദരിമാർ കെട്ടിടത്തിൽ നിന്ന്‌ ചാടി മരിച്ചു

ലക്‌നൗ: ഗെയിം കളിക്കുന്നത് മാതാപിതാക്കൾ എതിർത്തതിനെത്തുടർന്ന് മൂന്ന്‌ സഹോദരിമാർ കെട്ടിടത്തിൽ നിന്ന്‌ ചാടി മരിച്ചു. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. പാഖി(12), പ്രാചി (14), വിഷിക (16) എന്നിവരാണ് മരിച്ചത്. ഇന്ന്‌ പുലർച്ച ഭാരത് സിറ്റിയിലെ അപാർട്മെന്റിലെ ഒമ്പതാം നിലയിൽ നിന്ന്‌ ഇവർ ഒന്നിച്ച് ചാടുകയായിരുന്നു. വലിയ ശബ്ദം കേട്ട് അലാറം മുഴക്കിയതിനെ തുടർന്നാണ് അപാർട്‌മെന്റിലുള്ളവർ വിവരം അറിഞ്ഞത്. സ്ഥലത്തെത്തിയ പൊലീസാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്.കൊവിഡ് കാലത്തെ ഫോൺ ഉപയോഗത്തിലൂടെ പെൺകുട്ടികൾ ഓൺലൈൻ ഗെയിമുകൾക്ക് അടിമപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ടാസ്‌ക്

ഓൺലൈൻ ഗെയിം കളിക്കുന്നത് മാതാപിതാക്കൾ എതിർത്തു; പ്രായപൂർത്തിയാവാത്ത മൂന്ന്‌ സഹോദരിമാർ കെട്ടിടത്തിൽ നിന്ന്‌ ചാടി മരിച്ചു Read More »