‘പേരൻപി’ലെ അഭിനയം; തമിഴ്നാട് ചലച്ചിത്ര പുരസ്കാരങ്ങൾക്ക് മമ്മൂട്ടിയെ പരിഗണിക്കാത്തതിൽ വിമർശനം
ചെന്നൈ: 2018 മുതൽ 2022 വരെയുള്ള തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടൻമാരിൽ മമ്മൂട്ടി ഇടംപിടിക്കാത്തിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ ചോദ്യമുയരുന്നു. 2018 ൽ പുറത്തിറങ്ങിയ പേരൻപ് എന്ന ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച വേഷം ചൂണ്ടിക്കാട്ടിയാണ് ചർച്ചകൾ നടക്കുന്നത്. സ്പാസ്റ്റിക് പരാലിസിസ് ബാധിച്ച കൗമാരക്കാരിയുടെ അച്ഛനായാണ് ചിത്രത്തിൽ മമ്മൂട്ടിയുടെ വേഷം. റോട്ടർഡാം ചലച്ചിത്രമേളയിൽ വേൾഡ് പ്രീമിയായി പ്രദർശിപ്പിച്ച ഈ ചിത്രത്തിന്റെ ഇന്ത്യൻ പ്രീമിയർ ഗോവ ചലച്ചിത്ര മേളയിലായിരുന്നു. വലിയ പ്രേക്ഷക പ്രശംസ നേടിയിരുന്നു ഈ ചിത്രം. മികച്ച […]










