Reporter

നെടുമ്പാശ്ശേരിയിൽ വൻ ലഹരിവേട്ട; മാരക രാസലഹരിയുമായി വിദേശ വനിത അറസ്റ്റിൽ

നെടുമ്പാശ്ശേരി: രാജ്യാന്തര വിമാനത്താവളത്തിൽ വൻ ലഹരിവേട്ട. മാരക രാസലഹരിയായ മെത്താക്യുലോൺ ആണ് കസ്റ്റംസും സിയാൽ സുരക്ഷാ വിഭാഗവും കൂടി പിടികൂടിയത്. സംഭവത്തിൽ ടോംഗോ സ്വദേശിയും 44കാരിയുമായ ലത്തിഫാറ്റു ഔറോയെ അറസ്റ്റ് ചെയ്തു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ദോഹയിൽ നിന്നുള്ള വിമാനത്തിലാണ് വിദേശ വനിത നാലു കിലോ മെത്താക്യുലോൺ ഒളിച്ചു കടത്തിയത്. ദോഹയിൽ നിന്ന് കൊച്ചിയിൽ എത്തുകയും തുടർന്ന് ഡൽഹിയിലേക്ക് പോകാനുമായിരുന്നു യുവതി തീരുമാനിച്ചിരുന്നത്. ആഭ്യന്തര ടെർമിനലിൽ വിമാനം കാത്തിരുന്ന യുവതിയുടെ ബാഗ് സംശയം തോന്നി സിയാൽ […]

നെടുമ്പാശ്ശേരിയിൽ വൻ ലഹരിവേട്ട; മാരക രാസലഹരിയുമായി വിദേശ വനിത അറസ്റ്റിൽ Read More »

കാക്കനാട് സ്ത്രീകൾ തമ്മിലുണ്ടായ തർക്കത്തിനിടെ 13 വയസ്സുകാരിക്ക് വെട്ടേറ്റു

കൊച്ചി: കാക്കനാട് ഇതരസംസ്ഥാന തൊഴിലാളികളായ സ്ത്രീകൾ തമ്മിലുണ്ടായ തർക്കത്തിനിടെ 13 വയസ്സുകാരിക്ക് വെട്ടേറ്റു. കാക്കനാട് താമസിക്കുന്ന ഇതരസംസ്ഥാനക്കാരിയായ സൈബ അക്താര എന്ന പെൺകുട്ടിക്കാണ് തലയ്ക്ക് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മറ്റൊരാൾക്കും പരിക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ച രാത്രി ഏഴുമണിയോടെയാണ് സംഭവമുണ്ടായത്. ഇതരസംസ്ഥാന തൊഴിലാളികളായ രണ്ട് സ്ത്രീകൾ തമ്മിലാണ് തർക്കമുണ്ടായത്. തർക്കത്തിനിടെ ഒരു സ്ത്രീ മറ്റൊരുസ്ത്രീയെ വാക്കത്തി കൊണ്ട് ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് 13-കാരിയായ സൈബ അക്താരയ്ക്ക് വെട്ടേറ്റത്. ആക്രമണം തടയാൻശ്രമിച്ച

കാക്കനാട് സ്ത്രീകൾ തമ്മിലുണ്ടായ തർക്കത്തിനിടെ 13 വയസ്സുകാരിക്ക് വെട്ടേറ്റു Read More »

ദീപക്കിന്റെ ആത്മഹത്യ; ഷിംജിതയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

കോഴിക്കോട്: സാമൂഹികമാധ്യമങ്ങളിലൂടെ അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ചതിനെത്തുടർന്ന് യുവാവ് ആത്മഹത്യചെയ്ത സംഭവത്തിൽ ഷിംജിതാ മുസ്തഫയ്ക്ക് ഇന്ന് നിർണായക ദിനം. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട് റിമാൻഡിൽ കഴിയുന്ന ഷിംജിതയുടെ ജാമ്യാപേക്ഷ ചൊവ്വാഴ്ച കുന്ദമംഗലം കോടതി പരിഗണിക്കും. ജാമ്യഹർജിയിൽ വാദം പൂർത്തിയായതോടെ ചൊവ്വാഴ്ച വിധിപറയുമെന്ന് കുന്ദമംഗലം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വ്യക്തമാക്കിയിരുന്നു. ജാമ്യം നൽകിയാൽ പ്രതി സാക്ഷികളെ സ്വാധീനിക്കുമെന്നാണ് പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരിക്കുന്നത്. കേസന്വേഷണം പ്രാരംഭ ഘട്ടത്തിലാണെങ്കിലും ജാമ്യം ലഭിച്ചാൽ പ്രതി സാക്ഷികളെ സ്വാധീനിക്കുമെന്ന് മെഡിക്കൽ കോളേജ് പോലീസ്

ദീപക്കിന്റെ ആത്മഹത്യ; ഷിംജിതയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന് Read More »

കവറിലെ നീല സ്ട്രിപ്പ് നോക്കി ആന്റിബയോട്ടിക്കുകളെ തിരിച്ചറിയാം;അമിതമരുന്നുപയോഗത്തിന് തടയിടാൻ കൂടുതൽ നടപടികൾ

തൃശ്ശൂർ: അമിതമരുന്നുപയോഗത്തിന് തടയിടാൻ കൂടുതൽ നടപടികളുമായി കേന്ദ്രസർക്കാർ. ഇതിന്റെ ഭാഗമായി എല്ലാ ആന്റിബയോട്ടിക് മരുന്നുകളുടെ കവറുകളും ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ കഴിയുന്ന വിധത്തിലാക്കും. എല്ലാ കവറുകളിലും നീലനിറത്തിൽ സ്ട്രിപ്പ് ഉണ്ടാകണമെന്ന നിയമഭേദഗതിക്കുള്ള കരടാണ് പ്രസിദ്ധീകരിച്ചത്. നിലവിലെ നിയമപ്രകാരം ഡോക്ടർമാരുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകൾ വിൽക്കാൻ പാടില്ല. പുതിയ കരടിൽ ഇക്കാര്യം കൂടുതൽ വ്യക്തതയോടെ എടുത്തുപറയുന്നു. ഔഷധമന്ത്രാലയത്തിനുകീഴിലെ ഏറ്റവും ഉന്നത സാങ്കേതികസമിതിയായ ഡ്രഗ്‌സ് ടെക്‌നിക്കൽ അഡ്വൈസറി ബോർഡാണ് ഇതു സംബന്ധിച്ച ശുപാർശ നൽകിയത്. ശുപാർശ അംഗീകരിച്ച മന്ത്രാലയം കരട് നിർദേശങ്ങളിൽ അഭിപ്രായം

കവറിലെ നീല സ്ട്രിപ്പ് നോക്കി ആന്റിബയോട്ടിക്കുകളെ തിരിച്ചറിയാം;അമിതമരുന്നുപയോഗത്തിന് തടയിടാൻ കൂടുതൽ നടപടികൾ Read More »

അങ്കമാലിയിലെ 21കാരിയുടെ മരണത്തിൽ ആൺസുഹൃത്തിനെതിരെ പരാതി

കൊച്ചി: അങ്കമാലിയിൽ 21കാരിയുടെ ആത്മഹത്യയയ്ക്ക് പിന്നിൽ ആൺസുഹൃത്തിന്റെ മാനസിക പീഡനമെന്ന് ആരോപിച്ച് കുടുംബം. ജിനിയ ജോസാണ് മരിച്ചത്. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം പൊലീസിൽ പരാതി നൽയിട്ടുണ്ട്. എന്നാൽ പ്രാഥമിക അന്വേഷണത്തിൽ യുവാവിനെതിരെ തെളിവുകൾ ലഭിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെ ജിനിയ കൂട്ടുക്കാരിക്ക് ഇൻസ്റ്റഗ്രാമിൽ അയച്ച ശബ്ദ സന്ദേശം പുറത്തുവന്നിട്ടുണ്ട്. അടുത്ത കൂട്ടുകാരോട് ഫോണിൽ സംസാരിക്കുന്നതിന്റെ പേരിൽ പോലും ആൺസുഹൃത്തിൽ നിന്ന് ശകാരമേൽക്കേണ്ടി വന്നിരുന്നുവെന്ന് സൂചിപ്പിക്കുന്നതാണ് ജിനിയയുടെ സന്ദേശം. ‘ഒരു കോൾ പോലും ബിസിയാകാൻ പാടില്ല.

അങ്കമാലിയിലെ 21കാരിയുടെ മരണത്തിൽ ആൺസുഹൃത്തിനെതിരെ പരാതി Read More »

എസ്എൻഡിപിയുമായുള്ള ഐക്യത്തിൽനിന്ന് പിന്മാറി എൻഎസ്എസ്

പെരുന്ന (കോട്ടയം): എൻഎസ്എസ്-എസ്എൻഡിപി ഐക്യത്തിൽനിന്ന് പിന്മാറി എൻഎസ്എസ്. ഐക്യം പ്രായോഗികമല്ലെന്ന് ഇന്ന് ചേർന്ന എൻഎസ്എസ് ഡയറക്ടർ ബോർഡ് യോഗം വിലയിരുത്തുകയായിരുന്നു. എല്ലാ രാഷ്ട്രീയ പാർട്ടികളോടും സമദൂര നിലപാടാണ് എൻഎസ്എസിനുള്ളത്. എന്നാൽ പ്രത്യക്ഷ രാഷ്ട്രീയനിലപാടുള്ള എസ്എൻഡിപിയുമായി എങ്ങനെ ഒത്തുപോകാനാകുമെന്ന ചോദ്യം ഡയറക്ടർ ബോർഡ് യോഗത്തിലുയർന്നു എന്നാണ് വിവരം.

എസ്എൻഡിപിയുമായുള്ള ഐക്യത്തിൽനിന്ന് പിന്മാറി എൻഎസ്എസ് Read More »

വിഎസിന് പത്മവിഭൂഷൺ ലഭിച്ചതിനെ സ്വാഗതം ചെയ്ത് സിപിഎം

തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദന് ലഭിച്ച പദ്മവിഭൂഷൻ പുരസ്‌കാരത്തെ സ്വാഗതം ചെയ്ത് സിപിഎം. മുമ്പ് സിപിഎം നേതാക്കൾ പദ്മ പുരസ്‌കാരങ്ങൾ തിരസ്‌കരിച്ചത് അവരുടെ വ്യക്തിപരമായ നിലപാടിന്റെ ഭാഗമാണെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. ‘മുമ്പ് പാർട്ടി നേതാക്കന്മാർ അവരവരുടെ നിലപാടനുസരിച്ചാണ് പുരസ്‌കാരം നിരസിച്ചത്. വിഎസിന്റെ കുടുംബം സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ട്. ഞങ്ങൾക്കെല്ലാം സന്തോഷമാണ്. പാർട്ടിയും സ്വാഗതം ചെയ്യുന്നു’ ഗോവിന്ദൻ പറഞ്ഞു. കമ്യൂണിസ്റ്റ് നേതാക്കളായ മുൻമുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിരിപ്പാടും ബംഗാൾ മുൻമുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യയും നിരസിച്ച പുരസ്‌കാരമാണ് വി.എസിന് അദ്ദേഹത്തിന്റെ

വിഎസിന് പത്മവിഭൂഷൺ ലഭിച്ചതിനെ സ്വാഗതം ചെയ്ത് സിപിഎം Read More »

റിപ്പബ്ലിക്ക് ദിനാഘോഷത്തിനിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു

കണ്ണൂർ: റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടിക്കിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു. പ്രസംഗത്തിനിടെ മന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. കണ്ണൂരിലെ റിപ്പബ്ലിക്ക് ദിനാഘോഷത്തിനിടെയാണ് സംഭവം. ഉടൻ തന്നെ അദ്ദേഹത്തെ ആംബുലൻസിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

റിപ്പബ്ലിക്ക് ദിനാഘോഷത്തിനിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു Read More »

77-ാം റിപ്പബ്ലിക് നിറവിൽ രാജ്യം;സംസ്ഥാനത്തും വിപുലമായ ആഘോഷം

ന്യൂഡൽഹി/ തിരുവനന്തപുരം: രാജ്യം 77-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ നിറവിൽ. രാഷ്ട്രപതി ദ്രൗപദി മുർമു ഡൽഹിയിലെ കർത്തവ്യ പഥിൽ നടക്കുന്ന പരേഡിന് അധ്യക്ഷത വഹിക്കും. യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയും യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലേയനും ആണ് മുഖ്യാതിഥികൾ. സംസ്ഥാനത്തും വിപുലമായ ആഘോഷങ്ങളാണ് നടക്കുന്നത്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ പതാക ഉയർത്തി. പരേഡിന് അഭിവാദ്യം സ്വീകരിച്ചു. വിവധ ജില്ലകളിൽ മന്ത്രിമാർ പതാക ഉയർത്തി.

77-ാം റിപ്പബ്ലിക് നിറവിൽ രാജ്യം;സംസ്ഥാനത്തും വിപുലമായ ആഘോഷം Read More »

കൊച്ചിയിൽ വൻ രാസലഹരി വേട്ട; അഞ്ചുപേർ അറസ്റ്റിൽ

കൊച്ചി: ചേരാനല്ലൂർ, വാഴക്കാല, കളമശ്ശേരി എന്നിവിടങ്ങളിൽ സിറ്റി പോലീസ് ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിൽ രാസലഹരിയുമായി അഞ്ചുപേർ പിടിയിൽ. 723 ഗ്രാം എംഡിഎംഎയും കണ്ടെടുത്തു. അടുത്തയിടെ കൊച്ചി സിറ്റിയിൽനടന്ന ഏറ്റവും വലിയ ലഹരിവേട്ടയാണിത്. ചേരാനല്ലൂരിലെ ലോഡ്ജിൽനിന്ന് ഒരുഗ്രാമിൽ താഴെ എംഡിഎംഎയുമായി ബാങ്ക് ജീവനക്കാരനായ കോഴിക്കോട് കുന്നമംഗലം കാടമ്പാരിവീട്ടിൽ അർജുൻ വി. നാഥി (32) നെ ഡാൻസാഫ് പിടികൂടി. ഇയാളുടെ മൊഴിയേത്തുടർന്ന് വാഴക്കാലയിലെ ഹോട്ടലിൽ നടത്തിയ പരിശോധനയിൽ 716 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ഡൽഹിയിൽനിന്ന് രാസലഹരി കൊണ്ടുവന്നിരുന്ന ലഹരി

കൊച്ചിയിൽ വൻ രാസലഹരി വേട്ട; അഞ്ചുപേർ അറസ്റ്റിൽ Read More »