നീലഗിരിയിൽ കാട്ടാന ആക്രമണം;രണ്ടുപേർക്ക് ദാരുണാന്ത്യം
ഗൂഡല്ലൂർ: നീലഗിരിയിൽ രണ്ടുപേർ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഗൂഡല്ലൂർ ദേവർഷോല ദേവൻ രണ്ട് ഡിവിഷനിലെ കാരക്കുന്ന് പ്രദേശത്തെ ലിങ്കരാജ് (അയ്യപ്പൻ -56), രവി (56) എന്നിവരാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രിയിലാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. ഇരുവരുടേയും വീടിൻ്റെ സമീപത്താണ് ആക്രമണമുണ്ടായത്. സമീപത്തെ കടയിൽ പോയി തിരിച്ചുവരുന്നതിനിടെ തേയിലത്തോട്ടത്തിന് സമീപം റോഡിൽവെച്ച് ഇവരെ കാട്ടാന ആക്രമിക്കുകയായിരുന്നു. രാവിലെ സ്ഥലത്തെ പമ്പ് ഹൗസിലെത്തിയയാളാണ് ഇവർ മരിച്ചുകിടക്കുന്നത് കണ്ടത്. പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു. സംഭവത്തിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്. നാട്ടുകാർ […]
നീലഗിരിയിൽ കാട്ടാന ആക്രമണം;രണ്ടുപേർക്ക് ദാരുണാന്ത്യം Read More »










