Kerala

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ നിന്ന് ആറുവയസുകാരി തെറിച്ചുവീണു;

കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ നിന്ന് ആറുവയസുകാരി റോഡിലേക്ക് തെറിച്ചുവീണു. കോതമംഗലം ജിഎൽപി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥി ആരാദ്ധ്യയാണ് റോഡിലേക്ക് തെറിച്ചുവീണത്. കൈയ്‌ക്കും കാലിനും പരിക്കേറ്റു. കുറുവങ്ങാട് സെൻട്രൽ യുപി സ്‌കൂളിന് സമീപത്താണ് അപകടം ഉണ്ടായത്. വിദ്യാർത്ഥികളുമായി സ്‌കൂളിൽ നിന്ന് മടങ്ങിയ ഓട്ടോറിക്ഷയിൽ നിന്നാണ് കുട്ടി തെറിച്ചുവീണത്. വാഹനത്തിൽ എത്രകുട്ടികൾ ഉണ്ടായിരുന്നുവെന്ന കാര്യത്തിൽ വ്യക്തതയില്ല.അമിതവേഗത്തിൽ പോകുന്ന ഓട്ടോയിൽ നിന്ന് കുട്ടി റോഡിലേക്ക് വീഴുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വീണതിനുശേഷം കുട്ടി തനിയെ എഴുന്നേറ്റുനിൽക്കുന്നതും ദൃശ്യങ്ങളിൽ കാണാം. സംഭവസ്ഥലത്തുണ്ടായിരുന്ന […]

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ നിന്ന് ആറുവയസുകാരി തെറിച്ചുവീണു; Read More »

ബസിൽ 17-കാരനുനേരേ ലൈംഗികാതിക്രമം; 44-കാരന് മൂന്നുവർഷം കഠിനതടവ്

പട്ടാമ്പി: ബസിൽ 17-കാരനുനേരേ ലൈംഗികാതിക്രമം നടത്തിയ കേസിൽ 44-കാരന് മൂന്നുവർഷം കഠിനതടവും 20,000 രൂപ പിഴയും ശിക്ഷ. തിരുവേഗപ്പുറ നെടുങ്ങോട്ടൂർ കോട്ടയിൽവീട്ടിൽ സുനിൽകുമാറിനാണ് പട്ടാമ്പി പോക്സോ കോടതി ജഡ്ജി ദിനേശൻ പിള്ള ശിക്ഷവിധിച്ചത്. പിഴത്തുക കുട്ടിക്ക് നൽകാനും വിധിയായിട്ടുണ്ട്. 2023 ജൂൺ ഏഴിനാണ് സംഭവം. പട്ടാമ്പി ബസ്സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസിൽവെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. പട്ടാമ്പി സബ് ഇൻസ്പെക്ടർ സുഭാഷാണ് അന്വേഷണംനടത്തി കുറ്റപത്രം സമർപ്പിച്ചത്. കോടതിയിൽ പ്രോസിക്യൂട്ടർ കെ. സന്ദീപ് ഹാജരായി. എ.എസ്.ഐ. എസ്. മഹേശ്വരി

ബസിൽ 17-കാരനുനേരേ ലൈംഗികാതിക്രമം; 44-കാരന് മൂന്നുവർഷം കഠിനതടവ് Read More »

ചിന്നു പാപ്പുവിന്റെ മരണത്തിൽ ദുരൂഹത; ആൺസുഹൃത്തിനെ ചോദ്യം ചെയ്യുന്നു

കാ​സ​ർ​കോ​ട്:​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​ ​ഇ​ൻ​ഫ്ളു​വ​ൻ​സ​റാ​യ​ ​യു​വ​തി​യെ​ ​വാ​ട​ക​ ​മു​റി​യി​ൽ​ ​തൂങ്ങി​ മ​രി​ച്ച​ ​നി​ല​യി​ൽ​കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. ​ആ​ദൂ​ർ​ ​സ്വ​ദേ​ശി​ ​ചി​ന്നു​ ​പാ​പ്പു​ ​എ​ന്ന​റി​യ​പ്പെ​ടു​ന്ന​ ​കെ.​രേ​ഷ്മ​യാണ് ​(24​)​ മ​രി​ച്ച​ത്. ഇ​ന്ന​ലെ​ ​ഉ​ച്ച​യോ​ടെ ​ ​വാ​ട​ക​ ​ക്വാർ​ട്ടേ​ഴ്സി​ലാണ് ​ ​മൃതദേഹം കണ്ടെത്തി​യത്.​​ ​ചിന്നുവിന്റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ലെന്നാണ് പൊലീസ് അറിയിക്കുന്നത്. ബന്ധുക്കൾ ഉൾപ്പെടെയുള്ളവരുടെ മൊഴിയെടുത്തതിനുശേഷമായിരിക്കും തുടരന്വേഷണമെന്നും പൊലീസ് വ്യക്തമാക്കി.ചി​ന്നു​ കാ​സ​ർ​കോ​ട് ​ഒ​റ്റ​യ്ക്കാ​ണ് ​താ​മ​സി​ച്ചി​രു​ന്ന​ത്.​ ​തുടർച്ചയായി ഫോൺ വിളിച്ചിട്ടും എടുക്കാതായതോടെ ആൺസുഹൃത്ത് വീട്ടിലെത്തി നോക്കിയപ്പോഴാണ് ചിന്നുവിനെ തൂങ്ങിയനിലയിൽ

ചിന്നു പാപ്പുവിന്റെ മരണത്തിൽ ദുരൂഹത; ആൺസുഹൃത്തിനെ ചോദ്യം ചെയ്യുന്നു Read More »

കൊച്ചിൻ ക്യാൻസർ റിസർച്ച് സെന്റർ നാടിന് സമർപ്പിച്ചു

കൊച്ചി: അർബുദത്തിനോട്‌ പൊരുതുന്ന നിരവധിപേർക്ക് ആശ്വാസത്തണലാകുന്ന കൊച്ചിൻ ക്യാൻസർ റിസർച്ച് സെന്ററിന്റെ (സിസിആർസി) പുതിയ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന്‌ സമർപ്പിച്ചു. ലോകോത്തര അർബുദ ചികിത്സാസ‍ൗകര്യങ്ങളുമായി 449 കോടി രൂപ ചെലവഴിച്ച് കളമശേരിയിൽ നിര്‍മിച്ച ഒമ്പതുനില കെട്ടിടത്തിന്റെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിർവഹിച്ചത്. മന്ത്രിമാരായ പി രാജീവ്, വീണാ ജോർജ്, എംഎൽഎമാരായ കെ ബാബു, ഉമ തോമസ്, അൻവർ സാദത്ത് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. അർബുദ ചികിത്സയിലും ഗവേഷണത്തിലും മുന്നേറ്റം ലക്ഷ്യമിട്ട് അന്താരാഷ്ട്ര നിലവാരത്തിൽ നിർമിച്ച അത്യാധുനിക

കൊച്ചിൻ ക്യാൻസർ റിസർച്ച് സെന്റർ നാടിന് സമർപ്പിച്ചു Read More »

സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ

ആദൂർ: സോഷ്യൽ മീഡിയ ഇൻഫ്‌ലുവൻസർ ആയ കാസർഗോഡ് ആദൂർ സ്വദേശി ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ. വാടക ക്വാർട്ടേഴ്‌സിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സ്ഥിരീകരിക്കുകയായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു

സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ Read More »

ഭാര്യയ്‌ക്കെതിരെ വീഡിയോ പുറത്തുവിട്ട് യുവാവ് ജീവനൊടുക്കി

തിരുവനന്തപുരം: ഭാര്യക്കെതിരെ ആരോപണവുമായി സാമൂഹിക മാധ്യമത്തിൽ വീഡിയോ പോസ്റ്റ് ചെയ്തശേഷം യുവാവ് ജീവനൊടുക്കി. മലയിൻകീഴ് പോലീസ് സ്റ്റേഷൻ പരിധിയിൽ വിളവൂർക്കൽ ഈഴക്കോട് ഗ്രീൻവില്ല ഗാർഡൻസിൽ പാലാഴി പ്രദീപി(44)നെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞദിവസ രാത്രിയാണ് സാമൂഹ്യ മാധ്യമത്തിൽ വീഡിയോ പോസ്റ്റ് ചെയ്തത്. വീടിന്റെ കാർപോർച്ചിലെ സീലിങ് ഹുക്കിലാണ് പ്രദീപിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ എട്ട് വർഷമായി തച്ചോട്ട് കാവ് ജംഗ്ഷനു സമീപം’ തച്ചോട്ട്’ എന്ന പേരിൽ ഹോട്ടൽ നടത്തിവരികയായിരുന്നു പ്രദീപ്. രണ്ടാം ഭാര്യയായ തച്ചോടുകാവ് സ്വദേശി

ഭാര്യയ്‌ക്കെതിരെ വീഡിയോ പുറത്തുവിട്ട് യുവാവ് ജീവനൊടുക്കി Read More »

കൊച്ചി ബിനാലെയ്ക്കെത്തിയ വിദേശ വനിതയ്ക്കുനേരെ ലൈംഗികാതിക്രമം, മുംബൈ സ്വദേശിക്കെതിരേ കേസ്

കൊച്ചി: ബിനാലെയ്ക്ക് എത്തിയ വിദേശവനിതയ്ക്കു നേരെ ലൈംഗികാതിക്രമം നടത്തിയതായി പരാതി. നവി മുംബൈ സ്വദേശി സുമിത് കട്ടാരെ എന്നയാൾക്കെതിരേ കേസെടുത്തു. ജനുവരിയിൽ ആണ് കേസിനാസ്പദമായ സംഭവം. ഫോർട്ട് കൊച്ചി പോലീസ് ആണ് കേസെടുത്തിരിക്കുന്നത്.ബിനാലെയിൽ പങ്കെടുക്കാനും പരിപാടി അവതരിപ്പിക്കുന്നതിനും എത്തിയതാണ് വിദേശ വനിത. സുമിതും ബിനാലെ കാണാൻ എത്തിയതാണെന്നാണ് വിവരം. ബിനാലെയുടെ പ്രധാനവേദിക്ക് മുമ്പിൽ വെച്ചാണ് വിദേശ വനിതയെ സുമിത് പരിചയപ്പെടുന്നത്. പിന്നീട് മദ്യപാനത്തിനായി ഇവരെ ക്ഷണിച്ചെങ്കിലും വിദേശവനിത നിരസിച്ചു. പിന്നീട് ഹൗസ്ബോട്ടിൽ കാഴ്ചകൾ കാണാം എന്ന് പറഞ്ഞ്

കൊച്ചി ബിനാലെയ്ക്കെത്തിയ വിദേശ വനിതയ്ക്കുനേരെ ലൈംഗികാതിക്രമം, മുംബൈ സ്വദേശിക്കെതിരേ കേസ് Read More »

കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലേക്ക് ഇന്നു മുതൽ പുതിയ ഫ്ലൈറ്റ് സർവീസ് ആരംഭിക്കും

കൊച്ചി: കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലേക്ക് ഇന്ന് മുതൽ പുതിയ പ്രതിദിന വിമാന സർവീസ് . മലയാളിയുടെ ഉടമസ്ഥതയിലുള്ള ഫ്ലൈ- 91 ആണ് സർവീസ് നടത്തുന്നത്. അഗത്തിയിൽ നിന്ന് കൊച്ചിയിലേക്ക് രാവിലെ 9.30ന് സർവീസ് ആരംഭിക്കുന്ന വിമാനം 1.50ന് കൊച്ചി ഇന്‍റർനാഷണൽ എയർപോർട്ടിലെത്തും. കൊച്ചിയില്‍ നിന്നും രാവിലെ 11.20ന് പുറപ്പെടുന്ന വിമാനം 12.45ന് അഗത്തിയിലെത്തും. വ്യാഴാഴ്ച ഒഴികെ എല്ലാ ദിവസങ്ങളിലും സർവീസ് ഉണ്ടാകും.നിലവിൽ ലക്ഷദ്വീപിലേക്ക് സർവീസ് നടത്തുന്ന മൂന്നാമത്തെ വിമാന കമ്പനിയാണ് ഫ്ലൈ-91.ഇൻഡിഗോ, അലൈൻസ് എയർ എന്നിവയാണ് മറ്റ്

കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലേക്ക് ഇന്നു മുതൽ പുതിയ ഫ്ലൈറ്റ് സർവീസ് ആരംഭിക്കും Read More »

സ്പായിലെ കൂട്ടബലാത്സംഗം; ഒളിവിൽ പോയ ഒരു പ്രതി കൂടി അറസ്റ്റിൽ

പത്തനംതിട്ട: തിരുവല്ലയിലെ സ്പായിൽ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. നിരണം സ്വദേശി അരുണാണ് പിടിയിലായത്. ഇന്നലെ രാത്രി ആലുവയിൽ വെച്ചാണ് ഇയാളെ പിടികൂടിയത്. ഇതോടെ മൂന്ന് പേരാണ് കേസിൽ അറസ്റ്റിലായിരിക്കുന്നത്. നേരത്തെ അറസ്റ്റ് ചെയ്യപ്പെട്ട പ്രധാന പ്രതി മരണ സുബിൻ എന്ന സുബിൻ അലക്സാണ്ടർ, സുഹൃത്ത് ബർലിൻ ദാസ് എന്നിവർ റിമാൻഡിലാണ്. മൂന്ന് പേർ ഇനിയും ഒളിവിലാണ്.അന്വേഷണം അതിക്രമം നടന്ന ദിവസം സ്പായിലുണ്ടായിരുന്ന സഹപ്രവർത്തകയിലേക്ക് കൂടി വ്യാപിപ്പിക്കും. അതിക്രമം നടക്കുന്ന സമയത്ത് ഇവർ

സ്പായിലെ കൂട്ടബലാത്സംഗം; ഒളിവിൽ പോയ ഒരു പ്രതി കൂടി അറസ്റ്റിൽ Read More »

പാലാ കടപ്പാട്ടൂർ ബൈപ്പാസിൽ അപകടം; സഹോദരനുപിന്നാലെ സഹോദരിയും മരിച്ചു

കാഞ്ഞിരപ്പള്ളി: പാലാ കടപ്പാട്ടൂർ ബൈപ്പാസിൽ ശനിയാഴ്ച രാത്രിയുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരുന്ന യുവതി മരിച്ചു. കൊച്ചി ഇൻഫോസിറ്റി ജീവനക്കാരിയായ ശ്രീലക്ഷ്മി(27) ആണ് മരിച്ചത്. അപകടത്തിൽ ശ്രീലക്ഷ്മിയുടെ സഹോദരൻ ശ്രീനാഥും(22) മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ശ്രീലക്ഷ്മിയെ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രി ഐസിയുവിൽ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച രാത്രി മരിച്ചു.ശനിയാഴ്ച രാത്രി ഒൻപത് മണിയോടെ കടപ്പാട്ടൂർ ബൈപ്പാസിലാണ അപകടം ഉണ്ടായത്. എറണാകുളത്ത് ജോലിസ്ഥലത്തുനിന്ന് എത്തിയ സഹോദരിയെ കൂട്ടി ബൈക്കിൽ ചേനപ്പാടിയിലേയ്ക്ക് പോവുകയായിരുന്നു ശ്രീനാഥ്. എതിരേവന്ന ഇന്നോവ ബൈക്കിലിടിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ട് അബോധാവസ്ഥയിലായ

പാലാ കടപ്പാട്ടൂർ ബൈപ്പാസിൽ അപകടം; സഹോദരനുപിന്നാലെ സഹോദരിയും മരിച്ചു Read More »