എലിവിഷം ഗ്ലാസിൽ തെറിച്ചുവീണു; അറിയാതെ വെള്ളംകുടിച്ച വീട്ടമ്മ മരിച്ചു
കാസർകോട്: അബദ്ധത്തിൽ എലിവിഷം ഉള്ളിൽചെന്ന് മധ്യവയസ്‌കയ്ക്ക് ദാരുണാന്ത്യം. കോളിച്ചാൽ മൊട്ടയംകൊച്ചിയിലെ ബി പി ശോഭനയാണ് (56) ചികിത്സയിലിരിക്കെ മരിച്ചത്. എലിക്ക് വിഷം വയ്ക്കുന്നതിനിടെ മറ്റൊരു ഗ്ലാസിലേക്ക് വിഷം തെറിക്കുകയായിരുന്നു. പിന്നീട് ഇത് അറിയാതെ ശോഭന വെള്ളം കുടിക്കുകയും വിഷം ഉള്ളിലെത്തുകയുമായിരുന്നു. ശരീരം തളർന്നതിന് പിന്നാലെ ശോഭനയെ ആദ്യം മംഗളൂരുവിലും തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പിന്നീട് നിലഗുരുതരമായതിനെ തുടർന്ന് കോഴിക്കാേട് മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ശോഭനയുടെ വീട്ടിൽ എലിശല്യം കൂടുതലായിരുന്നു. ഇതിനെ ഒഴിവാക്കാനാണ് വിഷം വച്ചതെന്ന് […]
എലിവിഷം ഗ്ലാസിൽ തെറിച്ചുവീണു; അറിയാതെ വെള്ളംകുടിച്ച വീട്ടമ്മ മരിച്ചു Read More »










