Kerala

കെഎസ്ആർടിസി ബസ് ഓടിക്കുന്നതിനിടെ ഡ്രെെവർ കുഴഞ്ഞു വീണ് മരിച്ചു; നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചുകയറി

ആലപ്പുഴ: കെഎസ്ആർടിസി ബസ് ഓടിക്കൊണ്ടിരിക്കുന്നതിനിടെ ഡ്രെെവർ ഹൃദയാഘാതം മൂലം മരിച്ചു. നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി. മാവേലിക്കര നടക്കാവിൽ ഇന്ന് രാവിലെ യാണ് അപകടം ഉണ്ടായത്.ഡ്രെെവർ പ്രദീപിനെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. പത്തനംതിട്ടയിൽ നിന്ന് മാവേലിക്കരയ്ക്ക് പോകുകയായിരുന്നു ബസ്. യാത്രക്കിടെ ഡ്രെെവർക്ക് നെഞ്ചുവേദന അനുഭവപ്പെട്ട് ബോധം നഷ്ടമായി. പിന്നാലെ കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കടയ്ക്ക് കേടുപാടുകൾ സംഭവിച്ചു. ബസിലുണ്ടായിരുന്ന യാത്രക്കാർക്ക് പരിക്കില്ല

കെഎസ്ആർടിസി ബസ് ഓടിക്കുന്നതിനിടെ ഡ്രെെവർ കുഴഞ്ഞു വീണ് മരിച്ചു; നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചുകയറി Read More »

മന്ത്രി വീണാജോർജ് ഐസിയുവിൽ തുടരുന്നു; കണ്ണൂരിൽ പരക്കെ അക്രമം

കണ്ണൂർ: കെ.എസ്.യു പ്രതിഷേധത്തിനിടെ ഉണ്ടായ സംഘർഷത്തിൽ പരിക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ കഴുത്തിന് ക്ഷതമേറ്റുവെന്ന് ഡോക്ടർമാർ. മന്ത്രി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസിയുവിൽ തുടരുകയാണ്. മുഖ്യമന്ത്രി അടക്കമുള്ളവർ കഴിഞ്ഞ ദിവസം ആശുപത്രിയിൽ എത്തി മന്ത്രിയെ സന്ദർശിച്ചിരുന്നു. ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജൻ ആശുപത്രിയിലെത്തി മന്ത്രിയെ കണ്ടു. ‘മന്ത്രിയുടെ വലത്തെ കഴുത്തിനാണ് ക്ഷതമേറ്റത്. വലത്തോട്ടോ ഇടത്തോട്ടോ അനക്കാൻ കഴിയാത്ത സാഹചര്യമുണ്ട്. ഇതിന്റെ വേദന മുഴുവൻ ശരീരത്തിലേക്കും ബാധിച്ചിട്ടുണ്ട്. ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. മെഡിക്കൽ ബോർഡ്

മന്ത്രി വീണാജോർജ് ഐസിയുവിൽ തുടരുന്നു; കണ്ണൂരിൽ പരക്കെ അക്രമം Read More »

മുഖ്യമന്ത്രി-മോഹൻലാൽ അഭിമുഖം ഇന്ന് സംപ്രേഷണം ചെയ്യും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും നടൻ മോഹൻലാലുമായുള്ള അഭിമുഖം ഇന്ന് പുറത്തുവരും. കണ്ടും മിണ്ടിയും ഇരുവർ എന്ന് പേരിട്ട അഭിമുഖം രണ്ട് ദിവസമെടുത്ത് ക്ലിഫ്ഹൗസിൽ വെച്ചാണ് ചിത്രീകരിച്ചത്. വ്യാഴാഴ്ച വൈകീട്ട് ടെലിവിഷൻ ചാനലുകളിൽ സംപ്രേഷണം ചെയ്യുന്ന അഭിമുഖം സാമൂഹികമാധ്യമ പേജുകളിലും കാണാം. സംവിധായകൻ ടി.കെ. രാജീവ് കുമാർ ഉൾപ്പെടെയുള്ളവരാണ് അഭിമുഖത്തിന്റെ പിന്നണിയിൽ. അഭിമുഖത്തിന്റെ, കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ടീസർ വലിയ ചർച്ചയായിരുന്നു. മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ജീവിതവും വ്യക്തി ജീവിതവുമാണ് ഉള്ളടക്കമെന്നാണ് ടീസർ വ്യക്തമാക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ

മുഖ്യമന്ത്രി-മോഹൻലാൽ അഭിമുഖം ഇന്ന് സംപ്രേഷണം ചെയ്യും Read More »

വീണാ ജോർജ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ ;ആശുപത്രിയിലെത്തി സന്ദർശിച്ച് മുഖ്യമന്ത്രി

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് കെ.എസ്.യു. പ്രവർത്തകരുടെ പ്രതിഷേധത്തിനിടയിൽ പരിക്കേറ്റ മന്ത്രി വീണാ ജോർജിനെ മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രിയിലെത്തി സന്ദർശിച്ചു. വന്ദേ ഭാരത് എക്‌സ്പ്രസ്സിൽ തിരുവനന്തപുരത്തേക്ക് മടങ്ങാനായി സ്റ്റേഷനിലെത്തിയ മന്ത്രിയെ കെഎസ്‌യു പ്രവർത്തകർ തടയുകയായിരുന്നു. കഴുത്തിനും കൈക്കും പരിക്കേറ്റ മന്ത്രി നിലവിൽ കണ്ണൂർ ജില്ലാ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ആദ്യം അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച മന്ത്രിയെ പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. ബുധനാഴ്ച വൈകുന്നേരം റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിന് സമീപം

വീണാ ജോർജ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ ;ആശുപത്രിയിലെത്തി സന്ദർശിച്ച് മുഖ്യമന്ത്രി Read More »

ഭിന്നശേഷിക്കാരനായ യുവാവിനെ ഹണിട്രാപ്പിൽ കുടുക്കാൻ ശ്രമം;ലൈംഗിക ബന്ധത്തിലേർപ്പെടാൻ വിസമ്മതിച്ചതിന് ക്രൂര മർദ്ദനം

കൊച്ചി: ഭിന്നശേഷിക്കാരനെ ഹോട്ടൽ മുറിയിൽ വിളിച്ച് വരുത്തി യുവതിയും സംഘവും ക്രൂരമായി മർദ്ദിച്ചു. യുവതിയുമായി ലൈംഗിക ബന്ധത്തിലേർപ്പെടാൻ വിസമ്മതിച്ചതോടെ അതിക്രൂരമായി മർദ്ദിച്ചെന്നാണ് എഫ്‌ഐആറിൽ പറയുന്നത്. മർദ്ദനത്തിൽ യുവാവിന്റെ വാരിയെല്ല് ഒടിഞ്ഞു. കൊല്ലം സ്വദേശിയായ ഭിന്നശേഷിക്കാരനെ ഹണിട്രാപ്പിൽ കുടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് മർദ്ദനമെന്നും വിവരമുണ്ട്. ഫെബ്രുവരി 22ാം തീയതി വൈകിട്ട് ആറരയോടെയാണ് സംഭവം.കടവന്ത്ര ജംഗ്ഷന് സമീപത്തെ ഒരു ഹോട്ടലിൽ യുവാവിനെ വിളിച്ചുവരുത്തുകയായിരുന്നു. സഫ്നയെന്ന യുവതിയും സംഘവും ചേർന്ന് ലൈംഗിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിക്കുകയും വിസമ്മതിച്ചപ്പോൾ ക്രൂരമായി മർദ്ദിക്കുകയായിരുന്നെന്നും പൊലീസ് പറയുന്നു. വിവസ്ത്രനാക്കിയ

ഭിന്നശേഷിക്കാരനായ യുവാവിനെ ഹണിട്രാപ്പിൽ കുടുക്കാൻ ശ്രമം;ലൈംഗിക ബന്ധത്തിലേർപ്പെടാൻ വിസമ്മതിച്ചതിന് ക്രൂര മർദ്ദനം Read More »

സംസ്ഥാനത്ത് വീണ്ടും അവയവദാനം, അഞ്ചുപേർക്ക് പുതുജീവനേകി വാഹനാപകടത്തിൽ മരിച്ച ജിജിൻ

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അവയവദാനം. വാഹനാപകടത്തിൽ മരിച്ച കിളിമാനൂർ സ്വദേശി ജിജിന്റെ ഹൃദയം, കരൾ, വൃക്കകൾ, കോർണിയ എന്നീ അവയവങ്ങളാണ് ദാനം ചെയ്തത്. ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ ക്ലർക്കാണ് ജിജിൻ. വാഹനാപകടത്തിൽ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇന്നലെയാണ് മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ കഴിയുന്ന വ്യക്തിക്കാണ് ജിജിന്റെ ഹൃദയം ദാനം ചെയ്യുന്നത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും കിംസിലേക്ക് ഹൃദയം എത്തിച്ചിട്ടുണ്ട്. ഉടൻ തന്നെ ശസ്ത്രക്രിയാ നടപടികൾ ആരംഭിക്കുമെന്ന് ആശുപത്രി

സംസ്ഥാനത്ത് വീണ്ടും അവയവദാനം, അഞ്ചുപേർക്ക് പുതുജീവനേകി വാഹനാപകടത്തിൽ മരിച്ച ജിജിൻ Read More »

അമ്മയുടെ മൃതദേഹം രഹസ്യമായി കുഴിച്ചുമൂടി, മകൻ പോലീസ് കസ്റ്റഡിയിൽ

തുറവൂർ: അമ്മയുടെ മൃതദേഹം ആരുമറിയാതെ മകൻ കുഴിച്ചുമൂടി. കൊലപാതകമാണെന്ന സംശയത്തിൽ മകനെ പോലീസ് കസ്റ്റഡിയിലെടുത്തു. പള്ളിത്തോടുകാട് നികർത്ത് ഗിരീഷി(49)നെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ചൊവ്വാഴ്ച വൈകീട്ടോടെയാണ് സംഭവം. ചൊവ്വാഴ്ച രാവിലെ അമ്മ രാധ (75) മരിച്ചെന്നും ആരെയുമറിയിക്കാതെ വീടിനുമുന്നിൽ കുഴിയെടുത്തു സംസ്കരിച്ചെന്നുമായിരുന്നു ഗിരീഷ് നാട്ടുകാരോടു പറഞ്ഞത്. മദ്യപാനിയായ ഗിരീഷ് അമ്മയുമായി വഴക്കുകൂടുന്നത് പതിവായിരുന്നു. ഇതിനാൽ രാധ മരിച്ചവിവരം നാട്ടുകാരിൽ ചിലർ പോലീസിലറിയിച്ചു. പോലീസെത്തിയപ്പോൾ ഗിരീഷ് മദ്യലഹരിയിലായിരുന്നു. രാധയുടേത് സ്വാഭാവിക മരണമാണെന്നും താൻ കൊലപ്പെടുത്തിയിട്ടില്ലെന്നും ഗിരീഷ് പോലീസിനോടുപറഞ്ഞു. മദ്യലഹരി മാറിയാലേ

അമ്മയുടെ മൃതദേഹം രഹസ്യമായി കുഴിച്ചുമൂടി, മകൻ പോലീസ് കസ്റ്റഡിയിൽ Read More »

ട്രെയിൻ തകരാറിലായി, കൊച്ചി മെട്രോ സർവീസ് തടസ്സപ്പെട്ടു

കൊച്ചി: ട്രെയിൻ തകരാറിലായതിനെ തുടർന്ന് കൊച്ചി മെട്രോ ഗതാഗതം തടസ്സപ്പെട്ടു. രാവിലെ എട്ട് മണിയോടെ എംജി റോഡ് മെട്രോ സ്റ്റേഷനിൽവെച്ചാണ് ട്രെയിൻ തകരാറിലായത്. തകരാറിലായ ട്രെയിൻ മറ്റൊരു ട്രെയിനിൽ കെട്ടിവലിച്ച് മുട്ടം യാർഡിലേക്ക് മാറ്റാനുള്ള ശ്രമം നടന്നുവരികയാണ്. കെട്ടിവലിച്ചു കൊണ്ടുപോകുന്ന ട്രെയിനിന്റെ വേഗതയ്ക്കനുസരിച്ചാണ് നിലവിൽ തൃപ്പൂണിത്തുറ ഭാഗത്തേക്കും ആലുവ ഭാഗത്തേക്കുമുള്ള ട്രെയിൻ ഗതാഗതം ക്രമീകരിച്ചിരിക്കുന്നത്. തകരാറിലായ ട്രെയിൻ മുട്ടം യാർഡിൽ എത്തുന്ന മുറയ്ക്ക് മെട്രോ ഗതാഗതം പൂർണമായും സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ട്രെയിൻ തകരാറിലായി, കൊച്ചി മെട്രോ സർവീസ് തടസ്സപ്പെട്ടു Read More »

‘മുഖ്യമന്ത്രിക്കൊപ്പം മോഹൻലാൽ’ ;അഭിമുഖത്തിന്റെ ടീസർ പുറത്ത്

മുഖ്യമന്ത്രി പിണറായി വിജയനുമായി മോഹൻലാൽ നടത്തിയ അഭിമുഖത്തിന്റെ ടീസർ പുറത്ത്. ഇരുവർ എന്ന് പേരിട്ടിരിക്കുന്ന അഭിമുഖത്തിന്റെ 1.15 മിനിറ്റ് ദൈർഘ്യമുള്ള ടീസറാണ് പുറത്തുവിട്ടിരിക്കുന്നത്. ‘കണ്ടും മിണ്ടിയും… ഇരുവർ. ജനങ്ങൾ നെഞ്ചിലേറ്റിയ, ജനങ്ങളെ നെഞ്ചിലേറ്റിയ രണ്ടുപേർ’ എന്ന ടാഗ്‌ലൈനോടെയാണ് അഭിമുഖം. നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിനിൽക്കേ ചിത്രീകരിച്ച അഭിമുഖത്തിന്റെ പൂർണ്ണരൂപം എപ്പോൾ പുറത്തുവിടുമെന്ന് പ്രഖ്യാപിച്ചിട്ടില്ല. മോഹൻലാൽ ക്ലിഫ് ഹൗസിൽ വന്നിറങ്ങുന്ന ദൃശ്യത്തോടെയാണ് ടീസർ ആരംഭിക്കുന്നത്. ക്ലിഫ് ഹൗസ് അങ്കണത്തിൽ ഇരുവരും ഒന്നിച്ച് നടക്കുന്നതും നായയെ പരിപാലിക്കുന്നതും ടീസറിലുണ്ട്..മുഖ്യമന്ത്രിയുടെ ഔദ്യോഗിക

‘മുഖ്യമന്ത്രിക്കൊപ്പം മോഹൻലാൽ’ ;അഭിമുഖത്തിന്റെ ടീസർ പുറത്ത് Read More »

പിഎസ്‌സി പ്രായപരിധി വർധിപ്പിച്ച് സർക്കാർ ;ഇനി 40 വയസ്സുവരെ അപേക്ഷിക്കാം

തിരുവനന്തപുരം: പിഎസ്‌സി പ്രായപരിധി വർധിപ്പിച്ച് സർക്കാർ. ഉദ്യോഗാർഥികൾക്ക് ഇനി 40 വയസ്സുവരെ പിഎസ്‌സി ജോലികൾക്കായി അപേക്ഷ നൽകാം. ജനറൽ വിഭാഗത്തിന് അപേക്ഷിക്കാനുള്ള പ്രായ പരിധിയാണ് നാല് വർഷം കൂട്ടി 40 വയസ്സുവരെയാക്കിയത്. നേരത്തെ ഈ വിഭാഗത്തിൽ 36 വയസ്സായിരുന്നു പ്രായപരിധി. പുതിയ തീരുമാനം അനുസരിച്ച് പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് 45 വരെയും ജോലിക്കായി അപേക്ഷിക്കാം. ഒബിസി വിഭാഗക്കാർക്ക് 39 വയസ്സായിരുന്നു പ്രായപരിധി. ഇത് 43 വയസ്സാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച നടന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

പിഎസ്‌സി പ്രായപരിധി വർധിപ്പിച്ച് സർക്കാർ ;ഇനി 40 വയസ്സുവരെ അപേക്ഷിക്കാം Read More »