Politics

വീണാ ജോർജിനെ ആക്രമിച്ച കേസ്; കെ.എസ്.യു. പ്രവർത്തകർക്ക് ജാമ്യമില്ല

കണ്ണൂർ: വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ ജയിലിൽ കഴിയുന്ന കെ.എസ്.യു. പ്രവർത്തകരുടെ ജാമ്യപേക്ഷ തള്ളി. കണ്ണൂർ ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. പ്രതികളെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും. കസ്റ്റഡി അപേക്ഷയും അന്ന് തന്നെ കോടതി പരിഗണിക്കും. കെ.എസ്.യു. ജില്ലാ പ്രസിഡന്റ് ഉൾപ്പെടെ അഞ്ച് പ്രവർത്തകരാണ് കേസിൽ റിമാൻഡിൽ കഴിയുന്നത്. ഇവർ ജാമ്യപേക്ഷയുമായി സെക്ഷൻ കോടതിയേ സമീപിച്ചേക്കും.

വീണാ ജോർജിനെ ആക്രമിച്ച കേസ്; കെ.എസ്.യു. പ്രവർത്തകർക്ക് ജാമ്യമില്ല Read More »

വീണാ ജോർജിനെ മത്സരിപ്പിക്കരുത്; സി.പി.എമ്മിനെ സമീപിച്ച് ഭർത്താവ് ജോർജ് ജോസഫ്

പത്തനംതിട്ട: മന്ത്രി വീണാ ജോർജിനെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കരുതെന്ന ആവശ്യവുമായി ഭർത്താവ് ജോർജ് ജോസഫ് സി.പി.എമ്മിനെ സമീപിച്ചു. തിങ്കളാഴ്ച ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം വിഷയം ചർച്ചചെയ്തു. യോഗത്തിൽ പങ്കെടുത്ത സംസ്ഥാന സെക്രട്ടേറിയറ്റംഗവും കേന്ദ്രകമ്മിറ്റിയംഗവുമായ തോമസ് ഐസക് ഇക്കാര്യം സംസ്ഥാനനേതൃത്വത്തിലേക്ക് റിപ്പോർട്ട് ചെയ്തു. വീണാ ജോർജ് സംസ്ഥാനകമ്മിറ്റിയിലെ ക്ഷണിതാവായതിനാൽ തീരുമാനമെടുക്കേണ്ടത് സംസ്ഥാനനേതൃത്വമാണ്. കുടുംബപരമായ കാര്യങ്ങളുണ്ടെന്നാണ് ജോർജ് സി.പി.എം. നേതാക്കളെ അറിയിച്ചിട്ടുള്ളത്. ഓർത്തഡോക്സ് സഭ മുൻ സെക്രട്ടറിയാണ് ജോർജ്. സംസ്ഥാന, ജില്ലാ, ഏരിയാ നേതാക്കളോടാണ് ജോർജ് ഫോണിലൂടെയും ചിലരോട്

വീണാ ജോർജിനെ മത്സരിപ്പിക്കരുത്; സി.പി.എമ്മിനെ സമീപിച്ച് ഭർത്താവ് ജോർജ് ജോസഫ് Read More »

തനിക്കെതിരെ നടന്നത് ആസൂത്രിതമായ ആക്രമണമെന്ന് മന്ത്രി വീണാ ജോർജ്

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് കെ.എസ്.യു പ്രവർത്തകർ നടത്തിയത് ആസൂത്രിതമായ ആക്രമണമാണെന്ന് ആവർത്തിച്ച് മന്ത്രി വീണാ ജോർജ്. ഇരയെ കാണുമ്പോൾ പുലി പതുങ്ങിയിരുന്ന് ആക്രമിക്കുന്നതുപോലെയാണ് അവർ തനിക്ക് നേരെ ചാടിവീണതെന്നും മന്ത്രി പറഞ്ഞു. ആക്രമിക്കാനല്ലെങ്കിൽ കെ.എസ്.യു പ്രവർത്തകർ എന്തിനാണ് പൊലീസ് വലയം മറികടന്ന് തന്റെയടുത്തേക്ക് വന്നതെന്നും കരിങ്കൊടി കാണിക്കാനാണെങ്കിൽ ദൂരെനിന്ന് ചെയ്താൽ പോരേയെന്നും മന്ത്രി ചോദിച്ചു. ഒരുകൂട്ടം ആളുകൾ തനിക്കെതിരെ ആക്രമണം നടത്തിയിട്ട്, അതിനെക്കുറിച്ച് താൻ തന്നെ വിശദീകരിക്കേണ്ടി വരുന്നത് എത്ര കഷ്ടമാണെന്നും മന്ത്രി പറഞ്ഞു. വാർത്താചാനലിന്

തനിക്കെതിരെ നടന്നത് ആസൂത്രിതമായ ആക്രമണമെന്ന് മന്ത്രി വീണാ ജോർജ് Read More »

പാർട്ടി പറഞ്ഞാൽ നിയമസഭയിലേക്ക് മത്സരിക്കുമെന്ന് ആർ. ശ്രീലേഖ

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന മുൻ തീരുമാനം തിരുത്തി മുൻ ഡി.ജി.പിയും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖ. ‘ഇനി കേരളം ബി.ജെ.പി ഭരിക്കണം, എങ്കിൽ മാത്രമേ ജനങ്ങൾക്ക് പൂർണ നീതി ലഭിക്കൂ’ എന്ന തലക്കെട്ടോടെ പങ്കുവെച്ച വീഡിയോയിലാണ് താൻ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് സജീവമായി ഇറങ്ങുകയാണെന്ന സൂചന നൽകിയത്. ബി.ജെ.പി നേതൃത്വം ആവശ്യപ്പെട്ടാൽ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന്​ വീഡിയോയിൽ ശ്രീലേഖ വ്യക്​തമാക്കി.

പാർട്ടി പറഞ്ഞാൽ നിയമസഭയിലേക്ക് മത്സരിക്കുമെന്ന് ആർ. ശ്രീലേഖ Read More »

അടൂരിലെ ഹോട്ടലിൽ കൂടിക്കാഴ്ച നടത്തി രാഹുൽ മാങ്കൂട്ടത്തിലും വി കെ ശ്രീകണ്ഠനും

പത്തനംതിട്ട: കോൺഗ്രസിൽ നിന്നും പുറത്താക്കിയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയും പാലക്കാട് എംപി വി കെ ശ്രീകണ്ഠനും കൂടിക്കാഴ്ച നടത്തി. അടൂരിലെ സ്വകാര്യ ഹോട്ടലിലായിരുന്നു കൂടിക്കാഴ്ച നടത്തിയത്. പ്രതിപക്ഷനേതാവ് വിഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ ഭാഗമാകാൻ അടൂരിലെത്തിയ വി കെ ശ്രീകണ്ഠൻ ഈ ഹോട്ടലിലായിരുന്നു താമസിച്ചിരുന്നത്. ഇവിടേക്കാണ് രാഹുൽ മാങ്കൂട്ടത്തിൽ മറ്റൊരു സുഹൃത്തിനെ കാണാനായി എത്തിയത്. അവിചാരിതമായി കണ്ടുമുട്ടിയെന്നാണ് രണ്ടുപേരും പറഞ്ഞത്. ഹോട്ടലിൽ എത്തിയപ്പോഴാണ് ഭക്ഷണം കഴിക്കാനെത്തിയ വി കെ ശ്രീകണ്ഠനെ കണ്ടതെന്നാണ് രാഹുൽ നൽകുന്ന വിശദീകരണം.

അടൂരിലെ ഹോട്ടലിൽ കൂടിക്കാഴ്ച നടത്തി രാഹുൽ മാങ്കൂട്ടത്തിലും വി കെ ശ്രീകണ്ഠനും Read More »

സ്ഥാനാർത്ഥി ചർച്ച; സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരുന്നു

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണയം അടക്കമുള്ള നിർണായക ചർച്ചകൾക്ക് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചേരുന്നു . ജില്ലാ നേതൃത്വങ്ങൾ സമർപ്പിച്ച പ്രാഥമിക പട്ടിക സെക്രട്ടേറിയറ്റ് വിശദമായി പരിശോധിക്കും. ഒന്നിലേറെ പേരുകളുള്ളതും, തർക്കമുള്ളതുമായ സീറ്റുകളിൽ സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാട് നിർണായകമാകും. വിജയസാധ്യത മാത്രം മാനദണ്ഡമാക്കണമെന്നും ടേം വ്യവസ്ഥയിൽ ഇളവ് നൽകാമെന്നുമാണ് സംസ്ഥാന നേതൃത്വത്തിന്‍റെ നിർദേശം. കേന്ദ്ര കമ്മിറ്റി അംഗം കെ.കെ. ശൈലജയുടെ സ്ഥാനാർഥിത്വത്തിൽ ഉൾപ്പെടെ നിർണായകമായ തീരുമാനങ്ങൾ ഉണ്ടാകും. ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജന ചർച്ചകളും സീറ്റ് വച്ചുമാറ്റങ്ങളും

സ്ഥാനാർത്ഥി ചർച്ച; സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരുന്നു Read More »

നിയമസഭാ തിരഞ്ഞെടുപ്പിൽ ‘ക്യാപ്റ്റൻ’ പിണറായി തന്നെ ;പ്രഖ്യാപനംനടത്തി എം.എ.ബേബി

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനെ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നയിക്കും. പോളിറ്റ്ബ്യൂറോ യോഗത്തിന് ശേഷം സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബിയാണ് ഇക്കാര്യം അറിയിച്ചത്. പിണറായി വിജയന്റെ നേതൃത്വത്തിലാകും കേരളത്തിൽ എൽഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിടുക. അതേസമയം പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനാർഥിയാണെന്ന് പറയാൻ ബേബി തയ്യാറായില്ല. മുഖ്യമന്ത്രി ആരെന്നത് വിജയിച്ചതിന് ശേഷം തീരുമാനിക്കുന്നതാണ് പാർട്ടിയുടെ രീതിയെന്ന് സിപിഎം ജനറൽ സെക്രട്ടറി പറഞ്ഞു.യുവാക്കളും മുതിർന്നവരും സ്ഥാനാർഥി പട്ടികയിലുണ്ടാകും. മാർച്ച് ആദ്യ വാരത്തോടെ സ്ഥാനാർഥി പട്ടിക വരുമെന്നും ബേബി പറഞ്ഞു.പിണറായി

നിയമസഭാ തിരഞ്ഞെടുപ്പിൽ ‘ക്യാപ്റ്റൻ’ പിണറായി തന്നെ ;പ്രഖ്യാപനംനടത്തി എം.എ.ബേബി Read More »

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നടപടി വേണം; കോൺഗ്രസ് നേതൃത്വത്തിന് കത്തയച്ച് മാധ്യമപ്രവർത്തകർ

തിരുവനന്തപുരം: പാലക്കാട് മുൻ എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ലൈംഗികാതിക്രമ പരാതികളിൽ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് വനിതാ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ നെറ്റ്‌വർക്ക് ഓഫ് വുമൺ ഇൻ മീഡിയ ഇന്ത്യ. എ.ഐ.സി.സി. അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർക്കാണ് കത്ത് അയച്ചിരിക്കുന്നത്. കത്തിൽ രാഹുലിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് സംഘടന ഉന്നയിച്ചിരിക്കുന്നത്. 2025 ഡിസംബറിൽ പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട ഇയാൾക്കെതിരെ ലൈംഗിക അതിക്രമം, ബലാത്സംഗം, ക്രൂരമായ ശാരീരിക മർദ്ദനം, നിർബന്ധിത ഗർഭച്ഛിദ്രം, ഭീഷണിപ്പെടുത്തൽ

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നടപടി വേണം; കോൺഗ്രസ് നേതൃത്വത്തിന് കത്തയച്ച് മാധ്യമപ്രവർത്തകർ Read More »

കെഎസ്‌യു പ്രതിഷേധത്തിനിടെ മന്ത്രി വീണാ ജോർജിന് പരിക്ക്; ആശുപത്രിയിലേക്ക് മാറ്റി

കണ്ണൂർ: കെഎസ്‌യു പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്ക്. കണ്ണൂർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. കഴുത്തിനും കെെയ്ക്കുമാണ് പരിക്കേറ്റത്. മന്ത്രിയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. വന്ദേഭാരത് ട്രെയിനിൽ യാത്ര ചെയ്യാനെത്തിയപ്പോൾ ടിക്കറ്റ് കൗണ്ടറിന് അടുത്തുവച്ചാണ് പ്രതിഷേധമുണ്ടായത്. കണ്ണൂരിൽ പലയിടത്തും കഴിഞ്ഞ ദിവസങ്ങളിൽ മന്ത്രിക്കെതിരെ പ്രതിഷേധം നടന്നിരുന്നു.

കെഎസ്‌യു പ്രതിഷേധത്തിനിടെ മന്ത്രി വീണാ ജോർജിന് പരിക്ക്; ആശുപത്രിയിലേക്ക് മാറ്റി Read More »

ഐഷാ പോറ്റി ബിജെപിയിലേക്ക് വരാൻ നേതാക്കളുമായി ചർച്ച നടത്തിയെന്ന് വിവരം

തിരുവനന്തപുരം: സിപിഎം വിട്ട് കോൺഗ്രസിൽ ചേർന്ന മുൻ എംഎൽഎ ഐഷാ പോറ്റി ബിജെപിയിലേക്ക് വരാൻ ചർച്ച നടത്തിയെന്ന വെളിപ്പെടുത്തലുമായി ബിജെപി നേതാവ് വയക്കൽ സോമൻ. തിരുവനന്തപുരത്ത് വച്ച് ഐഷാ പോറ്റി ബിജെപി നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് സോമൻ ആരോപിക്കുന്നത്. കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ തന്റെ കൈവശമുണ്ടെന്നും സോമൻ അവകാശപ്പെടുന്നു. ഐഷാ പോറ്റി ബിജെപി നേതാവുമായി കൂടിക്കാഴ്ച നടത്തിയ ചിത്രങ്ങൾ തിരഞ്ഞെടുപ്പ് അടുക്കുന്ന സമയത്ത് പുറത്തുവിടുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈശ്വര വിശ്വാസിയായിരുന്ന ഐഷ പോറ്റിയെ നിരീശ്വരവാദിയാക്കിയ പാർട്ടിയാണ് സിപിഎം. കൊട്ടാരക്കരയിൽ

ഐഷാ പോറ്റി ബിജെപിയിലേക്ക് വരാൻ നേതാക്കളുമായി ചർച്ച നടത്തിയെന്ന് വിവരം Read More »